കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉക്രൈനില്‍ റോക്കറ്റ് ആക്രമണം; പത്ത് പേര്‍ മരിച്ചു

  • By Aswathi
Google Oneindia Malayalam News

കീവ്: സംഘര്‍ഷം തുടരുന്ന ഉക്രൈനില്‍ റഷ്യന്‍ വിമതരുടെ റോക്കറ്റ് ആക്രമണത്തില്‍ പത്ത് പേര്‍ മരിച്ചു. ഉക്രൈന്‍ മാരിപോളിലെ ജനവാസ പ്രദേശത്താണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റഷ്യാ വിമതരുടെ ശക്തികേന്ദ്രമായ ഡോണ്‍യെറ്റ്‌സ്‌കില്‍ ട്രോളി ബസ്സിന് മുകളില്‍ ഷെല്‍ പതിച്ചാണ് 14 പേര്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് ഉക്രൈന്‍ ആരോപിച്ചു.

ukraine-crisis-rockets-kill

എന്നാല്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യന്‍ റിബലുകള്‍ പറയുന്നത്. അടുത്തിടെ നടന്ന ഉക്രൈന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 24 വിമതര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ വിമത സേനയുടെ വ്യക്താവ് എഡ്വാര്‍ഡ് ബസുറിന്‍ പറഞ്ഞു.

ബര്‍ലിനില്‍ സമാധാനചര്‍ച്ചകള്‍ നടന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. ഉക്രൈനില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 5000 ആയി. റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമങ്ങളില്‍ 10,000ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

English summary
At least 10 people have been killed in a series of rocket attacks by pro-Russian rebels in Ukraine's government-held port of Mariupol, police there say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X