മണിക്കൂറിന് 22,000 വാങ്ങുന്ന ലൈംഗികത്തൊഴിലാളി ഫ്ളാറ്റില്‍ മരിച്ച നിലയില്‍
ലണ്ടന്‍: മണിക്കൂറില്‍ വന്‍ തുക പ്രതിഫലം പറ്റുന്ന ലൈംഗിക തൊഴിലാളിയെ ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കോട്ട്‌ലന്റിലെ അബര്‍ഡീന്‍ എന്ന സ്ഥലത്തെ ഒരു ഫ് ളാറ്റിലായ ജസീക്ക മക്ഗ്രാ എന്ന മുപ്പത്തിയാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മകനെ വീട്ടില്‍ വിട്ട് ലൈംഗികത്തൊഴിലിനായി എത്തിയതായിരുന്നു ഇവര്‍ എന്ന് പോലീസ് പറഞ്ഞു.
മണിക്കൂറില്‍ 220(ഏകദേശം 22,000 രൂപ) പൗണ്ട് വരെ പ്രതിഫലം പറ്റുന്ന ഇവര്‍ നൈജീരിയയില്‍ നിന്നും യുകെയിലെത്തിയവരാണ്. യുകെയില്‍ പലയിടങ്ങളിലും ലൈംഗികത്തൊഴിലാളിയെന്ന നിലയിലും എസ്‌കോര്‍ട് വുമന്‍ എന്ന നിലയിലും ഇവര്‍ സഞ്ചരിക്കാറുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജസീക്ക ലൈംഗികത്തൊഴിലാളിയാണെന്നത് അവരുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. ജസീക്ക ബാര്‍ ഡാന്‍സറാണെന്നാണ് കരുതിയിരുന്നതെന്ന് അവരുടെ ഒരു സുഹൃത്ത് പറഞ്ഞു. എന്നാല്‍, വിവിധ എസ്‌കോര്‍ട്ട് സൈറ്റുകളില്‍ ജസീക്ക തന്റെ ചിത്രങ്ങളും വിശദാംശങ്ങളും നല്‍കിയതായി പോലീസ് കണ്ടെത്തി.
ജസീക്കയെ കാണാതായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചു രണ്ടുദിവസം കഴിഞ്ഞിരുന്നെന്ന് പോലീസ് പറഞ്ഞു. ലൈംഗികത്തൊഴിലിനായി എത്തിയപ്പോഴാണ് മരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും. ഏതുരീതിയിലാണ് മരിച്ചതെന്ന കാര്യത്തില്‍ പോലീസ് വിശദീകരണം പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications