കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനെ ഉറ്റുനോക്കി ലോകം: ഫൈസർ കുത്തിവെയ്പ് ചൊവ്വാഴ്ച മുതൽ, ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലന്റിലും ആദ്യം!!

Google Oneindia Malayalam News

ലണ്ടൻ: കൊറോണ വൈറസ് പ്രതിരോധത്തിന് ഫൈസർ വാക്സിന് അംഗീകാരം നൽകിയ ആദ്യത്തെ പാശ്ചാത്യ രാജ്യമായി മാറിയതിന് പിന്നാലെ മറ്റൊരു ചരിത്രം കുറിക്കാൻ ബ്രിട്ടൻ. വാക്സിന് അംഗീകാരം ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് ജനങ്ങൾക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകാൻ ഒരുങ്ങുന്നത്.

പുരസ്‌കാര ജേതാക്കളെ അപമാനിച്ച് ബിജെപി മന്ത്രി; അവര്‍ രാജ്യസ്‌നേഹികളല്ലപുരസ്‌കാര ജേതാക്കളെ അപമാനിച്ച് ബിജെപി മന്ത്രി; അവര്‍ രാജ്യസ്‌നേഹികളല്ല

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച തന്നെ വാക്സിൻ കുത്തിവയ്പ്പുകൾ ആരംഭിക്കും. ആഴ്ചയുടെ തുടക്കത്തിൽ വാക്സിൻ നൽകുന്നത് ആരംഭിക്കുമെന്ന് വടക്കൻ അയർലൻഡ് പറഞ്ഞെങ്കിലും ഏത് ദിവസമാണ് ഇതെന്ന് വ്യക്തമാക്കിയിട്ടില്ല. മൈനസ് ഡിഗ്രി സെൽഷ്യസിൽ വാക്സിൻ സംഭരിക്കേണ്ടതും ഓരോ സ്വീകർത്താവിന് മൂന്ന് ഡോസുകൾ വീതവും രണ്ട് ഡോസുകൾ നൽകേണ്ടതുമാണ് വാക്സിനെ സംബന്ധിച്ച് ഉയരുന്ന വെല്ലുവിളി. ബ്രിട്ടൻ വാക്സിൻ കുത്തിവെക്കാൻ ആരംഭിക്കുന്നത് ലോകം മുഴുവൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

corona654-158

ഇംഗ്ലണ്ടിലുടനീളമുള്ള 50 ആശുപത്രികൾക്ക് വാക്സിൻ അനുവദിച്ചുകഴിഞ്ഞിട്ടുണ്ടെന്നും വാക്സിൻ വിതരണം ഇപ്പോൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സഫ്രോൺ കോർഡറിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൊവിഡ് പ്രതിരോധത്തിൽ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ള ഫൈസർ വാക്സിൻ ഡിസംബർ അവസാനത്തോടെ നാല് മില്യൺ ഡോസ് ഉൽപ്പാദിപ്പിക്കാനാവുമെന്നാണ് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ കരുതുന്നത്. സർക്കാർ ഇതുവരെ 40 മില്യൺ ഡോസ് വാക്സിനാണ് ഓർഡർ ചെയ്തിട്ടുള്ളത്. 20 മില്യൺ ജനങ്ങൾക്ക് കുത്തിവെക്കാൻ ഇത് പര്യാപ്തമാണ്. കൊവിഡ് ബാധിച്ച മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ബ്രിട്ടനിലാണ്. കൊവിഡ് വാക്സിന് അംഗീകാരം നൽകുന്ന കാര്യത്തിലും രാജ്യത്തെ ഡ്രഗ് കൺട്രോളർമാർ ഏറെ മുന്നിലാണ്.

യുകെയിലെ ഡ്രഗ് റെഗുലേറ്റർ മേധാവി ഞായറാഴ്ച ഉറപ്പ് നൽകി, ഫൈസർ/ബയോടെകിന്റെ വാക്സിൻ ഏതെങ്കിലും പൊതു വാക്സിൻ പോലെ സുരക്ഷിതമാണ്" എന്നും അത് സ്വീകരിക്കുന്നവരെ ആരോഗ്യ ഉദ്യോഗസ്ഥർ നിരീക്ഷിക്കുമെന്നും പറഞ്ഞു.

English summary
UK prepares to give Coronavirus vaccines for first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X