ബ്രിട്ടന് തെറ്റു തിരുത്താന്‍ വൈകി; ഫ്രാന്‍സില്‍ നിന്ന് തുടങ്ങിയ കാറ്റ് കുളിരേകില്ല, എങ്കിലും പ്രതീക്ഷ
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തെക്കന്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണം ലോക രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ ഇളക്കം ചെറുതല്ല. അതുവരെയുണ്ടായിരുന്ന ലോകക്രമം മാറി. എന്നാല്‍ ഇസ്രായേലിന്റെ ക്രൂരതയുടെ അവസാനം എങ്ങനെ ആകുമെന്ന് മാത്രം ഇനി അറിയാന്‍ ബാക്കി. ബ്രിട്ടന് പലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കിയത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെങ്കിലും മേഖലയിലെ ജനങ്ങള്‍ക്ക് നേരിയ ഒരു പ്രതീക്ഷയാണത്.
ഹമാസിന്റെ ആക്രമണത്തിന് പിന്തുണ നല്‍കുകയാണ് ബ്രിട്ടന് ചെയ്യുന്നത് എന്ന് ഇസ്രായേല്‍ കുറ്റപ്പെടുത്തുന്നു. പലസ്തീന് പ്രദേശങ്ങള്‍ തങ്ങളോട് കൂട്ടിച്ചേര്‍ക്കുന്ന പദ്ധതിക്ക് ഇസ്രായേല്‍ വേഗത കൂട്ടുകയും ചെയ്തു. ഗാസയില്‍ കരയാക്രമണം നടത്തി കൂട്ടക്കൊല നടത്തുന്നത് ഇരട്ടിയാക്കി. ഏതൊരു വംശഹത്യയുടെയും അവസാന ഭാഗങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് ചരിത്രം. ഇനി എന്താണ് സംഭവിക്കുക എന്നാണ് അറിയേണ്ടത്....

145 രാജ്യങ്ങള്‍ നേരത്തെ പലസ്തീന് രാജ്യത്തെ അംഗീകരിച്ചതാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സ് ആണ് പുതിയ തുടക്കമിട്ടത്. പിന്നാലെ ബെല്‍ജിയം, ലക്സംബര്‍ഗ്, മാര്‍ട്ട എന്നിവരെല്ലാം പലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോഴിതാ ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും അംഗീകരിച്ചിരിക്കുന്നു. എങ്കിലും വീറ്റോ അധികാരമുള്ള അമേരിക്ക ഇസ്രായേലിനൊപ്പം അടിയുറച്ച് നില്ക്കുന്നതിനാല് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല.
യുഎന്‍ അസംബ്ലിയില്‍ എന്തു സംഭവിക്കും
ഫ്രാന്‍സും സൗദി അറേബ്യയും മുന്‍കൈയ്യെടുത്താണ് ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലി വിളിച്ചുചേര്‍ക്കുന്നത്. പശ്ചിമേഷ്യയിലെ ദ്വിരാഷ്ട്ര പരിഹാരമാണ് മുഖ്യ അജണ്ട. ഇവിടെ ലോക നേതാക്കള്‍ അവരുടെ നിലപാട് പരസ്യമാക്കും. ഇതോടെ പലസ്തീനെ അംഗീകരിക്കുന്ന കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തും. എങ്കിലും യുഎന്നിന്റെ ഒരു നിയമവും ഇതുവരെ അംഗീകരിക്കാത്ത ഇസ്രായേല്‍ ഇതിലും കുലുങ്ങില്ല.
ബ്രിട്ടന്റെ പഴയ കളികള്‍
ഒരു തരത്തില്‍ ബ്രിട്ടന് തെറ്റു തിരുത്തുകയാണ്. പൂര്‍വികര്‍ ചെയ്ത പാതകമാണ് ഇന്ന് പശ്ചിമേഷ്യ സംഘര്‍ഷ ഭൂമിയാകാന്‍ കാരണം. ബാല്ഫോര് പ്രഖ്യാപനത്തിലൂടെ ബ്രിട്ടനിലെയും യൂറോപ്പിലെയും ജൂത സമൂഹത്തിന് പലസ്തീനില്‍ താമസത്തിന് അവസരമൊരുക്കുമെന്ന വാഗ്ദാനം ചെയ്തത് ബ്രിട്ടനാണ്. മറുഭാഗത്ത് ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ത്താല്‍ അധികാരം കൈമാറാമെന്ന് അറബ് നേതാക്കള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്തു.
വീതംവെപ്പ് ഉടമ്പടി
പശ്ചിമേഷ്യയെ വീതം വയ്ക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഉണ്ടാക്കിയ സൈക്സ്-പിക്കോട്ട് ഉടമ്പടി പുറത്തായതും വഞ്ചിക്കപ്പെട്ടുവെന്ന് അറബ് നേതാക്കള്‍ മനസിലാക്കിയതും പിന്നീടാണ്. ഈ കരാര്‍ പ്രകാരം ഒന്നം ലോക യുദ്ധത്തിന് ശേഷം ഇറാഖ്, ജോര്‍ദാന്‍, പലസ്തീന് എന്നിവ ബ്രിട്ടന്റെ കീഴിലായി. യൂറോപ്പില്‍ നിന്നുള്ള ജൂതരെ പലസ്തീനില്‍ താമസിപ്പിക്കാന്‍ സഹായം നല്‍കുകയും ചെയ്തു. ബ്രിട്ടന് പലസ്തീനില്‍ നിന്ന് പിന്മാറുന്ന വേളയില്‍ തന്നെയാണ് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ചതും.
ബ്രിട്ടന്റെ ചതിയുടെ ഫലം അനുഭവിക്കേണ്ടി വന്നത് പലസ്തീന് ജനതയാണ്. ലക്ഷക്കണക്കിന് പലസ്തീന്‍കാര്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി. അല്ലാത്തവര്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഗാസയിലുമായി ഒതുക്കപ്പെട്ടു. പിന്നീട് ഘട്ടങ്ങളായി നടന്ന യുദ്ധങ്ങളില്‍ പലസ്തീന്‍കാര്‍ക്ക് ജറുസലേമും നഷ്ടമായി. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ നിര്‍മാണം വിപുലീകരിച്ചു ഇസ്രായേല്‍. ഗാസയിലുള്ളവരെ ഉപരോധത്തില്‍ കുരുക്കി ഇടുകയും ചെയ്തു.
2023 ഒക്ടോബറിന് ശേഷം നടന്നത്
പലസ്തീന് വിഷയം ലോകത്തെ പ്രധാന ചര്‍ച്ചയായി, പലസ്തീന് വേണ്ടി ലോകത്ത് അനുകൂല തരംഗമുണ്ടായി, അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നതില്‍ നിന്ന് പിന്മാറി, പലസ്തീനെ കൂടുതല്‍ രാജ്യങ്ങള്‍ അംഗീകരിച്ചു, ബന്ദി മോചനത്തിന് സാധിച്ചില്ല എന്നതെല്ലാം ഇസ്രായേലിന് തിരിച്ചടിയാണ്. എന്നാല്‍ ഹമാസ്, ഹിസ്ബുല്ല നേതാക്കളെ ഇല്ലാതാക്കാന്‍ സാധിച്ചതു സൈനിക നേട്ടവുമാണ്. ഖത്തറിനെ ആക്രമിച്ചത് അബദ്ധമായി എന്ന വിലയിരുത്തലുമുണ്ട്. എങ്കിലും ഗാസയിലെ കൂട്ടക്കൊല മേഖലയില്‍ ഇനിയും മാറ്റത്തിന് വഴി തെളിയിക്കുമെന്ന് കരുതുന്നവരുമുണ്ട്.
-
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications