കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷ ലൈംഗികത്തൊഴിലാളികളെ സ്വാധീനിക്കാന്‍ ലഹരി വാഗ്ദാനം; ഇന്ത്യന്‍ വംശജനായ എംപിക്ക് സസ്പെന്‍ഷന്‍

Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസിനെ യുകെ പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് സഭയിലെ മുതിര്‍ന്ന അംഗമായ കീത്ത് വാസിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പുരുഷ ലൈംഗിത്തൊഴിലാളികള്‍ക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ എംപി സന്നദ്ധത്ത പ്രകടപ്പിച്ചുവെന്ന് കോമണ്‍ സ്റ്റാന്‍ഡേര്‍ഡ് കമ്മറ്റി കണ്ടെത്തിയതോടെയാണ് നടപടി വന്നത്.

സഭയിലെ മുതിര്‍ന്ന ലേബര്‍ അംഗവും പാര്‍ട്ടിയിലെ ഏറ്റവും പ്രമുഖ മുഖവുമായി കീത്ത് വാസ്. 2016 ലാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് ആധാരമായ വിവാദങ്ങളുടെ തുടക്കം. വിശദാംശങ്ങള്‍ ഇങ്ങനെ..

2016 ഓഗസ്റ്റില്‍

2016 ഓഗസ്റ്റില്‍

രണ്ട് പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 2016 ഓഗസ്റ്റില്‍ കീത്ത് വാസ് പണം നല്‍കിയെന്നാണ് കോമണ്‍ സ്റ്റാന്‍ഡേര്‍ഡ് കമ്മറ്റി കണ്ടെത്തിയത്. കൂടാതെ ആവശ്യമെങ്കില്‍ ഇവര്‍ക്ക് ക്ലാസ് എ മയക്കുമരുന്ന് വാങ്ങി നല്‍കാനും എംപി തയ്യാറായി.

അന്വേഷണം

അന്വേഷണം

അന്വേഷണവുമായി കീത്ത് വാസ് ഒരു തരത്തിലും സഹകരിച്ചില്ലെന്നാണ് കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കി കമ്മറ്റി അധികൃതരുടെ കണ്ണില്‍ പൊടിയിടാനും മുന്‍ ഹോം അഫയേഴ്സ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ കീത്ത് വാസ് തയ്യാറായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുഃഖകരമായ ദിവസം

ദുഃഖകരമായ ദിവസം

ദുഃഖകരമായ ദിവസം എന്നാണ് റിപ്പോര്‍ട്ട് അംഗീകരിച്ച ലേബര്‍ പാര്‍ട്ടി പ്രതികരിച്ചത്. അനാരോഗ്യം മൂലം ആശുപത്രിയിലെന്നാണ് കീത്ത് വാസ് അന്വേഷണ കമ്മറ്റിയെ അറിയിച്ചിരുന്നത്. പെയിന്‍റിങ്ങിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഡെക്കറേറ്റ് ചെയ്യാനുമാണ് താന്‍ ഇവരെ സമീപിച്ചതെന്നായിരുന്നു എപിയുടെ വാദം.

തന്‍റെ ഡ്രിങ്കില്‍

തന്‍റെ ഡ്രിങ്കില്‍

കൂടാതെ തന്‍റെ ഡ്രിങ്കില്‍ മയക്ക് മരുന്ന് ചേര്‍ത്തിരിക്കാമെന്നും എംപി വാദിച്ചു. പക്ഷെ ഈ വിശദീകരണങ്ങളൊന്നും ശരിവെക്കാന്‍ കമ്മറ്റി തയ്യാറായില്ല. തനിക്ക് അംനീഷ്യ ബാധിച്ചതിനാല്‍ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്ന വാസിന്‍റെ നിഗമനത്തേയും കമ്മറ്റി തള്ളി.

ചട്ടങ്ങളുടെ ലംഘനം

ചട്ടങ്ങളുടെ ലംഘനം

നാല് മാസം നീണ്ട പാര്‍ലമെന്‍ററി കമ്മീഷണറുടെ അന്വേഷണത്തിലൊന്നും വാസ് ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് കമ്മറ്റി ചൂണ്ടിക്കാട്ടി. എംപിമാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് വാസ് നടത്തിയതെന്ന് വ്യക്തമാക്കിയ കമ്മറ്റി ഇത് സഭയുടെ രീതികളോടുള്ള ബഹുമാനക്കുറവാണെന്നും വ്യക്തമാക്കി.

രാജി

രാജി

പുരുഷ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പുള്ള കീത്ത് വാസിനെതിരായ ആരോപണം ചില മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. അന്ന് പരസ്യമായി മാപ്പ് പറഞ്ഞ എംപി പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സമിതി മേധാവി സ്ഥാനം രാജിവെച്ചിരുന്നു.

സംഭാഷണം

സംഭാഷണം

സ്വന്തം ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ വെച്ച് കീത്ത് വാസ് റൊമേനിയക്കാരനായ രണ്ട് ലൈംഗികത്തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് വിവാദമായത്. ഇവര്‍ നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടിരുന്നു. പിന്നീട് ഇവര്‍ നടത്തിയ കൂടീക്കാഴ്ച്ചയുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു.

ജനപ്രിയന്‍

ജനപ്രിയന്‍

ജനപ്രിയ നേതാവ് എന്ന നിലയില്‍ നിന്നുള്ള ശക്തമായ പതനമായിരുന്നു ഈ ആരോപണം കീത്ത് വാസിന് സമ്മാനിച്ചത്. 1987 ല്‍ ലെസ്റ്റര്‍ ഈസ്റ്റില്‍ നിന്നുള്ള എംപിയായിട്ടാണ് കീത്ത് വാസ് ആദ്യമായി പാര്‍ലമെന്‍റില്‍ എത്തുന്നത്. പാര്‍ലമെന്‍റ് കമ്മറ്റി നടപടി വന്നതോടെ കീത്തിനെതിരെ പാര്‍ട്ടി നടപടിയും ഉണ്ടായേക്കും.

 നവംബര്‍ ഏഴിന് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം, മുന്നറിയിപ്പുമായി ബിജെപി നേതാവ് നവംബര്‍ ഏഴിന് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം, മുന്നറിയിപ്പുമായി ബിജെപി നേതാവ്

 പ്രശാന്തിന്‍റെ വിജയത്തിന് പിന്നിലെ 10 മുഖ്യകാരണങ്ങള്‍; എന്‍എസ്എസ് വെല്ലുവിളി വിദഗ്ധമായി മറികടന്നു പ്രശാന്തിന്‍റെ വിജയത്തിന് പിന്നിലെ 10 മുഖ്യകാരണങ്ങള്‍; എന്‍എസ്എസ് വെല്ലുവിളി വിദഗ്ധമായി മറികടന്നു

English summary
uk parliament suspends mp keith vaz for six months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X