ഇന്ത്യ -യുകെ വീക്ക് 2022;കേന്ദ്രമന്ത്രിമാരും നയതന്ത്രജ്ഞരും സംരഭകരും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും
ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ നേതൃത്വത്തില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഇന്ത്യ-യുകെ വീക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ ആഘോഷം കൂടിയാണ്. സ്വതന്ത്ര വ്യാപാര കരാർ(എഫ്ടിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന ഈ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളേയും സംബന്ധിച്ചെടുത്തോളം വളരെ നിര്‍ണായകമായ ഘട്ടം കൂടിയാണിത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയുമായുളള സ്വതന്ത്ര വ്യാപാര ഉടമ്പടി വഴി യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കുമെന്നും രണ്ട് സമ്പദ്‌വ്യവസ്ഥകളിലെയും തൊഴിലവസരങ്ങൾ വൻതോതിൽ വർദ്ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2035 ഓടെ ഈ വ്യാപാര കരാര്‍ വഴി ബ്രിട്ടന്റെ മൊത്തം വ്യാപാരം പ്രതിവർഷം 28 ബില്യൺ പൗണ്ട് വർദ്ധിപ്പിക്കുമെന്നും യുകെയുടെ വിവിധ ഭാഗങ്ങളിൽ തൊഴില്‍ വേതനം 3 ബില്യണ്‍ പൗണ്ടോളം വർദ്ധിപ്പിക്കുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.
യുകെ ഇന്ത്യ വീക്കിൽ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച വിപുലമായ ചർച്ചകളും ഇടപെടലുകളും നടക്കും. എന്നിരുന്നാലും സാമ്പത്തിക കൈമാറ്റങ്ങൾക്കപ്പുറം സാംസ്കാരികവും സർഗ്ഗാത്മകവും മുതൽ കാലാവസ്ഥാ പ്രവർത്തനം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, നൂതനത്വം തുടങ്ങിയ നിർണായക മേഖലകളിലെ സഹകരണവും ചർച്ചയാകും. 75 വർഷത്തെ ഉഭയകക്ഷി ബന്ധങ്ങൾ ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് യുകെ-ഇന്ത്യ വീക്ക് 2022 ന് Reimagine@75 എന്ന പേര് നൽകിയിരിക്കുന്നത്.
പരിപാടിയിൽ സംസാരിക്കുന്ന പ്രമുഖരെ അറിയാം
* ഋഷി സുനക്, ചാൻസിലർ ഓഫ് എക്സ്ചെക്കർ,യുകെ ഗവൺമെന്റ്,
* ഡോ എസ് ജയശങ്കർ, കേന്ദ്ര വിദേശകാര്യ മന്ത്രി
സജിദ് ജാവേദ്, യുകെ ഗവൺമെന്റിന്റെ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റേറ്റ് സെക്രട്ടറി
* ഡോ മൻസുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി,
ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന & സംരംഭകത്വ വകുപ്പ് മന്ത്രി
* ഭൂപേന്ദർ യാദവ്, കേന്ദ്ര തൊഴിൽ & പരിസ്ഥിതി, വനം & കാലാവസ്ഥാ വകുപ്പ് മന്ത്രി
* ഡോ രാജീവ് ചന്ദ്രശേഖർ, നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് കേന്ദ്ര സഹമന്ത്രി
* അർജുൻ റാം മേഘ്‌വാൾ, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി
അലോക് ശർമ്മ, പ്രസിഡന്റ്, സിഒപി 26
* ബോസ്കോബ് ലോർഡ് ജെറി ഗ്രിംസ്റ്റോൺ, യുകെ നിക്ഷേപ മന്ത്രി
ആൻ-മേരി ട്രെവെലിയൻ, ഇന്റർനാഷണൽ ട്രേഡ് സ്റ്റേറ്റ് സെക്രട്ടറിയും യുകെ ഗവൺമെന്റ് ബോർഡ് ഓഫ് ട്രേഡ് പ്രസിഡന്റും
* ബിൽ വിന്റേഴ്സ്, ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്
അരിയാന ഹഫിംഗ്ടൺ, ത്രൈവ് സ്ഥാപകയും സിഇഒയും
* ഹർമീൻ മേത്ത, ബി.ടി ചീഫ് ഡിജിറ്റൽ & ഇന്നൊവേഷൻ ഓഫീസർ
ഡോ ശശി തരൂർ, തിരുവനന്തപുരം ലോക്‌സഭ എംപി
* ഭവിഷ് അഗർവാൾ, ഒഎൽഎ സഹസ്ഥാപകനും സിഇഒ
* അമിത് കപൂർ, ടിസിഎസ് യുകെ ആൻഡ് അയർലൻഡ് കൺട്രി ഹെഡ്
സദ്ഗുരു, ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ
പരിപാടിയിൽ സംസാരിക്കുന്ന പ്രമുഖരെ മുഴുവൻ പട്ടിക അറിയാം
'ആഗോള തലത്തിൽ അവിശ്വാസം വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ യുകെ-ഇന്ത്യ ബന്ധങ്ങളുടെ പരസ്പര മൂല്യവും സാധ്യതയും പുനർവിചിന്തനം ചെയ്യേണ്ടത് ആവശ്യമാണെന്ന് ഐജിഎഫിന്റെ സ്ഥാപകനും സിഇഒയുമായ പ്രൊഫ. മനോജ് ലാദ്‌വ പറഞ്ഞു.ഇന്ത്യ-യുകെ ബന്ധത്തിൽ നിർണായകമാവുന്ന സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കിടെയാണ് യുകെ-ഇന്ത്യ വീക്ക് നടക്കുന്നതെന്ന് സുപ്രധാനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധതിന്റെ വ്യാപ്തി ആഴവും ഉയർത്തുന്നതിനുള്ള അവസരം കൂടിയാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
ഈ വർഷത്തെ യുകെ-ഇന്ത്യ അവാർഡിലേക്ക് പരിഗണിക്കുന്ന പേരുകൾ പരിശോധിക്കാം
യുകെ-ഇന്ത്യ വീക്ക് 2022 പരിപാടിയുടെ പൂർണവിവരങ്ങൾ ഇവിടെ
ഇന്ത്യ ഗ്ലോബൽ ഫോറം- അന്താരാഷ്ട്ര ബിസിനസ്സിനും ആഗോള നേതാക്കൾക്കുമുള്ള അജണ്ട ക്രമീകരണ ഫോറമാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ ഇൻകോർപ്പറേറ്റ് ഗ്രൂപ്പ്. ഇന്ത്യ ഗ്ലോബൽ ഫോറം അന്താരാഷ്‌ട്ര കോർപ്പറേറ്റുകൾക്കും നയരൂപീകരണ നിർമ്മാതാക്കൾക്കും അവരുടെ മേഖലകളിലെയും തന്ത്രപ്രധാനമായ പ്രദേശങ്ങളിലെയും ഓഹരി ഉടമകളുമായി സംവദിക്കാൻ കഴിയുന്ന വേദി ഒരുക്കുന്ന സംവിധാനമാണ്.












Click it and Unblock the Notifications