കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഭീകരതയ്ക്കെതിരെ ലോക രാഷ്ട്രങ്ങൾ; ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇമ്രാൻ ഖാനെ വിളിച്ചു...

Google Oneindia Malayalam News

പാകിസ്താനിലെ ഭീകരർക്കെതിരെ നടപടി വേണമെന്ന് ബ്രിട്ടൺ. നേരത്തെ അമേരിക്കയും പാകിസ്താനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ എഫ്-16 വിമാനം ഉപയോഗിച്ചത് അമേരിക്ക് അന്വേഷിക്കുന്നുണ്ട്. അമേരിക്കയുമായുളള ആയുധ കരാര്‍പ്രകാരം ഭീകരവിരുദ്ധ നടപടികള്‍ക്കുമാത്രമേ പാകിസ്താന് F-16 വിമാനം ഉപയോഗിക്കാൻ അനുവാദമുള്ളൂ.

കേന്ദ്രസർക്കാരിനെ വിമർശിച്ചു, പാക് പ്രധാനമന്ത്രിയെ പുകഴ്ത്തി; അധ്യാപകനെ എബിവിപി മുട്ടുകാലിൽ നിർത്തി മാപ്പ് പറയിച്ചു, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ!!

ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഇതുസംബന്ധിച്ച തെളിവുകൾ ഇന്ത്യ കൈമാറുകയും ചെയ്തിരുന്നു. തിര്‍ത്തിക്കുളളില്‍ വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളടക്കമുളള തെളിവുകള്‍ ആണ് ഇന്ത്യ പുറത്തുവിട്ടിരുന്നത്.

Imran Khan

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച്‌ നില്‍ക്കുമെന്ന് സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും റഷ്യയും ചൈനയും നേരത്തെ രംഗത്ത് വന്നിരുന്നുയ കിഴക്കന്‍ ചൈനയില്‍ നടന്ന ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.

വ്യോമാക്രമണത്തിന്‍റെ ഈ ഉദ്ദേശം ചൈന, അമേരിക്ക, ബ്രിട്ടണ്‍, ആസ്ത്രേലിയ അടക്കം വിവിധ ലോക രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തിയിരുന്നു. പാകിസ്താന്‍ ഭീകര കേന്ദ്രങ്ങളെ ഇല്ലാതാക്കണം എന്ന താക്കീതുമായി ആസ്ത്രേലിയയും രംഗത്തെത്തിയിരുന്നു.

English summary
British Prime Minister Theresa May spoke to Pakistani Premier Imran Khan on Sunday to emphasise the importance of Pakistan taking action against all terrorist groups, Downing Street said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X