കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ ഇന്ത്യ വീക്ക് 2018: യുകെയിലെയും ഇന്ത്യയിലേയും അതുല്യ പ്രതിഭകള്‍ക്ക് ആദരം

  • By Desk
Google Oneindia Malayalam News

ലണ്ടൻ: ഇന്ത്യ ഇന്‍ക് സ്ഥാപകനും സിഇഒയുമായ മനോജ് ലാഡ് വ നേതൃത്വം നല്‍കുന്ന ഇന്ത്യ യുകെ കോണ്‍ക്ലേവ് ലക്ഷ്യം വയ്ക്കുന്നത് ഇരു രാജ്യങ്ങളുടെയും ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ്... ഇവിടെ നടക്കുന്നത് ഗ്ലോബല്‍ ഇന്ത്യയും ഗ്ലോബല്‍ യുകെയും തമ്മിലുള്ള കൂടികാഴ്ചയാണ്. ഇതിനായി ലിങ്ക് ഇന്‍കിനോടൊപ്പം ഇരുരാജ്യങ്ങളിലേയും പ്രമുഖ വ്യക്തിത്വങ്ങളും ചേര്‍ന്നു. ഇരു രാജ്യങ്ങളും സൗഹൃദത്തിലാണെങ്കിലും അകല്‍ച്ചയുടെ ഒരു ചെറിയ പാലം ഇരുവര്‍ക്കുമിടയിലുണ്ട്. ഈ പാലം ഇല്ലാതാക്കനാണ് ഈ കോണ്‍ക്ലേവ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ നമ്പർ വൺ വാർത്താ - പ്രാദേശിക ഭാഷാ കണ്ടന്റ് ആപ്ലിക്കേഷനായ ഡെയ്ലിഹണ്ട് ഈ പരിപാടിയുടെ ഔദ്യോഗിക മീഡിയ പാർട്ണറാണ്.

ബ്രിക്‌സിറ്റിന് ശേഷമുള്ള യുകെ കാണുന്നത് ലിബറലൈസേഷന് ശേഷമുള്ള ഇന്ത്യയെയാണ്. ലോകത്തിലെ കന്നെ അഞ്ചാമത്തേയും ആറാമത്തേയും ശക്തികള്‍ ഒന്നിച്ചാല്‍ ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല ആഗോളതലത്തില്‍ തന്നെ ഗുണമുണ്ടാകും. ഇത് അഞ്ചാം തവണയാണ് ഇത്തരമൊരു യോഗം ചേരുന്നത്. ഉന്നതതല ഇടപാടുകളെ കുറിച്ച് സംസാരിക്കുന്ന ഈ യോഗം നടക്കുന്നത് ഇന്ന് തുടങ്ങുന്ന ഇന്ത്യ യുകെ വീക്കിലാണ്. വീക്ക് അവസാനിക്കുന്നത് 22നാണ്. ഇന്ത്യ യുകെ വീക്കിന്റെ പ്രധാന ആകര്‍ഷണം ഇതൊക്കെയാണ്.

uk-india-week

അഞ്ചാമത് യുകെ ഇന്ത്യ കോണ്‍ക്ലേവ്; ഇന്ത്യ യുകെ വീക്കിന്റരെ പ്രധാന ആകര്‍ഷണം ഈ കോണ്‍ക്ലേവ് ആണ്. ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയാണ് ലക്ഷ്യം. യുകെ ഇന്ത്യ അവാര്‍ഡ് 2018; ഈ അവാര്‍ഡ് ദാനചടങ്ങിന്റെ പ്രധാന ഉദ്ദേശം ഇരുരാജ്യങ്ങളേയും കൂടുതല്‍ അടുപ്പിക്കുകയെന്നതാണ്. യുകെയിലെയും ഇന്ത്യയിലേയും അതുല്യ പ്രതിഭകളെ ഈ ചടങ്ങളില്‍ അവാര്‍ഡ് നല്‍കി ആദരിക്കും. ഈ പരിപാടിയില്‍ ഇരു രാജ്യത്തേയും വ്യവസായം, രാഷ്ട്രീയം,സാസംകാരിക മേഖലകളിലെ 400ല്‍പരം നേതാക്കള്‍ പങ്കെടുക്കും. ചടങ്ങ് ജൂൺ 22നാണ് നടക്കുക.

യുകെ ഇന്ത്യ അവാര്‍ഡ് നിര്‍ണയ പാനല്‍..
ലോഡ് മര്‍ലാന്‍ഡ്, ബഹു. ബെറി ഗാര്‍ഡിനര്‍,ബഹു പ്രിതിപട്ടേല്‍, സുനിവ ഭാരതി മിതല്‍, ബര്‍ക്ക ദത്ത്. കൂടാതെ യുകെ വീക്ക് 100 പ്രധാന വ്യക്തിത്വങ്ങളെ ആദരിക്കുന്നു. ഇന്ത്യ യുകെ സൗഹൃദം ദൃഢപ്പെടുത്താന്‍ പരിശ്രമിച്ച വ്യക്തിത്വങ്ങളാണ് ആദരവിന് അര്‍ഹരായവര്‍.

English summary
UK India WeekUK-India Awards 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X