ചായ കുടിക്കാനിരുന്ന സുഹൃത്തുക്കള്‍ ഞെട്ടി, വേറെ ലെവല്‍ ചെലവുമായി സഹപ്രവര്‍ത്തകന്‍, കാരണം ലോട്ടറി!!
ലണ്ടന്‍: ലോട്ടറി അടിച്ചാല്‍ നമ്മളൊക്കെ എന്ത് ചെയ്യും. വന്‍ തുകയാണെങ്കില്‍ ഉണ്ടായിരുന്ന ജോലി ഒഴിവാക്കും. ആഢംബര സാധനങ്ങള്‍ പലതും വാങ്ങാനും നമ്മള്‍ ശ്രമിച്ചേക്കും. എന്നാല്‍ ഒരിക്കല്‍ പോലും നമ്മള്‍ പ്രിയപ്പെട്ടവരെ ഓര്‍ക്കാന്‍ സാധിക്കില്ല. അതുവരെ നമ്മുടെ കൂടെ നിന്നവരെ പോലും മറന്നെന്നും വരാം. പക്ഷേ അങ്ങനെ അല്ലാത്ത ധാരാളം പേരുണ്ട്.
അത്തരത്തിലൊരാളാണ് ബ്രിട്ടനില്‍ നിന്നുള്ള പോള്‍ ബെവന്‍. തനിക്ക് ലോട്ടറി അടിച്ച ശേഷം സംഭവിച്ച കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സുഹൃത്തുക്കള്‍ പോലും ബെവന്റെ സര്‍പ്രൈസ് നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ്. ആരും ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അത് എന്താണെന്ന് നോക്കാം.

ബില്‍ഡറുടെ മെഗാഭാഗ്യം
ബ്രിട്ടനിലെ നാഷണല്‍ ലോട്ടറിയിലാണ് ഭാഗ്യശാലിയായ പോള്‍ ബെവന് ജാക്ക്‌പോട്ട് അടിക്കുന്നത്. 1.2 ലക്ഷം യൂറോയായിരുന്നു സമ്മാനം. ഒരു കോടി രൂപയ്ക്ക് മുകളില്‍ വരും ഈ തുക. സെറ്റ് ഫോര്‍ ലൈഫ് നറുക്കെടുപ്പില്‍ മാര്‍ച്ച് 27നായിരുന്നു ബെവന് സമ്മാനം അടിച്ചത്. അഞ്ച് നമ്പറും കൃത്യമായി ഒത്തുവരികയും ചെയ്തു.
എന്നാല്‍ കോടിപതിയായതൊന്നും ബെവനെ ഒട്ടും ബാധിച്ചിട്ടില്ല. വമ്പന്‍ സമ്മാനം തന്നെയാണ് അദ്ദേഹം സുഹൃത്തുക്കള്‍ക്കായി അതിന് ശേഷം നല്‍കിയത്. ബെവന് ഒരു മാസം 10000 യൂറോ എന്ന നിലയിലാണ് ഈ തുക ഒരു വര്‍ഷത്തേക്കായി ലഭിക്കുക.
പണക്കാരനായിട്ടും അഹങ്കാരമില്ല
ബെവന് പണക്കാരനായിട്ടും അഹങ്കാരത്തിന്റെ കണിക പോലുമില്ലായിരുന്നു. സാധാരണ ദിവസം പോലെ അന്നും ബെവന്‍ ജോലിക്കെത്തുകയായിരുന്നു. അത് മാത്രമല്ല തന്റെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം വമ്പന്‍ ചെലവും അദ്ദേഹം നല്‍കി. ഒരു വീടിന്റെ പണിയായിരുന്നു അന്ന് ഉണ്ടായിരുന്നത്. പ്രഭാത ഭക്ഷണ സമയത്താണ് ബെവന്‍ എല്ലാവരെയും ഞെട്ടിച്ചത്.
തന്റെ പണം ഉപയോഗിച്ച് എല്ലാ ജീവനക്കാര്‍ക്കും അദ്ദേഹം ഭക്ഷണം വാങ്ങി നല്‍കിയിരിക്കുകയാണ്. ബേക്കണ്‍, സോസേജ്, എഗ് റോള്‍സ് എന്നിവയാണ് വാങ്ങി നല്‍കിയത്. അത് മാത്രമല്ല, അവരുടെ കൂടെയിരുന്ന് കഴിക്കുകയും ചെയ്തു.
സമ്മാനം നോക്കുന്നത് ഇങ്ങനെ
ചില അന്ധവിശ്വാസങ്ങളും തനിക്കുണ്ടായിരുന്നു എന്ന് ബെവന്‍ പറയുന്നു. സമ്മാനം ഉണ്ടോ എന്ന് ലോട്ടറി ആപ്പില്‍ നോക്കുമ്പോള്‍ താന്‍ കണ്ണടച്ചാണ് നോക്കാറുള്ളത്. ടിക്കറ്റ് സ്‌കാന്‍ ചെയ്ത ശേഷം സമ്മാനം ഉണ്ടെന്ന ശബ്ദം വരാനായി തന്‍ കാത്തിരിക്കാറുണ്ടായിരുന്നു. സാധാരണ അഞ്ച് യൂറോ, അല്ലെങ്കില്‍ പത്ത് യൂറോ എന്നിങ്ങനെയാണ് സമ്മാനം അടിച്ചെന്ന് കേള്‍ക്കാറുണ്ട്.
ഇത്തവണ ഞാന്‍ കണ്ണ് തുറന്ന് പോയപ്പോള്‍ അന്തംവിട്ട് പോയി. അതില്‍ ലൈഫ് ലോട്ടറി അടിച്ചെന്നാണ് കാണിച്ചത്. എനിക്ക് വിശ്വസിക്കാന്‍ പോലുമായില്ല. അഞ്ച് തവണയാണ് ടിക്കറ്റ് ഞാന്‍ സ്‌കാന്‍ ചെയ്ത് നോക്കിയത്. ആ സമയത്തൊക്കെ കണ്ണ് തുറന്നാണ് നോക്കിയത്. എന്നാല്‍ ഓരോ സമയത്തും ഒരേ സന്ദേശമാണ് വന്നതെന്നും ബെവന്‍ പറഞ്ഞു.












Click it and Unblock the Notifications