റിയാലിറ്റി ഷോയില്‍ സെലിന്‍സ്‌കിയുടെ ഡാന്‍സ് വൈറല്‍, 2006ലെ വിന്നറാണെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ

കീവ്: യുക്രൈനില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എന്നാല്‍ റഷ്യയുടെ സൈനിക ശക്തിക്കെതിരെ ഒരിഞ്ച് പോലും വിട്ടുകൊടുക്കാത്ത പോരാട്ടമാണ് യുക്രൈന്‍ നടത്തുന്നത്. എന്നാല്‍ ഈ യുദ്ധത്തില്‍ യുക്രൈനും ലോക രാജ്യങ്ങള്‍ക്കും ഒരു ഹീറോയെ കിട്ടിയിരിക്കുകയാണ്. പ്രസിഡന്റ് വള്ാദിമിര്‍ സെലിന്‍സ്‌കിയാണ് ആ ഹീറോ. തെരുവിലിറങ്ങി കീവ് വിട്ടുപോയിട്ടില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞയാളാണ് അദ്ദേഹം. സൈനികര്‍ക്കൊപ്പം ജനങ്ങളെയും ഒന്നിച്ചിറക്കി റഷ്യയെ വിറപ്പിക്കാനും സെലെന്‍സ്‌കിക്ക് സാധിച്ചു. എന്നാല്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് മറ്റൊരു മേഖലയില്‍ കരുത്ത് തെളിയിച്ചാണ് സെലിന്‍സ്‌കി കടന്നുവന്നത്. യുക്രൈനില്‍ അദ്ദേഹമൊരു സ്റ്റാറായിരുന്നു. 2006ല്‍ അദ്ദേഹമൊരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു എന്നതാണ് വാസ്തവം.

1

സെലിന്‍സ്‌കിയുടെ ഡാന്‍സ് വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ക്കൊപ്പം അദ്ദേഹം നൃത്തം ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാര്‍ട്ണറായ ഒലേന ഷോപ്പ്‌ടെങ്കോയ്‌ക്കൊപ്പമുള്ള ഗംഭീര നൃത്തചുവടുകളാണ് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. ശരിക്കും ഡാന്‍സ് അഭ്യസിച്ച വ്യക്തിയെ പോലെയാണ് യുക്രൈന്‍ പ്രസിഡന്റിന്റെ ഡാന്‍സ്. ഈ റിയാലിറ്റി ഷോയുടെ ജേതാവായിരുന്നു സെലിന്‍സ്‌കി എന്നും സോഷ്യല്‍ മീഡിയ കണ്ടെത്തി. ഇന്റര്‍നെറ്റ് ആകെ അദ്ദേഹത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. ഈ ഡാന്‍സ് ഷോയുടെ ആദ്യ സീസണിലെ തന്നെ ജേതാവാണ് അദ്ദേഹം. ഡാന്‍സിംഗ് വിത്ത് ദ സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയുടെ യുക്രൈന്‍ പതിപ്പായിരുന്നു ഇത്.

ഒരു മില്യണിലധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുണ്ട്. സെലിന്‍സ്‌കിഒരു ഇതിഹാസമാണെന്ന് റെക്‌സ് ചാപ്മാന്‍ എന്ന് യൂസര്‍ കുറിച്ചു. ഈ മനുഷ്യനെ യുക്രൈന്‍ ജനത തിരഞ്ഞെടുത്തത് തന്നെ മഹത്തരമായ കാര്യമാണ്. ശരിക്കുമൊരു ആരാധന അദ്ദേഹത്തോട് ഉണ്ടായിരിക്കാമെന്നും മിഷേല്‍ ട്വീറ്റ് ചെയ്തു. ലോകം സെലിന്‍സ്‌കിയെ ഇഷ്ടപ്പെടുന്നത് ഇതോടെ അവസാനിക്കില്ലെന്നും മറ്റൊരാള്‍ ട്വീറ്റ്‌ചെയ്തു. ഡാന്‍സ് ചെയ്യാനറിയാം, അഭിനയിക്കാനറിയാം, രാജ്യത്തെ നയിക്കാനുമറിയാം, റഷ്യന്‍ സൈന്യത്തിനെതിരെ പ്രതിരോധം തീര്‍ക്കാനുമറിയാം, വളരെയധികം കഴിവുള്ളയാളാണ് സെലിന്‍സ്‌കി, ഭൂമിയിലെ ഏറ്റവും ധീരതയേറിയ നേതാക്കളിലൊരാളാണ് അദ്ദേഹമെന്നും യോച്ചാനനന്‍ ഡോവ് എന്ന യൂസര്‍ കുറിച്ചു.

ലോകത്തുള്ള ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും സെലിന്‍സ്‌കിയോട് ക്രഷ് തോന്നാമെന്നും നസ്താസിയ പറഞ്ഞു. ഇയാള്‍ക്ക് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ എന്ന് ഡാനിയല്‍ പീറ്റര്‍ ലെഡ്ഡി എന്ന യൂസര്‍ കുറിച്ചു. അതേസമയം റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സെലിന്‍സ്‌കി അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത് ബെലാറസില്‍ വെച്ച് നടത്താനാവില്ലെന്നും, മറ്റേതെങ്കിലും രാജ്യത്ത് വെച്ചാകാമെന്നും സെലിന്‍സ്‌കി വ്യക്തമാക്കി. ശക്തമായ പ്രതിരോധക്കോട്ട അദ്ദേഹം റഷ്യക്കെതിരെ ഒരുക്കിയിട്ടുണ്ട്. വിചാരിച്ചത്ര വേഗത്തില്‍ കീവ് കീഴടക്കാന്‍ റഷ്യക്ക് സാധിച്ചിട്ടില്ല. റഷ്യന്‍ സേന ഭക്ഷണവും ഇന്ധനവുമില്ലാതെ അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+