• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുകെ ഇന്ത്യ വീക്ക് 2018: ലക്ഷ്യം സാമ്പത്തിക അച്ചടക്കം.. തിരഞ്ഞെടുപ്പിനെ ഭയമില്ല: പീയൂഷ് ഗോയൽ

ലണ്ടൻ: വിസാ കാര്‍ഡിനെയും മാസ്റ്റര്‍ കാര്‍ഡിനെയും വെല്ലുന്ന തരത്തിലുള്ള മാര്‍ഗങ്ങളുമായി ഇന്ത്യ വരുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ - യുകെ വീക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നിര്‍മാണ മേഖല ആധുനികതയിലേക്ക് കുതിക്കാന്‍ പോവുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ ഇന്ത്യന്‍ വിപണി മികവ് പുലര്‍ത്താന്‍ സാധിക്കും.

നിര്‍മാണ മേഖലയില്‍ ഇന്ത്യയുടെ വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നതാണ്‌ . തിരഞ്ഞെടുപ്പിനെ കുറിച്ച് തനിക്ക് ആത്മവിശ്വാസമുണ്ട്. ജനങ്ങളില്‍ വിശ്വാസമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബദലായ ഒരു സര്‍ക്കാര്‍ നിങ്ങള്‍ക്കുണ്ടായിരിക്കുകയാണ്. ശക്തനായ നേതാവാണ് അതിനുള്ളത്. 2019ല്‍ 300ല്‍ അധികം സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.

ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമ്പദ് മേഖലയാണ് ഇന്ത്യയുടേത്. രൂപയുടെ മൂല്യം ഏറെ കാലത്തിന് ശേഷം ഒരേ രീതിയില്‍ കൊണ്ടുപോകാന്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് പിയൂഷ് ഗോയല്‍ പറ‍ഞ്ഞു.

ഇന്ത്യയില്‍ ഫോറക്‌സ് റിസര്‍വുകള്‍ വര്‍ധിപ്പിക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് ഇന്ത്യക്ക് ആഗോള സാമ്പത്തിക മേഖലയില്‍ ഉള്ള സ്ഥാനം മുമ്പുണ്ടായിരുന്നില്ല. ഗോയല്‍: എല്ലാ അര്‍ത്ഥത്തിലും ഇന്ത്യ ഇന്ന് ആഗോള സംരംഭകരെ ആകര്‍ഷിക്കുന്ന രാജ്യമാണ് - പീയൂഷ് ഗോയൽ പറഞ്ഞു.

മറ്റൊരു പ്രധാന ആകര്‍ഷണം ഇന്ത്യ ഏറ്റവും സത്യസന്ധമായ സമ്പദ്‌മേഖലയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉന്നതതലങ്ങളിലുള്ള അഴിമതിയെ കുറിച്ച് ആലോചിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഏറ്റവും മികച്ചതും ലളിതവും ഊഹിക്കാന്‍ സാധിക്കുന്നതുമായ നയങ്ങളെ ഇന്ത്യയെ കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ മാറ്റിമറിക്കുന്നതാണ്.

മുമ്പുണ്ടാവാത്ത വിധത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രൂപീകരിക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്.

വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കുന്നതിന് എന്തൊക്കെ ചെയ്യാമെന്ന് പിയൂഷ് ഗോയല്‍ പറയുന്നു. ജനസംഖ്യ കൊണ്ടും മധ്യവര്‍ഗത്തിന്റെ ആഗ്രഹങ്ങള്‍ കൊണ്ടും, നമുക്ക് വലിയൊരു വിപണി സാധ്യത ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുക എന്നത് അസാധ്യമല്ല. അടിസ്ഥാന സൗകര്യത്തിലുള്ള വര്‍ധന നമ്മുടെ വളര്‍ച്ചയെ മുന്നോട്ടു നയിക്കും. നിര്‍മാണമാണ് ഇന്ത്യന്‍ വിപണിയിലേക്ക് ഇനി വരാന്‍ പോകുന്ന ഘടകം.

നിക്ഷേപ സമാഹരണ രംഗത്ത് ഇന്ത്യയ്ക്ക് ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് നായർ പറഞ്ഞു. സർക്കാർ സബ്സിഡികൾ നൽകുന്നത് കുറച്ചു. ഇതൊരു നല്ല നീക്കമാണ്. പണപ്പെരുപ്പമാണ് ആളുകൾ പ്രതീക്ഷിക്കുന്നതെങ്കിൽ സ്വർണത്തിലും റിയൽ എസ്റ്റേറ്റിലുമാകും ആളുകൾ നിക്ഷേപം നടത്തുക.

വിദേശത്തുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒരുപാട് ഗുണപരമായ കാര്യങ്ങള്‍ ഇന്ത്യയിലുണ്ട് എന്ന് ഭാരതി എന്റർപ്രൈസസ് വൈസ് ചെയർമാൻ രാകേഷ് ഭാരതി മിത്തൽ പറഞ്ഞു.

രാജ്യത്തെ കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപം ആവശ്യമാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹം നടക്കണമെങ്കില്‍ കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപം ആവശ്യമാണ്.ശ്രുതി സിങ്, ഡെപ്യൂട്ടി സെക്രട്ടറി, ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍: 2025ഓടെ ഇന്ത്യക്കാരുടെ പ്രായത്തിന്റെ ശരാശരി 29ലെത്തും. ഇതാണ് നവ ഇന്ത്യ. സാമ്പത്തിക മേഖല 7,4 ശതമാനം വളര്‍ച്ച കൈവരിക്കും. ലോകത്തെ മൂന്നാമത്തെ വലിയ വ്യാപാര സാമ്പത്തികമേഖല കൂടിയാണ് ഇന്ത്യ.

യുവാക്കള്‍ തൊഴിലവസരങ്ങള്‍ തേടുന്നതിന് പകരം തൊഴില്‍ ദാതാക്കളാവുക എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. മെയ് ഇന്ത്യ പോലുള്ള പദ്ധതികള്‍ പ്രതിരോധം പോലുള്ള സുപ്രധാന മേഖലയെ വരെ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയില്‍ വ്യവസായം നടത്തുക എന്നത് വളരെ എളുപ്പമായിരിക്കുന്നു എന്ന് സര്‍വേകള്‍ തെളിയിക്കുന്നു.

പരിസ്ഥിതി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുംബൈ-ദില്ലി ഇടനാഴിക്കായി 100 ബില്യണ്‍ ഡോളറാണ് നിക്ഷേപമുള്ളത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇവ ഒരുക്കുന്നത്.

English summary
UK-India Week 2018 LIVE: Piyush Goyal on FDI into India Private capital opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more