ജോലിസ്ഥലത്ത് സ്പോർട്സ് ഷൂ ധരിച്ചതിന് യുവതിയെ പുറത്താക്കി; കമ്പനി 32 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
ജോലി സ്ഥലത്ത് സ്പോർട്സ് ഷൂ ധരിച്ച് വന്നതിന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട യുവതിക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച് എംപ്ലോയ്‌മെൻ്റ് ട്രിബ്യൂണലിൽ. 32,20,818 രൂപ നഷ്ടപരിഹാരമായി നൽകാനാണ് ഉത്തരവ്. യു കെയിലാണ് സംഭവം. ഒരു റിക്രൂട്ടിംഗ് ഏജൻസിയിൽ നിന്നാണ് 20 വയസ്സുള്ള എലിസബത്ത് ബെനാസി എന്ന യുവതിയെ പുറത്താക്കിയത്.
കമ്പനിക്ക് ഡ്രസ് കോഡുള്ള വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും മറ്റ് സഹപ്രവർത്തകരും താൻ ധരിച്ചതിന് സമാനമായ ഷൂസ് മറ്റ് സഹപ്രവർത്തകർ ധരിച്ചിരുന്നുവെങ്കിലും തനിക്ക് എതിരെ മാത്രമാണ് നടപടിയുണ്ടായതെന്ന് യുവതി പറയുന്നു. 18 വയസ്സുള്ളപ്പോഴാണ് യുവതി ജോലിക്ക് കയറിയത്. ആ സമയത്ത് പരിശീലകനെ തിരഞ്ഞെടുത്തിനെ വിമർശിച്ച ഒരു മാനേജർ തന്നോട് കുട്ടിയെ പോലെ പെരുമാറിയെന്ന് പറഞ്ഞിരുന്നുവെന്നും എംപ്ലോയ്‌മെൻ്റ് ട്രിബ്യൂണലിൽ യുവതി പറഞ്ഞു.

സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ ഹിയറിംഗിൽ യുവതിയുടെ ഭാഗത്ത് ന്യായമുള്ളതായി കണ്ടെത്തി. യുവതി ചെയ്യുന്ന കാര്യങ്ങളിൽ കമ്പനി കുറ്റം കണ്ടെത്താൻ ശ്രമിച്ചതായും കണ്ടെത്തി.
പിരിച്ചുവിടൽ നേരിടുമ്പോൾ റിക്രൂട്ട്മെന്റ് ഏജൻസിയിൽ യുവതി എത്തിയിട്ട് മൂന്ന് മാസം മാത്രമെ ആയിരുന്നുള്ളൂ. അവളുടെ സഹപ്രവർത്തകരിൽ ഭൂരിഭാഗവും ഇരുപതുകളിൽ പ്രായമുള്ളവരാണെന്നും കമ്പനിയിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരി ബെനാസിയാണെന്നും അവളുടെ പ്രായം കാരണം പല ബുദ്ധിമുട്ടികളുമുണ്ടായെന്നും യുവതിക്ക് കുട്ടക്കളിയാണെന്നുമാണ് ഏജൻസി ട്രിബ്യൂണലിനെ അറിയിച്ചത്.
ജോലിക്കും പെൻഷനുകൾക്കും ഉള്ള ഡിപ്പാർട്ട്മെന്റിന് സേവനങ്ങൾ നൽകുന്ന മാക്സിമസ് യു കെ സർവീസ് തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും ട്രിബ്യൂണൽ ബെനാസിക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിപ്പിച്ചത്. പുറത്താക്കിയതിനുള്ള നഷ്ടപരിഹാരമായി യുവതിക്ക് 29, 187 പൗണ്ട് നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ജോലി സ്ഥലത്ത് യുവ ജീവനക്കാരോട് പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് സംബന്ധിച്ച ആശങ്കകൾ ഉയർത്തിക്കാട്ടുന്നതാണ് ഈ സംഭവം.
യുവതി ജോലി സ്ഥലത്ത് പുതിയ ആളായിരുന്നു, വസ്ത്രധാരണി രീതി പരിചിതമായിരിക്കില്ല എന്നിരുന്നിട്ടും യുവതിക്ക് ഒരു ആനുകൂല്യവും നൽകിയില്ലെന്നും അതിനാൽ ഇത് അനീതിയാണെന്നും യുവതി ചെയ്യുന്നതിലൊക്കെ തെറ്റ് കണ്ടെത്താനുള്ള ഏജൻസിയുടെ ശ്രമത്തെ സൂചിപ്പിക്കുന്നുവെന്നും കണ്ടെത്തി.












Click it and Unblock the Notifications