എല്ലാ മാസവും 10 ലക്ഷം രൂപ ലഭിക്കും, അതും 30 വര്‍ഷത്തേക്ക്; 70 കാരിക്ക് അടിച്ച ലോട്ടറി കണ്ടോ...!
ലോട്ടറി വിജയം സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാവര്‍ക്കും കൗതുകം നിറഞ്ഞ ഒന്നായിരിക്കും. ഏറെ നാളായി ലോട്ടറിയെടുക്കാന്‍ തുടങ്ങിയിട്ടും ഒരിക്കല്‍ പോലും ഭാഗ്യം തുണയ്ക്കാത്തവരും ആദ്യ തവണ ലോട്ടറി എടുത്തപ്പോള്‍ തന്നെ ബമ്പര്‍ സമ്മാനം നേടിയവരുമെല്ലാം നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
ഒറ്റത്തവണ ലഭിക്കുന്ന സമ്മാനമുള്ള ലോട്ടറി വിജയത്തിന്റെ വാര്‍ത്തകളായിരിക്കും നമ്മള്‍ എല്ലാവരും കേട്ടിരിക്കുക. എന്നാല്‍ ഒരു ലോട്ടറി നറുക്കെടുപ്പിലെ വിജയത്തുക എല്ലാ മാസവും നിശ്ചിത സംഖ്യകളായി നമ്മുടെ കൈയിലെത്തിയാലോ. അത്തരമൊരു വിജയമാണ് ഇംഗ്ലണ്ടിലെ ഡോര്‍ക്കിംഗില്‍ നിന്നുള്ള 70 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമാക്കിയിരിക്കുന്നത്. ഡോറിസ് സ്റ്റാന്‍ബ്രിഡ്ജ് എന്ന 70 കാരിക്കാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

അടുത്ത 30 വര്‍ഷത്തേക്ക് മാസം തോറും 10.37 ലക്ഷം രൂപയാണ് (10000 പൗണ്ട്) ഡോറിസ് സ്റ്റാന്‍ബ്രിഡ്ജിന് ലഭിക്കുക. 30 വര്‍ഷങ്ങളില്‍ എല്ലാ മാസവും ഈ തുക കൃത്യമായി ഡോറിസ് സ്റ്റാന്‍ബ്രിഡ്ജിന് ലഭിക്കും. അതിശയം തോന്നുന്നുണ്ടായിരിക്കും അല്ലേ. സത്യമാണ്, നാഷണല്‍ ലോട്ടറിയുടെ ആഗസ്റ്റ് മാസത്തിലെ നറുക്കെടുപ്പിലാണ് ഡോറിസ് സ്റ്റാന്‍ബ്രിഡ്ജിനെ തേടി ഈ ഭാഗ്യം എത്തിയിരിക്കുന്നത്.
തന്റെ 70-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഡോറിസ് സ്റ്റാന്‍ബ്രിഡ്ജ് 1000 പൗണ്ടുകള്‍ ചിലവാക്കി ഒരു ടിക്കറ്റെടുത്തത്. ഇതിനാണ് ഇപ്പോള്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഈ വിജയം തനിക്ക് 100 വയസ്സ് വരെ ജീവിക്കാന്‍ പ്രചോദനമായെന്ന് ഡോറിസ് സ്റ്റാന്‍ബ്രിഡ്ജ് പറഞ്ഞു. സമ്മാന വിവരം അറിയിച്ച് വിളിച്ചപ്പോള്‍ ആദ്യം കരുതിയത് 10 പൗണ്ടാണ് ലഭിച്ചത് എന്നായിരുന്നുവെന്ന് ഡോറിസ് സ്റ്റാന്‍ബ്രിഡ്ജ് പറഞ്ഞു.
എന്നാല്‍ ഡോറിസ് സ്റ്റാന്‍ബ്രിഡ്ജിന് വാരാന്ത്യത്തില്‍ നാഷണല്‍ ലോട്ടറിയില്‍ നിന്ന് ഒരു ഇമെയില്‍ ലഭിച്ചു. അത് ലോഗിന്‍ ചെയ്തപ്പോഴാണ് 30 വര്‍ഷത്തേക്ക് പ്രതിമാസം 10000 പൗണ്ട് നേടി എന്ന് വ്യക്തമായത് എന്ന് ഡോറിസ് സ്റ്റാന്‍ബ്രിഡ്ജ് വിശദീകരിച്ചു. തന്റെ 3 പെണ്‍മക്കളുമൊത്ത് ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ഡോറിസ് സ്റ്റാന്‍ബ്രിഡ്ജ് സമ്മാനത്തുക കൊണ്ട് 50 വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാനാണ് ആഗ്രഹിക്കുന്നത്.
കുടുംബത്തോടൊപ്പം വിദേശത്ത് അവധിക്കാലം ചെലവഴിക്കുമെന്നും തന്റെ ചെറുമകന്റെ ആദ്യത്തെ വിമാനയാത്രയായിരിക്കുമിതെന്നും ഡോറിസ് സ്റ്റാന്‍ബ്രിഡ്ജ് കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 3 ന് നടന്ന നാഷണല്‍ ലോട്ടറിയുടെ സെറ്റ് ഫോര്‍ ലൈഫ് നറുക്കെടുപ്പില്‍ ആണ് ഡോറിസ് സ്റ്റാന്‍ബ്രിഡ്ജ് വിജയിച്ചത്.












Click it and Unblock the Notifications