40 വര്‍ഷം മുമ്പ് ബോര്‍ഡിംഗ് സ്‌കൂളിലാക്കിയ മാതാപിതാക്കളെ അടിച്ച് ആശുപത്രിയിലാക്കി മകന്‍
ഇംഗ്ലണ്ട്: 40 വർഷം മുമ്പ് തന്നെ ബോർഡിംഗ് സ്‌കൂളിൽ അയച്ചതിന്റെ പകവീട്ടാൻ മകൻ മാതാപിതാക്കളെ ആക്രമിച്ചു. യുകെയിൽ ആണ് ഈ സംഭവം നടന്നത്. 40 വർഷം മുമ്പാണ് ഇദ്ദേഹത്തെ മാതാപിതാക്കൾ ബോർഡിംഗിൽ ആക്കിയത്.
ഇത്രയും കാലം ഇദ്ദേഹം ഈ വൈരാഗ്യം മനസിൽ സൂക്ഷിക്കുകയായിരുന്നു, 11 വയസ്സുള്ളപ്പോൾ ആയിരുന്നു ഇയാളെ ബോർഡിംഗ് സ്കൂളിൽ അയച്ചത്. എഡ് ലിൻസ് (51) എന്ന ആളാണ് മാതാപിതാക്കളെ ആക്രമിച്ചത്.

ഇദ്ദേഹത്തിന്റെ ബിസിനസ് ഒക്കെ തകർന്നിരിക്കുകയാണ്. ലിൻസിനെതിരെ ആദ്യം പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരുന്നത്, പിന്നീട് ഇദ്ദേഹം കുറ്റസമ്മതം നടത്തി.
മെട്രോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ 22 ന് അർദ്ധരാത്രി ചെഷയറിലെ നെതർ ആൽഡെർലിയിലുള്ള മാതാപിതാക്കളുടെ 1.2 മില്യൺ പൗണ്ട് ഫാം ഹൗസിൽ അതിക്രമിച്ച് കയറി എഡ് ലിൻസ് തന്റെ 85 കാരനായ പിതാവ് നിക്കോളാസ് ക്ലേട്ടണെയും 82 കാരിയായ വൃദ്ധയായ അമ്മ ജൂലിയയേയും അടിച്ചു.
യാഹൂ ന്യൂസ് പറയുന്നതനുസരിച്ച്, കിടപ്പുമുറിയിൽ വച്ച് ലിൻസ് പിതാവിനെ ആക്രമിച്ചു, തലയിലും ചെവിയിലും കൈയിലും ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു. ഇദ്ദഹത്തിന്റെ പിതാവ് തലച്ചോറിൽ രക്തസ്രാവം അനുഭവിക്കുകയും അഞ്ചാഴ്ച ആശുപത്രിയിൽ കഴിയുകയും ചെയ്തു. തുടർന്ന് അമ്മയുണ്ടായിരുന്ന മുറിയിലേക്ക് നീങ്ങി അവരുടെ തലയിൽ അടിച്ച് ഒരു മുഴയും മുതുകിൽ ചതവുമുണ്ടാക്കി.












Click it and Unblock the Notifications