Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈൻ അധിനിവേശം; ഇന്ത്യയുമായി ചർച്ച നടത്തി യുഎസ്

ദില്ലി; യുക്രൈൻ പ്രതിസന്ധി തുടരുന്നതിനിടെ സാഹചര്യം ചർച്ച ചെയ്ത് ഇന്ത്യയും അമേരിക്കയും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയെന്ന് വ്യക്തമാക്കിയത്. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്തു എന്നാണ് ജയശങ്കർ ട്വീറ്റ് ചെയ്തത്. അതേസമയം എന്താണ് ഇരുരാജ്യങ്ങളും ചർച്ച ചെയ്തതെന്ന കാര്യം വ്യക്തമല്ല.

 jaishankar-1561547413-16

നേരത്തേ ഇന്ത്യയുമായി വിഷയത്തിൽ ചർച്ച നടക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു. റഷ്യക്കെതിരായ നടപടിയിൽ ഇന്ത്യയുടെ പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് ചർച്ച നടക്കുകയാണെന്നും വ്യക്തമായ ധാരണ ഉണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു ബൈഡൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം ഇപ്പോഴത്തെ പ്രശ്നത്തിൽ ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ചർച്ച നടത്തിയിരുന്നു.

റഷ്യയും നാറ്റോ ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്നായിരുന്നു മോദി ചർച്ചയിൽ പറഞ്ഞത്. സംഘർഷം ഏറ്റവും ഉടനെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച പ്രധാനമന്ത്രി നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയുടെ കാര്യത്തിലും പ്രധാനമന്ത്രി ആശങ്ക പങ്കുവെച്ചിരുന്നു. അതിനിടെ യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇരുപതിനായിരം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ . ഇതിൽ നാലായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയിട്ടുണ്ട്.

ബാക്കിയുള്ളവരെ സുരക്ഷിതമായി എത്തിക്കാനായി വിപുലമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈയിൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

Recommended Video

cmsvideo
    ചെര്‍ണോബില്‍ ആണവനിലയം പിടിച്ചെടുത്ത് റഷ്യ, ഭയന്ന് ലോകം

    അതിനിടെ യുക്രൈൻ അധിനിവേശത്തിൽ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി ഉപരോധം ഏർപ്പെടുത്തുമെന്നും .ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, സാങ്കേതിക കയറ്റുമതി നിരോധനം റഷ്യയിലേക്കുള്ള കയറ്റുമതിക്കും നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുഎസ് അറിയിച്ചു. ന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ആയി ഉപയോ​ഗിക്കുന്ന സ്വിഫ്റ്റ് പേയ്‌മെന്റ് സംവിധാനങ്ങളിൽ നിന്ന് റഷ്യയെ ഒഴിവാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നായിരുന്നു ബ്രിട്ടൺ നിലപാട് അറിയിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+