കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും ബ്രിട്ടീഷ് കപ്പല്‍; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, തോത് ഉയര്‍ത്തി

Google Oneindia Malayalam News

ലണ്ടന്‍: അമേരിക്കക്ക് പുറമെ ബ്രിട്ടനും ഇറാനെ ലക്ഷ്യമിട്ട് കൂടുതല്‍ നീക്കങ്ങള്‍ നടത്തുന്നു. ഇറാനില്‍ നിന്നുള്ള ഭീഷണി ശക്തമാണെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചതിന് പിന്നാനെ പശ്ചിമേഷ്യയിലേക്ക് മറ്റൊരു യുദ്ധക്കപ്പല്‍ കൂടി പുറപ്പെട്ടു. ഇറാനില്‍ നിന്നുള്ള ഭീഷണി തോത് മൂന്നായി ഉയര്‍ന്നുവെന്ന് ബ്രിട്ടീഷ് സൈന്യം പറയുന്നു. ക്രിറ്റിക്കല്‍ എന്ന നിലയിലാണ് ഭീഷണി വരുന്നതെന്ന് ബ്രിട്ടന്‍ അറിയിച്ചു.

ഈ സാഹചര്യത്തിലാണ് ഇറാന്‍ അതിര്‍ത്തിയിലേക്ക് ബ്രിട്ടന്‍ പുതിയ കപ്പല്‍ അയച്ചിരിക്കുന്നത്. അതിനിടെ ബ്രിട്ടീഷ് സൈന്യം നേരത്തെ പിടികൂടിയ ഇറാന്‍ കപ്പലിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടിയ കപ്പല്‍ വിട്ടയക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നതിനിടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന സൂചനകളാണ് വരുന്നത്....

 ബ്രിട്ടീഷ് കപ്പല്‍ പിടികൂടാന്‍...

ബ്രിട്ടീഷ് കപ്പല്‍ പിടികൂടാന്‍...

കഴിഞ്ഞദിവസം ബ്രിട്ടീഷ് കപ്പല്‍ പിടികൂടാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. അഞ്ച് ബോട്ടുകള്‍ ബ്രിട്ടീഷ് കപ്പലിനടുത്തേക്ക് അടുക്കുകയായിരുന്നു. ഈ ബോട്ടുകള്‍ ഇറാന്‍ സൈന്യത്തിന്റേതാണെന്ന് ബ്രിട്ടന്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പുതിയ യുദ്ധക്കപ്പല്‍

പുതിയ യുദ്ധക്കപ്പല്‍

തൊട്ടുപിന്നാലെയാണ് പുതിയ യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. ഇറാനില്‍ നിന്നുള്ള ഭീഷണി ശക്തമായെന്ന് സൂചിപ്പിച്ചാണ് കപ്പല്‍ അയക്കുന്നത്. ലഭ്യമായ രഹസ്യവിവരങ്ങള്‍ വച്ചാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 രണ്ടു കപ്പലുകള്‍ സജീവം

രണ്ടു കപ്പലുകള്‍ സജീവം

ബ്രിട്ടന്റെ എച്ച്എംഎസ് ഡങ്കണ്‍ എന്ന യുദ്ധക്കപ്പല്‍ നേരത്തെ ഗള്‍ഫ് മേഖലയിലുണ്ട്. ബ്രിട്ടന്റെ എച്ച്എംഎസ് മോണ്‍ട്രോസ് എന്ന കപ്പലിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമശ്രമമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരെ പുതിയ കപ്പലിലേക്ക് മാറ്റുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കപ്പല്‍ ജീവനക്കാര്‍ ഇന്ത്യക്കാര്‍

കപ്പല്‍ ജീവനക്കാര്‍ ഇന്ത്യക്കാര്‍

അതിനിടെ, ജിബ്രാര്‍ട്ടറില്‍ വച്ച് ബ്രിട്ടീഷ് സൈന്യം പിടികൂടിയ ഇറാന്‍ കപ്പലിലെ രണ്ടു ഉദ്യോഗസ്ഥരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. നേരത്തെ കപ്പലിലെ ക്യാപ്റ്റന്റെയും മുഖ്യ ഓഫീസറുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവരെല്ലാം ഇന്ത്യക്കാരാണ്. എല്ലാവരെയും ചോദ്യം ചെയ്തുവരികയാണെന്ന് ജിബ്രാള്‍ട്ടര്‍ പോലീസ് അറിയിച്ചു.

വിവാദമായ സംഭവം

വിവാദമായ സംഭവം

ഇറാന്‍ എണ്ണ കപ്പല്‍ സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. യൂറോപ്യന്‍ യൂണിയന്‍ സിറിയക്കെതിരെ ഉപരോധം ചുമത്തിയിട്ടുണ്ട്. ഉപരോധം ലംഘിച്ച് ഇറാന്‍ എണ്ണ എത്തിക്കാന്‍ ശ്രമിച്ചുവെന്നാണ് ബ്രിട്ടന്റെ ആരോപണം. തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. ഇത് വിട്ടയക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

ജെഡിഎസ് ചതിക്കുമോ? മന്ത്രി ബിജെപിയുമായി ചര്‍ച്ച നടത്തി, കര്‍ണാടകത്തില്‍ കളിമാറുന്നുജെഡിഎസ് ചതിക്കുമോ? മന്ത്രി ബിജെപിയുമായി ചര്‍ച്ച നടത്തി, കര്‍ണാടകത്തില്‍ കളിമാറുന്നു

English summary
UK raises threat level and sends second warship to Persian Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X