Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം വിവാഹമോചനത്തിലവസാനിക്കില്ലേ?

ലണ്ടന്‍: വിവാഹമോചനം നടത്തിയാല്‍ വിവാഹ ബന്ധം അവസാനിയ്ക്കുമെന്ന് അറിയാത്തവരുണ്ടോ. ഇല്ലെന്ന് പറയാന്‍ വരട്ടെ ഈ സംഭവം കേട്ടാല്‍ നിങ്ങള്‍ക്ക് തിരുത്തേണ്ടി വരും. ബ്രിട്ടീഷുകാരിയായ യുവതിയാണ് വിവാഹമോചനം നടത്തിയാല്‍ വിവാഹബന്ധം അവസാനിയ്ക്കുമെന്നറിയാതെ പുലിവാല് പിടിച്ചത്.യുവതിയുടെ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നാണ് ആരോപണം. തുടര്‍ന്ന് അഭിഭാഷകനെതിരെ പാരതിയുമായി സ്ത്രീ രംഗത്തെത്തി.

ജെയിന്‍ മല്‍ക്കേ എന്ന യുവതിയാണ് തന്റെ അഭിഭാഷകനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. വിവാഹമോചനമെന്നാല്‍ വിവാഹബന്ധം അവസാനിപ്പിയ്ക്കലാണെന്ന് വക്കീല്‍ തന്നോട് പറഞ്ഞില്ലെന്നാണ് യുവതി പറയുന്നത്.

Wedding

റോമന്‍ കാത്തലിക്ക് വിശ്വാസിയായ യുവതി തന്റെ വിശ്വസത്തെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് അഭിഭാഷകന്‍ ചെയ്തതെന്നും ആരോപിയ്ക്കുന്നു. റോമന്‍ കാത്തലിക്ക് വിശ്വാസ പ്രകാരം വിവാഹം ബന്ധം അവസാനിപ്പിയ്ക്കുന്നത് തെറ്റാണ്. എന്നാല്‍ ഒരുമിച്ച് ജീവിയ്ക്കാന്‍ കഴിയാത്ത ദമ്പതികള്‍ക്ക് അകന്ന് താമസിയ്ക്കാം. എന്നാല്‍ ഒരിയ്ക്കലും വിവാഹബന്ധം അവസാനിപ്പിയ്ക്കുന്നതിനെ കാത്തലിക്ക് സഭ അംഗീകരിയ്ക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+