കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരെ വന്‍ പട വരുന്നു!! ബ്രിട്ടീഷ് പട്ടാളവും ഗള്‍ഫിലേക്ക്; പിടികൂടിയ കപ്പല്‍ വിട്ടയച്ച് ഇറാന്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈന്യം ഗള്‍ഫിലേക്ക് എത്തുമെന്ന് അറിയിച്ചതിന് പിന്നാലെ ബ്രിട്ടനും സൈന്യത്തെ അയക്കുമെന്ന് വിവരം. അമേരിക്കയുടെയും സൗദിയുടെയും നേതൃത്വത്തില്‍ നടക്കുന്ന സൈനിക നീക്കങ്ങളില്‍ പങ്കാളിയാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഗള്‍ഫിലെ സൗഹൃദരാജ്യങ്ങളായ സൗദിയുടെയും യുഎഇയുടെയും സുരക്ഷ പരിഗണിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് കൂടുതല്‍ പട്ടാളക്കാരെ ഗള്‍ഫിലേക്ക് അയക്കാന്‍ അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ബ്രിട്ടനും പങ്കാളിയാകുമെന്ന് അറിയിച്ചിരിക്കുന്നത്.

ഇറാനെതിരെ വ്യക്തമായ സൈനിക നീക്കത്തിനാണ് കളമൊരുങ്ങുന്നത്. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലി യോഗത്തിന് മുന്നോടിയായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം, ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് കപ്പല്‍ വിട്ടയച്ചു. ബ്രിട്ടനും അമേരിക്കയും നേരത്തെ യുദ്ധക്കപ്പല്‍ ഇറാന്‍ അതിര്‍ത്തിയിലേക്ക് അയച്ചിരുന്നു. അന്തരീക്ഷം മാറുകയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഇറാനാണെന്ന് സംശയിക്കുന്നു

ഇറാനാണെന്ന് സംശയിക്കുന്നു

അരാംകോ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സംശയിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നേരത്തെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല എന്നാണ് ബ്രിട്ടന്‍ അറിയിച്ചിരുന്നത്. ഇറാനെതിരെ കടന്നാക്രമിക്കുന്ന നിലപാടുമായിട്ടാണ് ഇപ്പോള്‍ ബ്രിട്ടന്‍ രംഗത്തുവന്നിരിക്കുന്നത്.

സൗദിയോ അമേരിക്കയോ

സൗദിയോ അമേരിക്കയോ

സൗദിയോ അമേരിക്കയോ ആവശ്യപ്പെട്ടാല്‍ ഗള്‍ഫില്‍ ഉടന്‍ ഇടപെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ എന്ന പേരില്‍ അമേരിക്ക യുദ്ധക്കപ്പലുകള്‍ ഇറാന്‍ തീരത്തേക്ക് അയച്ചിരുന്നു. തൊട്ടുപിന്നാലെ ബ്രിട്ടനും അയച്ചിരുന്നു. അമേരിക്കയുടെ രണ്ടും ബ്രിട്ടന്റെ മൂന്നും യുദ്ധ കപ്പലുകളാണ് ഇറാന്‍ തീരത്തുള്ളത്.

 ഇറാന്റെ മുന്നറിയിപ്പ്

ഇറാന്റെ മുന്നറിയിപ്പ്

അതേസമയം, വിദേശ സൈനികര്‍ മേഖല വിട്ടുപോകണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടു. ഇറാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ അറിയാമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ യോഗത്തില്‍ പ്രധാന ചര്‍ച്ച ഇറാനായിരിക്കും.

പ്രമുഖരുടെ ചര്‍ച്ച ന്യൂയോര്‍ക്കില്‍

പ്രമുഖരുടെ ചര്‍ച്ച ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്കില്‍ വച്ച് ഡൊണാള്‍ഡ് ട്രംപും ബോറിസ് ജോണ്‍സണും കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും നേതാക്കളും യോഗത്തില്‍ ചേരുമെന്നാണ് വിവരം. ഇറാനുമായി അനുനയത്തിന്റെ പാത സ്വീകരിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ബോറിസ് ജോണ്‍സണ്‍ ഇറാന്‍ പ്രസിഡന്റുമായും ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മധ്യസ്ഥ റോളില്‍ ബ്രിട്ടന്‍

മധ്യസ്ഥ റോളില്‍ ബ്രിട്ടന്‍

ഗള്‍ഫിലെ വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കക്കും വ്യത്യസ്തമായ നിലപാടാണുള്ളത്. അമേരിക്ക ഇറാനെ ശക്തമായി എതിര്‍ക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അനുനയ ഭാഷയാണ് പ്രയോഗിക്കുന്നത്. ഈ രണ്ട് വിഭാഗത്തിനുമിടയില്‍ മധ്യസ്ഥത വഹിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ബ്രിട്ടന്‍ പറയുന്നു.

ബ്രിട്ടന്റെ കപ്പല്‍ വിട്ടയച്ചു

ബ്രിട്ടന്റെ കപ്പല്‍ വിട്ടയച്ചു

അതിനിടെ, രണ്ടു മാസം മുമ്പ് ഇറാന്‍ പിടികൂടിയ ബ്രി്ട്ടീഷ് കപ്പല്‍ സ്റ്റെന ഇംപറോ വിട്ടയച്ചു. നിയമനടപടികള്‍ പൂര്‍ത്തിയായതായി ഇറാന്‍ അറിയിച്ചു. ഇറാന്റെ കപ്പല്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ജിബ്രാള്‍ട്ടറില്‍ വച്ച് പിടികൂടിയതിന് പ്രതികാരമായിട്ടാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. തുടര്‍ന്നാണ് ഇറാന്‍ അതിര്‍ത്തിയിലേക്ക് ബ്രിട്ടന്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ അയച്ചത്.

സൗദിയുടെയും യുഎഇയുടെയും ആവശ്യം

സൗദിയുടെയും യുഎഇയുടെയും ആവശ്യം

സൗദിയുടെയും യുഎഇയുടെയും ആവശ്യം പരിഗണിച്ചാണ് അമേരിക്കന്‍ സൈനികരെ ഗള്‍ഫിലേക്ക് അയക്കുന്നത് എന്നാണ് പെന്റഗണ്‍ നല്‍കിയ വിശദീകരണം. വ്യോമ ആക്രമണം ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ സൈനികരെ വിന്യസിക്കുന്നത്. ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാം ദുരൂഹം

എല്ലാം ദുരൂഹം

കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഗള്‍ഫ് മേഖലയില്‍ ദുരൂഹമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. യുഎഇയിലെ ഫുജൈറയില്‍ സൗദിയുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. കൂടാതെ ഇറാഖിലെ അമേരിക്കന്‍ എംബസിക്കടുത്തും ആക്രമണമുണ്ടായി. ഇറാന്‍ അതിര്‍ത്തി കടന്ന യുഎസ് ഡ്രോണുകള്‍ ഇറാന്‍ സൈന്യം വെടിവച്ചിട്ടിരുന്നു. കഴിഞ്ഞാഴ്ച അരാംകോ കേന്ദ്രത്തിലും ആക്രമണം നടന്നു.

 ഹൂത്തികളും ഇറാനും

ഹൂത്തികളും ഇറാനും

ഗള്‍ഫില്‍ നടക്കുന്ന എല്ലാ ആക്രമണങ്ങള്‍ക്ക് പിന്നിലും ഇറാനാണെന്ന് അമേരിക്കയും സൗദിയും ആരോപിക്കുന്നു. അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് യമനിലെ ഹൂത്തികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇറാനാണെന്ന് സൗദിയും അമേരിക്കയും ഇപ്പോള്‍ ബ്രിട്ടനും പറയുന്നു.

 അമേരിക്ക പറയുന്നത്

അമേരിക്ക പറയുന്നത്

മിസൈല്‍ പ്രതിരോധമാണ് സൈന്യത്തെ അയക്കുന്നതിന്റെ ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. എത്ര സൈനികരെയാണ് അമേരിക്ക അയക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞില്ല. മാത്രമല്ല, ഇവര്‍ ഇറാനെതിരായ ആക്രമണത്തിന് മേല്‍നോട്ടം വഹിക്കുമോ എന്നും വ്യക്തമാക്കിയില്ല. ആയിരത്തിലധികം സൈനികര്‍ എത്തിയേക്കാമെന്നാണ് അനൗദ്യോഗിക വിവരം.

പുതിയ ഉപരോധം ഇങ്ങനെ

പുതിയ ഉപരോധം ഇങ്ങനെ

ഇറാനെതിരെ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇറാന്റെ കേന്ദ്രബാങ്കുമായി ഇടപാട് നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന് സാമ്പത്തിക ലാഭം ലഭിക്കുന്ന എല്ലാവഴികളും അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ നീക്കം.

ആധാറിന് പുറമെ പുതിയ കാര്‍ഡ്; നിര്‍ദേശവുമായി അമിത് ഷാ, ജനസംഖ്യാ കണക്കെടുപ്പ് ആപ്പ് വഴി

English summary
UK to consider joining US-led military effort in Gulf; Iran says UK tanker is now free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X