Get Updates
Get notified of breaking news, exclusive insights, and must-see stories!

അവള്‍ക്ക് 12,അവന് 13,അവര്‍ക്കൊരു മകള്‍ പിറന്നു

Baby Feet
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കളെ പരിചയപ്പെടേണ്ടേ. ഈ കുഞ്ഞ് രക്ഷകര്‍ത്താക്കളിലെ അമ്മ 12 വയസുകാരിയായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. അച്ഛനാകട്ടെ 13 വയസും. thesun.co.ukയാണ് പ്രായം കുറഞ്ഞ രക്ഷകര്‍ത്താക്കളെപ്പറ്റിയുള്ള വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് 12കാരിയായ പെണ്‍കുട്ടി കാമുകന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.പെണ്‍കുഞ്ഞിനാണ് 12കാരി ജന്മം നല്‍കിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കുട്ടികള്‍ പ്രണയത്തിലായിരുന്നു. 12കാരിയ്ക്ക് കുഞ്ഞ് പിറന്നതോടെ ബ്രിട്ടനിലെ പ്രായം കുറഞ്ഞ മുത്തശ്ശിയെന്ന ഖ്യാതി പെണ്‍കുട്ടിയുടെ അമ്മയായ 27കാരി സ്വന്തമാക്കി.

പൂര്‍ണ ആരോഗ്യമുളള കുഞ്ഞിനാണ് പെണ്‍കുട്ടി ജന്മം നല്‍കിയത്. 2012 ലെ ക്രിസ്തുമസ് ദിനത്തിലാണ് പെണ്‍കുട്ടി കാമുകനെ പരിചയപ്പെടുന്നത്. അന്ന് പെണ്‍കുട്ടിയ്ക്ക് പത്ത് വയസായിരുന്നു പ്രായം. ഒരു വര്‍ഷത്തെ പ്രണയത്തിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

അമ്മയോടും മറ്റൊരു സ്ത്രീയോടുമൊപ്പമാണ് കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ പെണ്‍കുട്ടി എത്തിയത്. കുട്ടിയ്ക്കും കാമുകനും പിന്തുണയുമായി ഇരുവരുടേയും വീട്ടുകാര്‍ ഒപ്പമുണ്ട്. കുഞ്ഞ് മകളെ പരിപാലിയ്ക്കുന്നതിന്റെ തിരക്കിലാണ് ഈന്യൂ ജനറേഷന്‍ അച്ഛനും അമ്മയും. എന്തായലും തങ്ങളുടെ മക്കള്‍ ഇപ്പോഴും കടുത്ത പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍.

പെണ്‍കുട്ടിയുടെ സഹപാഠികളാണ് ആകെ ഞെട്ടലിലായത്. കഴിഞ്ഞ മാസം അവസാനം വരെ പെണ്‍കുട്ടി കഌസില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയെ കണ്ടാല്‍ ഗര്‍ഭിണി ആയിരുന്നെന്ന് തോന്നില്ലായിരുന്നുവെന്ന് സഹപാഠികള്‍. 2006ല്‍ തന്റെ പന്ത്രണ്ടാം വയസില്‍ കുഞ്ഞിന് ജന്മം നല്‍കിയ ട്രീസ മിഡില്‍ടണ്‍ ആയിരുന്നു ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+