റഷ്യയിൽ യുക്രൈന്റെ വമ്പൻ ഡ്രോൺ ആക്രമണം, 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈൻ
മോസ്‌കോ: റഷ്യയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈന്റെ തിരിച്ചടി. റഷ്യയിലെ വ്യോമതാവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടു. കിഴക്കന്‍ സൈബീരിയിലെ വ്യോമതാവളം അടക്കമാണ് യുക്രൈന്‍ ആക്രമിച്ചത്.
ഇര്‍കുട്‌സ്‌ക് പ്രവിശ്യാ ഗവര്‍ണര്‍ യുക്രൈന്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്രിദ്‌നി ഗ്രാമത്തിലുളള സൈനിക കേന്ദ്രത്തിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സൈബീരിയയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. യുക്രൈന്റെ സൈനിക പരിശീലന കേന്ദ്രത്തില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുളള തിരിച്ചടിയായാണ് യുക്രൈന്‍ ആക്രമണം.

യുക്രൈന്റെ ഡ്രോണ്‍ ആക്രമണം കാരണം തങ്ങളുടെ നിരവധി സൈനിക വിമാനങ്ങള്‍ തീപിടിച്ചതായി റഷ്യ വ്യക്തമാക്കുന്നു. യുക്രൈന്‍ സെക്യൂരിറ്റി സര്‍വീസസ്-എസ്ബിയു ആണ് റഷ്യയ്‌ക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയത്. കിഴക്കന്‍ സൈബീരിയന്‍ നഗരമായ ബെലായ, ഫിന്‍ലന്‍ഡിന് സമീപത്തുളള ഒലെന്യ, മോസ്‌കോയുടെ കിഴക്കുളള നഗരങ്ങളായ ഇവനോവോ, ദ്യജിലേവോ എന്നിവയാണ് യുക്രൈന്‍ ഡ്രോണുകള്‍ ലക്ഷ്യം വെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുക്രൈന്‍ നടത്തിയ ഈ ഡ്രോണ്‍ ആക്രമണം ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും നാശം വിതച്ചതാണ്. ഇത് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സ്‌പൈഡര്‍ വെബ് എന്ന് അര്‍ത്ഥം വരുന്ന പുവുത്‌ന്യ എന്ന പേരിലാണ് യുക്രൈന്‍ ഓപറേഷന്‍ ആസൂത്രണം ചെയ്തിരുന്നത്. ഒരു വര്‍ഷത്തോളം നീണ്ട ആസൂത്രണത്തിലൊടുവിലാണ് വിജയകരമായി റഷ്യയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം യുക്രൈന്‍ നടത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കാര്‍ഗോ ട്രക്കുകള്‍ക്കുളളില്‍ തടി കൊണ്ടുളള ഷെഡുകളിലാണ് ഡ്രോണുകള്‍ സൂക്ഷിച്ചിരുന്നത്. ആക്രമണത്തിന് നിശ്ചയിച്ച സമയത്ത് ഈ ട്രക്കുകളുടെ മുകള്‍ഭാഗം ദൂരെ നിന്ന് തുറക്കുകയും ഡ്രോണുകളെ റഷ്യയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറത്തുകയുമായിരുന്നു. റഷ്യയുടേത് പോലുളള കൂറ്റന്‍ മിസൈല്‍ ആയുധശേഖരങ്ങള്‍ സ്വന്തമായില്ലാത്ത യുക്രൈന്‍ ഇത്തരത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് നേരത്തെ സൈനിക കേന്ദ്രങ്ങളും മറ്റും ആക്രമിച്ചിട്ടുളളത്.












Click it and Unblock the Notifications