കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ ഇന്ത്യ വീക്ക് 2018: മോദി സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ

Google Oneindia Malayalam News

ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഊഷ്മളമായ ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ - യുകെ വീക്കിൽ നീതി അയോഗ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ) ഉപാധ്യക്ഷൻ ഡോക്ടർ രാജീവ് കുമാർ സംസാരിക്കുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഡോ. രാജീവ് കുമാർ പ്രധാനമായും സംസാരിച്ചത്.

dr-rajivkumar

കഴിഞ്ഞ നാല് വർഷം കൊണ്ട് ഇന്ത്യയിലെ സാഹചര്യങ്ങൾ വളരെയധികം മാറി എന്ന് നീതി ആയോഗ് ഉപാദ്ധ്യക്ഷൻ ഡോ. രാജീവ് കുമാർ പറഞ്ഞു. ബിസിനസ് രംഗത്ത് മാറ്റങ്ങളുണ്ടായിക്കഴിഞ്ഞു. കൃഷി പോലുള്ള കാര്യങ്ങളിലാണ് ഇനി സർക്കാർ ശ്രദ്ധ പതിപ്പിക്കാൻ പോകുന്നത്.

നിക്ഷേപകരുടെ ആശങ്കകൾ തങ്ങൾ പരിഗണിക്കുമെന്ന് മോദി സർക്കാരിന് വേണ്ടി അദ്ദേഹം ഉറപ്പ് നല്‍കി. തങ്ങൾക്ക് എവിടെയാണ് തെറ്റ് പറ്റുന്നതെന്ന് വിദേശ നിക്ഷേപകര്‍ പറഞ്ഞുതരണം. നിക്ഷേപസമാഹരണമാണ് സർക്കാരിന്റെ ദൗത്യമെന്ന് പ്രധാനമന്ത്രി മോദി നമുക്ക് കാണിച്ചുതന്നു. നിക്ഷേപങ്ങൾ എളുപ്പമല്ല. എന്നാല്‍ കാലം മാറുകയാണ്.

ഇന്ത്യ പഞ്ചവത്സര പദ്ധതി എന്ന ആശയവും മുന്നോട്ട് പോകുകയാണ്. ആശയങ്ങൾ കണ്ടെത്തുക മാത്രമല്ല നീതി ആയോഗ് ചെയ്യുന്നത്. അത് നടപ്പിൽ വരുന്നു എന്ന് ഉറപ്പ് വരുത്തുക കൂടിയാണ്. ഉദാഹരണത്തിന് കർഷക രംഗം. കർഷകർക്ക് മാർക്കറ്റുമായി ബന്ധപ്പെടണം. അതിനാണ് നമ്മൾ അഗ്രി ലൈവ് സ്റ്റോക് മാര്‍ക്കറ്റുകൾ കൊണ്ടുവന്നത്.

പാരിസ്ഥിതിക പ്രശ്നങ്ങളെ മറികടക്കുക എന്നത് തങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്ന കാര്യമാണ് എന്ന് യുകെ വീക്കിൽ നീതി അയോഗ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ) ഉപാധ്യക്ഷൻ ഡോക്ടർ രാജീവ് കുമാർ പറ‍ഞ്ഞു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് പഠിക്കുന്നതിനായി രണ്ട് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

തദ്ദേശ ഭരണ കേന്ദ്രങ്ങളെ കൂടി ബോധവത്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. താഴെതട്ട് വരെ ബോധവത്കരണം ഉണ്ടാകണം. ഈ വരുന്ന വർഷം ദില്ലിയിൽ അതിന്റെ മാറ്റങ്ങൾ കാണാനാകുമെന്നും രാജീവ്കുമാർ പറഞ്ഞു.

English summary
UK-India week 5-day global event: Vice-Chairman of the NITI Aayog Dr Rajiv Kumar having conversation with delegates on four years of the PM Narendra Modi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X