ഒമ്പതാം വര്‍ഷവും അംബാനി തന്നെ സമ്പന്നന്‍, പട്ടികയിലെ 10 പേര്‍ ഇവര്‍!

സിംഗപ്പൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാണ്. അസിം പ്രേംജി, ഗൗതം അദാനി, ദിലീപ് സാങ്‌വി എന്നൊക്കെയാണ് ഊഹിക്കാന്‍ പോകുന്നതെങ്കില്‍ വേണ്ട. അത് മുകേഷ് അംബാനിയാണ്. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനാകുന്നത്.

18.7 ബില്യണ്‍ യു എസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകസമ്പന്നന്മാരുടെ പട്ടികയില്‍ മുപ്പത്തിയൊമ്പതാം സ്ഥാനവും 58 കാരനായ മുകേഷ് അംബാനിക്ക് സ്വന്തം. 2014 ലെ ഫോബ്‌സ് പട്ടിക പ്രകാരം ലോകത്തെ ശക്തരുടെ മുപത്തിയാറാം സ്ഥാനമുണ്ട് ഇദ്ദേഹത്തിന്. പെട്രോകെമിക്കല്‍സ്, ഗാസ്, ഒായില്‍ എന്നിവയാണ് മുകേഷ് അംബാനിയുടെ വരുമാനത്തിന്റെ സ്രോതസ്.

ഫോബ്‌സ് പട്ടികയിലെ മറ്റ് അതിസമ്പന്നരായ ഇന്ത്യക്കാര്‍ ആരൊക്കെയെന്ന് നോക്കൂ. ഈ പട്ടികയില്‍ എവിടെയാണ് ഗൗതം അദാനി?

മുകേഷ് അംബാനി

മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍. 58 വയസ്. അച്ഛന്‍ ധിരുഭായ് അംബാനി സ്ഥാപിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ തേരിലേറി ഇത് തുടര്‍ച്ചയായ ഒമ്പതാമത്തെ വര്‍ഷമാണ് മുംബൈക്കാരനായ മുകേഷ് അംബാനി ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തുന്നത്.

ദിലീപ് സാങ്‌വി

ദിലീപ് സാങ്‌വി

മുകേഷ് അംബാനിക്ക് തൊട്ടുപിന്നിലുണ്ട് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ഉടമ ദിലീപ് സാങ്‌വി. 18 ബില്യണ്‍ യു എസ് ഡോളറിന്റെ ആസ്തിയുമായി പണക്കാരായ ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് 59 കാരനായ ദിലീപ് സാങ്‌വി.

അസിം പ്രേംജി

അസിം പ്രേംജി

കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അസിം പ്രേംജി തന്നെയാണ് ഈ വര്‍ഷവും മൂന്നാമന്‍. വിപ്രോ ലിമിറ്റഡ് ചെയര്‍മാനായ അസിം പ്രേംജിയുടെ ആസ്തി 15.9 ബില്യണ്‍ യു എസ് ഡോളറാണ്.

ഹിന്ദുജ ബ്രദേഴ്‌സ്

ഹിന്ദുജ ബ്രദേഴ്‌സ്

ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വ്യവസായി ഹിന്ദുജ ബ്രദേഴ്‌സ് 14.8 ബില്യണ്‍ യു എസ് ഡോളറോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ ഹിന്ദുജ ബ്രദേഴ്‌സ് ആറാം സ്ഥാനത്തായിരുന്നു.

പല്ലോണ്‍ജി മിസ്ത്രി

പല്ലോണ്‍ജി മിസ്ത്രി

കണ്‍സ്ട്രക്ഷന്‍ രംഗത്തെ പ്രമുഖരായ ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് തവലന്‍ പല്ലോണ്‍ജി മിസ്ത്രി ഫോബ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 86 കാരനായ പല്ലോണ്‍ജി മിസ്ത്രിയുടെ ആസ്തി 14.9 ബില്യണ്‍ ഡോളര്‍.

ശിവ് നാടാര്‍

ശിവ് നാടാര്‍

എച്ച് സി എല്‍ ഗ്രൂപ്പ് ചെയര്‍മാനായ ശിവ് നാടാര്‍ 13.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആറാമത്തെ ഇന്ത്യന്‍ സമ്പന്നനാണ്.

ഗോദ്‌റെജ് ഫാമിലി

ഗോദ്‌റെജ് ഫാമിലി

കണ്‍സ്യൂമര്‍ സാധനങ്ങളുടെ വില്‍പന രംഗത്തെ അതികായരായ ഗോദ്‌റെജ് ഫാമിലിയുടെ ആസ്തി 11.4 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ പട്ടികയില്‍. ഏഴാം സ്ഥാനം.

ലക്ഷ്മി മിത്തല്‍

ലക്ഷ്മി മിത്തല്‍

കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന ലക്ഷ്മി മിത്തല്‍ ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലണ്ടനില്‍ താമസിക്കുന്ന ഈ ഇന്ത്യന്‍ ഉരുക്ക് വ്യവസായിയുടെ ആസ്തി 11.2 ബില്യണ്‍ ഡോളര്‍.

സൈറസ് പൂനാവാല

സൈറസ് പൂനാവാല

വാക്‌സിന്‍ കിങ് സൈറസ് പൂനാവാല വന്‍ നേട്ടമാണ് ഈ വര്‍ഷം ഉണ്ടാക്കിയത്. പതിനാലാം സ്ഥാനത്ത് നിന്നും ഒമ്പതാം സ്ഥാനത്തെത്തി. ആസ്തി 8.2 ബില്യണ്‍ ഡോളര്‍.

കുമാര്‍ ബിര്‍ള

കുമാര്‍ ബിര്‍ള

ബിര്‍ള കുടുംബത്തിലെ ഇളമുറക്കാരനായ കുമാര്‍ ബിര്‍ളയാണ് ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയിലെ പത്താമന്‍. 48 കാരനായ കുമാര്‍ ബിര്‍ളയുടെ ആസ്തി 7.9 ബില്യണ്‍ ഡോളര്‍.

ഗൗതം അദാനി

ഗൗതം അദാനി

മോദി സര്‍ക്കാരിന്റെ ഭരണക്കാലത്ത് അദാനി വന്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കിയെന്നായിരുന്നു പത്രവാര്‍ത്തകള്‍. എന്നാല്‍ ഫോബ്‌സിന്റെ പട്ടികയില്‍ ആ മാറ്റം കാണാനില്ല. കഴിഞ്ഞ വര്‍ഷം പതിനൊന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇപ്പോഴും അതേ സ്ഥാനത്താണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+