Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെതിരെ പുതിയ പടയൊരുക്കം; ബ്രിട്ടീഷ് ഡ്രോണുകള്‍ പേര്‍ഷ്യയിലേക്ക്, വരവ് സുരക്ഷയുടെ പേരില്‍

Recommended Video

cmsvideo
    UK mulls drone deployment to Iran Border– reports | Oneindia Malayalam

    ടെഹ്‌റാന്‍: ഇറാനെതിരെ പുതിയ പടയൊരുക്കത്തിന് ബ്രിട്ടന്റെ നീക്കം. ഇറാന്‍ അതിര്‍ത്തി മേഖലകളിലേക്ക് ബ്രിട്ടന്‍ പൈലറ്റില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) അയക്കാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. പേര്‍ഷ്യന്‍ കടലിലൂടെ പോകുന്ന ബ്രിട്ടീഷ് ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോണുകളെ അയക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇറാനുമായി കൊമ്പുകോര്‍ക്കല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഡ്രോണുകള്‍ വിന്യസിക്കുന്നതിന് പിന്നില്‍ പല അര്‍ഥങ്ങളും പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ കാണുന്നു.

    ഇറാന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇടപെടലുകള്‍ നടത്താനും ഡ്രോണുകള്‍ ഉപയോഗിക്കും. നേരത്തെ ബ്രിട്ടന്റെ മൂന്ന് യുദ്ധക്കപ്പലുകള്‍ പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡ്രോണുകളെ വിന്യസിക്കുന്നത്. അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകളും ഇവിടെയുണ്ട്. ബ്രിട്ടന്റെ നീക്കം ഇറാന്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

    കുവൈത്തിലാണ് കൂടുതലും

    കുവൈത്തിലാണ് കൂടുതലും

    പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളില്‍ ബ്രിട്ടന്റെ റീപ്പര്‍ ഡ്രോണുകള്‍ നിലവിലുണ്ട്. കുവൈത്തിലാണ് കൂടുതലും. ഇറാഖിലും സിറിയയിലും ഉപയോഗിക്കാനാണ് കുവൈത്തില്‍ റീപ്പര്‍ ഡ്രോണുകള്‍ ഒരുക്കി നിര്‍ത്തിയത്. ഇവയാണ് ഹോര്‍മുസ് കടലിടുക്കിലേക്ക് അയക്കാന്‍ പോകുന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

    ഇറാന്‍ ഭീഷണിയാണെന്ന്

    ഇറാന്‍ ഭീഷണിയാണെന്ന്

    ഗള്‍ഫ് മേഖലിയല്‍ നിന്ന് ഒട്ടേറെ ബ്രിട്ടീഷ് ചരക്കു കപ്പലുകള്‍ ഹോര്‍മുസ് കടലിലൂടെ പോകുന്നുണ്ട്. ഇവയ്ക്ക് ഇറാന്‍ ഭീഷണിയാണെന്ന് ബ്രിട്ടന്‍ കരുതുന്നുവെന്ന് മുതിര്‍ന്ന ബ്രിട്ടീഷ് നാവിക ഓഫീസറെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ഇറാന്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

    ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍?

    ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍?

    കഴിഞ്ഞ ജൂണില്‍ ഗള്‍ഫ് മേഖലയില്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടന്നിരുന്നു. യുഎഇയിലും ഇറാഖിലും യമന്‍ തീരത്തുമായിരുന്നു ദുരൂഹ ആക്രമണങ്ങള്‍. ഇതിനെല്ലാം പിന്നില്‍ ഇറാനോ ഇറാന്‍ പിന്തുണയ്ക്കുന്ന സംഘങ്ങളോ ആണെന്നാണ് ബ്രിട്ടനും അമേരിക്കയും ഇസ്രായേലും ആരോപിച്ചത്. തുടര്‍ന്നാണ് പാശ്ചാത്യ സൈന്യം കൂടുതലായി മേഖലയിലേക്ക് എത്തിയത്.

    മൂന്ന് യുദ്ധക്കപ്പലുകള്‍

    മൂന്ന് യുദ്ധക്കപ്പലുകള്‍

    പശ്ചിമേഷ്യയില്‍ വീണ്ടും ആശങ്ക നിറക്കുന്നതാണ് ബ്രിട്ടന്റെ നീക്കങ്ങള്‍. ബ്രിട്ടന്റെ മൂന്നാം യുദ്ധക്കപ്പല്‍ ഇറാന്‍ അതിര്‍ത്തിയില്‍ നങ്കൂരമിട്ടത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ പിടിച്ചുവച്ചിരിക്കെയാണ് പുതിയ യുദ്ധക്കപ്പല്‍ എത്തിയത്. മേഖലയിലെ കാര്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടരുത് എന്ന് ഇറാന്‍ പ്രസിഡന്റ് താക്കീത് നല്‍കിയിരുന്നു.

    ജലപ്പോര് മേഖലയ്ക്ക് ഭീഷണി

    ജലപ്പോര് മേഖലയ്ക്ക് ഭീഷണി

    അമേരിക്ക ഇറാനെതിരെ ഉപരോധ നടപടികള്‍ തുടങ്ങിയ ശേഷം പിന്തുണ അറിയിച്ച് ആദ്യമെത്തിയ രാജ്യമാണ് ബ്രിട്ടന്‍. രണ്ടു യുദ്ധക്കപ്പലുകള്‍ ബ്രിട്ടന്‍ നേരത്തെ അയച്ചിരുന്നു. അതിനിടെയാണ് ബ്രിട്ടന്റെ ചരക്കുകപ്പല്‍ ഇറാന്‍ പിടികൂടിയത്. തൊട്ടുപിന്നാലെയാണ് മൂന്നാം യുദ്ധക്കപ്പലും അയച്ചു. ഇപ്പോള്‍ ഡ്രോണുകളും അയക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

     എത്തിയ കപ്പലുകള്‍ ഇവയാണ്

    എത്തിയ കപ്പലുകള്‍ ഇവയാണ്

    എച്ച്എംഎസ് കെന്റ്, എച്ച്എംഎസ് മോണ്‍ട്രോസ് എന്നീ ബ്രിട്ടീഷ് യുദ്ധക്കപ്പലുകളാണ് നേരത്തെ എത്തിയത്. എച്ച്എംഎസ് ഡിഫന്‍ഡര്‍ ഒടുവിലെത്തി. പോര്‍ട്‌സ്മൗത്തില്‍ നിന്ന് കഴിഞ്ഞമാസം പുറപ്പെട്ട എച്ച്എംഎസ് ഡിഫന്റര്‍ ഇറാന്‍ അതിര്‍ത്തിയിലേക്കാണെന്ന് ഒരാഴ്ച മുമ്പാണ് ബ്രിട്ടന്‍ പരസ്യമാക്കിയത്.

    ഇറാന്‍ കപ്പല്‍ സിറിയന്‍ തീരത്ത്

    ഇറാന്‍ കപ്പല്‍ സിറിയന്‍ തീരത്ത്

    ബ്രിട്ടന്റെ സ്‌റ്റെന ഇംപറോ എന്ന ചരക്കു കപ്പല്‍ കഴിഞ്ഞമാസം ഇറാന്‍ പിടിച്ചിരുന്നു. ഇറാന്റെ ഗ്രേസ് വണ്‍ എന്ന ചരക്കുകപ്പല്‍ ജിബ്രാള്‍ട്ടറില്‍ നിന്ന് പിടിച്ചതിനുള്ള തിരിച്ചടിയായിട്ടാണ് ഇംപറോ കപ്പല്‍ പിടികൂടിയത്. ഇറാന്റെ കപ്പല്‍ ജിബ്രാള്‍ട്ടര്‍ തെളിവില്ലാത്തതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇപ്പോള്‍ സിറിയന്‍ അതിര്‍ത്തിയിലാണ് ഈ കപ്പലുള്ളത്.

    മറ്റു രണ്ടു രാജ്യങ്ങള്‍കൂടി

    മറ്റു രണ്ടു രാജ്യങ്ങള്‍കൂടി

    ഇറാനെതിരെ ഉപരോധം ചുമത്തിയതിന് പിന്നാലെയാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇറാന്‍ തീരത്തെത്തിയത്. എല്ലാ രാജ്യങ്ങളും തങ്ങളെ പിന്തുണയ്ക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടന്‍ മാത്രമാണ് അമേരിക്കയെ പിന്തുണച്ച് യുദ്ധക്കപ്പല്‍ അയച്ചത്. അതേസമയം, ബഹ്‌റൈനും ഓസ്‌ട്രേലിയയും യുദ്ധക്കപ്പല്‍ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

    അമേരിക്കക്ക് ഏറ്റ തിരിച്ചടി

    അമേരിക്കക്ക് ഏറ്റ തിരിച്ചടി

    ഇറാനെ നിരീക്ഷിക്കാന്‍ അമേരിക്ക ചാര വിമാനങ്ങള്‍ അയക്കുന്നുണ്ട്. ഇങ്ങനെ അയച്ച ഒരു വിമാനം അടുത്തിടെ ഇറാന്‍ സൈന്യം തകര്‍ത്തിരുന്നു. ഭൂതല-വ്യോമ മിസൈല്‍ ഉപയോഗിച്ചായിരുന്നു തകര്‍ത്തത്. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ കടന്ന ഉടനെയാണ് അമേരിക്കന്‍ ഡ്രോണ്‍ സൈന്യം തകര്‍ത്തത്.

    പ്രതിഷേധം വകവെക്കാതെ

    പ്രതിഷേധം വകവെക്കാതെ

    ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ഇടപെടല്‍ വേണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും വിദേശകാര്യ മന്ത്രി ജവാദ് സരീഫും ആവര്‍ത്തിച്ചു താക്കീത് നല്‍കിയിരുന്നു. ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ മേഖലയിലെ രാജ്യങ്ങള്‍ തന്നെ പരിഹരിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇത് വകവെക്കാതെയാണ് ബ്രിട്ടീഷ് കപ്പല്‍ വരുന്നത്.

    ഇറാന് ധനസഹായം

    ഇറാന് ധനസഹായം

    ആണവ കരാര്‍ പൂര്‍ണ തോതില്‍ നടപ്പാക്കുന്നതിന് ഫ്രാന്‍സ് മുന്നോട്ട് വച്ച നിര്‍ദേശം ഇറാന്‍ വിദേശ കാര്യ മന്ത്രി ജവാദ് സരീഫ് സ്വാഗതം ചെയ്തു. കരാര്‍ നടപ്പാക്കുന്നതിന് പകരമായി, ഇറാനെതിരായ ഉപരോധം കുറയ്ക്കുകയോ ഇറാന് സാമ്പത്തിക സഹായം നല്‍കുകയോ ആവാം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നോട്ടുവച്ച നിര്‍ദേശം. 1500 കോടി ഡോളര്‍ ഇറാന് ഇതുവഴി ലഭിക്കുമെന്നാണ് വിവരം.

    സൗദി അറേബ്യയില്‍ വന്‍ അഴിച്ചുപണി; അരാംകോ കമ്പനി മേധാവിയെ മാറ്റി, ഊര്‍ജ വകുപ്പ് വിഭജിച്ചു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+