മൂന്നുവയസ്സുകാരനെ പോലീസ് മുറയില്‍ കൈകാര്യം ചെയ്തിട്ടും കലി അടങ്ങിയില്ല, അവസാനം ഇലക്ട്രിക് ഷോക്ക് !!
സ്‌കോട്ട്‌ലന്റ്: മൂന്ന് വയസ്സുകാരന്‍ അനുഭവിച്ച പീഡനത്തിന്റെ കഥകള്‍ പുറം ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 15 മാസം നീണ്ടുനിന്ന പീഡന മുറകള്‍ക്കൊടുവില്‍ അയ്യല്‍വാസിയുടെ കാരുണ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്.
അടി, ചവിട്ട്, പൊള്ളിക്കല്‍, ഷവറിനടിയില്‍ ദിവസം മുഴുവന്‍ നിര്‍ത്തല്‍ എന്നിങ്ങനെ തുടരുന്നു പീഡന കഥകള്‍. തുടര്‍ന്ന് വായിക്കൂ...

ബാല പീഡനം
സ്‌കോട്ട്‌ലന്റിലെ അഗസ്റ്റസ് വില്ലേജിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്ന് വയസ്സുകാരനെ 15 മാസത്തോളം തുടര്‍ച്ചയായി ഉപദ്രവിക്കുകയും മരണ തുല്യമായ ശിക്ഷ വരെ നല്‍ക്കുകയും ചെയ്യുകയായിരുന്നു ലാന്നാ മോനാഗന്‍ എന്ന യുവതി.

അവസാനം ഇലക്ട്രിക് ഷോക്ക്
അടിയും മറ്റു ശാരീരിക ഉപദ്രവങ്ങളും പോരാതെയാണ് പട്ടിയുടെ കഴുത്തില്‍ കെട്ടുന്ന കോളര്‍ ഉപയോഗിച്ച് ഷോക്ക് അടിപ്പിച്ചത്. മരണത്തില്‍ നിന്നും കഷ്ടിച്ചാണ് കുഞ്ഞ് രക്ഷപ്പെട്ടത്.

പരാതി
അയ്യല്‍വാസിയാണ് കുട്ടിയുടെ അവസ്ഥ അറിഞ്ഞ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ യുവതിയും തമ്മിലുള്ള ബന്ധം റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. കുട്ടി എങ്ങനെയാണ് വീട്ടില്‍ എത്തിയത് എന്നും പുറത്ത് വിട്ടിട്ടില്ല.

കാരണം
താന്‍ അങ്ങനൊരു തെറ്റ് ചെയ്തിട്ടില്ലെന്നും കുട്ടിയെ തല്ലുക മാത്രമാണ് ചെയ്തതെന്നും യുവതി പറഞ്ഞു. യുവതിയ്ക്ക് നേരെ തുപ്പുകയും തറയില്‍ മൂത്രം ഒഴിക്കുകയും ചെയ്തതിനാണ് കുട്ടിയെ തല്ലിയത് എന്ന് പറയുന്നു.

കോടതി വിധി ഉടൻ
ഇത്രയും ക്രൂരമായി കുട്ടിയെ ഉപദ്രവിച്ച യുവതിയ്ക്ക് നേരെ കേസ് എടുത്തിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications