Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ - യുകെ വീക്ക് ബ്രിട്ടനില്‍ ആരംഭിച്ചു... വർണാഭമായി ഉദ്ഘാടന ചടങ്ങുകൾ

ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ - യുകെ വീക്ക് ബ്രിട്ടനില്‍ ആരംഭിച്ചു. തിങ്കളാഴ്ച താജ് ബക്കിംഗ്ഹാം ഗേറ്റ് ഹോട്ടലിലെ പ്രൗഡഗംഭീരമായ ചടങ്ങിലായിരുന്നു യുകെ ഇന്ത്യ വീക്കിന്റെ ഉദ്ഘാടനം. ജൂൺ 22 വരെയാണ് ഇന്ത്യ - യുകെ വീക്ക് 2018 നടക്കുക. പ്രാദേശിക ഭാഷാ കണ്ടന്റ് ആപ്ലിക്കേഷനായ ഡെയ്ലിഹണ്ട് ഈ പരിപാടിയുടെ ഔദ്യോഗിക മീഡിയ പാർട്ണറാണ്.

ഇന്ത്യ ഇന്‍ക് സ്ഥാപകനും സിഇഒയുമായ മനോജ് ലാഡ് വയാണ് ഇന്ത്യ യുകെ കോണ്‍ക്ലേവിന് നേതൃത്വം നല്‍കുന്നത്. രണ്ടാമത് ഇന്ത്യ യുകെ കോണ്‍ക്ലേവിന് ലാഡ് വ ആമുഖ പ്രഭാഷണം നടത്തി. ഇരു രാജ്യങ്ങളും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുക എന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇരുരാജ്യങ്ങളിലേയും പ്രമുഖ വ്യക്തിത്വങ്ങളും കോൺക്ലേവില്‍ ഒത്തുചേരുന്നു.

indiaincorp

സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്‍ഡ് സ്റ്റേറ്റ് ബഹു. മാറ്റ് ഹാന്‍കോക് വെസ്റ്റ് സഫോൾക്ക് എംപി ഇന്ത്യ - യുകെ വീക്ക് ഉദ്ഘാടനം ചെയ്തു. ബഹുമുഖ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള മനോഹരമായ ഒരു വേദിയാണ് ഇന്ത്യ - യുകെ വീക്ക് 2018 എന്ന് അദ്ദേഹം പറഞ്ഞു. യുകെ ഇന്ത്യ വീക്കിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളിലും ഉന്നതതല കരാറുകള്‍ ചര്‍ച്ചചെയ്യുന്ന യോഗത്തിലും യുകെയിലെ പ്രമുഖര്‍ പങ്കെടുക്കും. യുകെ ഇന്ത്യ വീക്കിന്റെ ഉദ്ഘാടന ചടങ്ങുകള്‍ 18ന് തിങ്കളാഴ്ച താജ് ബക്കിംഗ്ഹാം ഗേറ്റ് ഹോട്ടലില്‍ വെച്ച് നടക്കും.

യുകെ ഇന്ത്യ അവാര്‍ഡ് 2018 ഓടെയാണ് വെള്ളിയാഴ്ച വീക്ക് അവസാനിക്കുക. അവസാനദിവസം ബഹുമാനപ്പെട്ട ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, വിദേശകാര്യമന്ത്രി ബഹു. മാര്‍ ഫീല്‍ഡ് എംപി എന്നിവര്‍ പങ്കെടുക്കും. യുകെ ഇന്ത്യ വീക്കിന്റെ ഭാഗമായി ഉന്നതതല ഇടപാടുകളെ കുറിച്ച് ചര്‍ച്ചചെയ്യാനുള്ള യോഗവും സംഘടിപ്പിക്കുന്നുണ്ട്.ഇത് അഞ്ചാമതാണ് ഇത്തരത്തില്‍ യോഗം നടക്കുന്നത്. 20-21 ദിവസങ്ങളിലാണ് യോഗം നടക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+