അന്ധനായ ഭര്‍ത്താവിനായി ലോട്ടറിയെടുത്തു, നറുക്കെടുപ്പിന് മുമ്പ് ഭാര്യയുടെ വിയോഗം; അടിച്ചത് കോടികള്‍
ലണ്ടന്‍: സന്തോഷവും ദു:ഖവും ഒരുമിച്ച് വരുമോ? ഉറപ്പായും വരുമെന്ന് പറയാം. ബ്രിട്ടനില്‍ നിന്നുള്ള ഒരു വയോധികന്റെ ജീവിതത്തെ കുറിച്ച് അറിഞ്ഞാല്‍ നമുക്ക് അങ്ങനെ തോന്നാം. ഈ വയോധികന് കോടികളാണ് ഇപ്പോള്‍ ലോട്ടറിയിലൂടെ സമ്മാനമായി അടിച്ചിരിക്കുന്നത്. എന്നാല്‍ ആ ഭാഗ്യം ഇന്ന് അദ്ദേഹത്തിനൊപ്പം ആഘോഷിക്കാന്‍ പ്രിയപ്പെട്ടവര്‍ ആരുമില്ല.
പിന്നെന്തിനാണ് ഈ തുക എന്നൊക്കെ നമുക്ക് തോന്നിപ്പോകാവുന്ന അവസ്ഥയിലാണ് കാര്യങ്ങളുള്ളത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം ഈ ബ്രിട്ടീഷ് വയോധികന് അനുഭവിച്ചപ്പോള്‍, ആ സന്തോഷം പങ്കിടാന്‍ പ്രിയപ്പെട്ടവള്‍ കൂടെയില്ലെന്ന് വളരെ സങ്കടത്തോടെയാണ് ഇയാള്‍ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് നോക്കാം.

ഭാര്യയുടെ സ്നേഹത്തിന്റെ സമ്മാനം
77കാരനായ അലന് മിസോണ്‍ മുന്‍ റോയല്‍ മറീന്‍ ഉദ്യോഗസ്ഥനാണ്. അതേസമയം അന്ധനുമാണ്. പക്ഷേ എന്തുകാര്യത്തിനും ഭാര്യ ഡയാന പിന്തുണയുമായി കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ അലന് പ്രിയപ്പെട്ട ലോട്ടറി എടുത്ത് കൊടുത്തത്. ഡയാന തന്നെയായിരുന്നു ഇതിലെ ടിക്കറ്റുകള്‍ നോക്കിയെടുത്തത്.
ഭാഗ്യം വരുമെന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അലനെ കാത്തിരുന്നത് വലിയൊരു ദുരന്തമായിരുന്നു. ലോട്ടറിയുടെ നറുക്കെടുപ്പിന് മുമ്പ് ഡയാനയെ മരണം തേടിയെത്തി. അര്‍ബുദ ബാധിതയായിരുന്നു അവര്‍.
മഹാഭാഗ്യത്തിന്റെ വരവ്
ഡയാന അവരുടെ ജന്മദിനത്തില് തന്നെയായിരുന്നു അലനെ വിട്ടുപോയത്. ആകെ തകര്‍ന്നിരിക്കുമ്പോഴാണ് ഭാര്യ വാങ്ങി തന്ന ടിക്കറ്റ് അലന്റെ ഓര്‍മയില്‍ എത്തിയത്. അത് പരിശോധിച്ചപ്പോഴാണ് വമ്പന്‍ സമ്മാനമാണ് അടിച്ചതെന്ന് അലന് മനസ്സിലായത്. ഇതൊരു അത്ഭുതമാണ്. ഡയാനയ്ക്ക് ഭാഗ്യം മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു എന്ന് വേണം കരുതാന്‍.
' എനിക്ക് വേണ്ടി ലോട്ടറി ടിക്കറ്റുകള്‍ അവളാണ് എടുത്ത് തന്നത്. അവള് ബുദ്ധിമതിയായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അവളാണ് നോക്കിയിരുന്നതെന്നും' അലന് പറയുന്നു. 4 ലക്ഷം യൂറോയാണ് സമ്മാനമായി അലന് ലഭിച്ചത്. 3 കോടി 53 ലക്ഷം രൂപയില്‍ അധികം വരുമിത്.
ആ സന്തോഷം കാണാന്‍ അവളില്ല
' സന്തോഷവും സങ്കടവും ഒരുമിച്ച് വരുന്ന നിമിഷമാണിത്. ഈ നേട്ടം കാണാന്‍ അവള് കൂടെയില്ല. 53 വര്‍ഷത്തെ വലിയ ദാമ്പത്യമായിരുന്നു ഞങ്ങളുടേത്. കൗമാരത്തില്‍ തന്നെ അവളെ ഞാന്‍ പരിചയപ്പെട്ടിരുന്നു. ഈ വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു. പക്ഷേ അതിന് ഇനി സാധിക്കില്ലെന്നും' അദ്ദേഹം പറഞ്ഞു.
ഭാര്യ ഇല്ലെങ്കിലും, ഇവര്‍ ഒരുമിച്ച സ്ഥലങ്ങളിലെല്ലാം അലന് യാത്ര പോവുകയാണ്. ആ ഓര്‍മകള്‍ ലഭിക്കാനാണിത്. തനിക്ക് ലഭിച്ച പണം നല്ല ചാരിറ്റി സംഘടനകള്‍ നോക്കി സംഭാവന ചെയ്യുമെന്നും അലന് പറഞ്ഞു. തീര്‍ച്ചയായും ഒരാളുടെ സഹായം ഇനി ആവശ്യമാണ്. തനിക്ക് കാണാനോ, നടക്കാനോ സാധിക്കില്ലെന്നും അലന് വ്യക്തമാക്കി.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications