നാളെ പുടിനുമായി ഷീജിൻപിങുമായും പുടിനുമായി കൂടിക്കാഴ്ച: ഇന്ന് മോദിയെ ഫോണില്‍ വിളിച്ച് സെലന്‍സ്കി
ഉക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.റഷ്യ-ഉക്രെയ്ൻ സംഘർഷവും അതിന്റെ മാനുഷിക വശങ്ങളും, സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. ഇന്ത്യ ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും മോദി ഉറപ്പ് നല്‍കിയതായി റിപ്പോർട്ടുകള്‍ പറയുന്നു. "പ്രസിഡന്റ് സെലെൻസ്കിയുമായുള്ള ഇന്നത്തെ ഫോൺ സംഭാഷണത്തിന് നന്ദി. ഞങ്ങൾ സംഘർഷത്തിന്റെ മാനുഷിക വശങ്ങളും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ചർച്ച ചെയ്തു. ഇന്ത്യ ഈ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നു," മോദി എക്സില്‍ കുറിച്ചു.
സെലെൻസ്കിയും സംഭാഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് മുന്നോട്ട് വന്നിട്ടുമ്ട്. വാഷിംഗ്ടണിൽ പ്രസിഡന്റ് ട്രംപുമായും യൂറോപ്യൻ നേതാക്കളുമായും നടത്തിയ ചർച്ചകളെക്കുറിച്ച് അദ്ദേഹം മോദിയെ അറിയിച്ചു. "ഇത് ഫലപ്രദവും പ്രധാനവുമായ സംഭാഷണമായിരുന്നു. യഥാർത്ഥ സമാധാനം കൈവരിക്കാനുള്ള പങ്കാളികളുടെ പൊതുവിഷൻ," സെലെൻസ്കി പറഞ്ഞു. റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിലും, റഷ്യൻ നേതാവുമായി കൂടിക്കാഴ്ചയ്ക്ക് ഉക്രെയ്ൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

"കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, റഷ്യ ഡിപ്ലോമസിക്ക് തയ്യാറെടുക്കേണ്ട സമയത്ത്, അവർ ഒരു പോസിറ്റീവ് സൂചനയും നൽകിയിട്ടില്ല. പൗരന്മാർക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ തുടരുകയും, ഡസൻ കണക്കിന് ആളുകളെ കൊല്ലുകയും ചെയ്തു," സെലെൻസ്കി കുറ്റപ്പെടുത്തി. ആക്രമണങ്ങളിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ മോദിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ സമാധാന നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു.
"ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായി ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ ഏകോപിപ്പിച്ചു. ഈ യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഉടനടി വെടിനിർത്തൽ വേണം. ഞങ്ങളുടെ നഗരങ്ങളും സമൂഹങ്ങളും നിരന്തരം ആക്രമിക്കപ്പെടുമ്പോൾ സമാധാനത്തെക്കുറിച്ച് അർത്ഥപൂർണമായി സംസാരിക്കാനാവില്ല," സെലെൻസ്കി കൂട്ടിച്ചേർത്തു. ഉച്ചകോടിയുടെ വേദിയിൽ റഷ്യയ്ക്കും മറ്റ് നേതാക്കൾക്കും ഉചിതമായ സന്ദേശം നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം നന്ദിയോടെ അറിയിച്ചു.
ഇരു നേതാക്കളും ഇന്ത്യ-ഉക്രെയ്ൻ ഉഭയകക്ഷി ബന്ധങ്ങൾ, വരാനിരിക്കുന്ന സന്ദർശനങ്ങൾ, ജോയിന്റ് ഇന്റർഗവൺമെന്റൽ കമ്മീഷൻ യോഗം എന്നിവയും ചർച്ച ചെയ്തു. "ഞങ്ങളുടെ ബന്ധങ്ങളിൽ വലിയ സാധ്യതകളുണ്ട്. അടുത്ത ഭാവിയിൽ പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നു," സെലെൻസ്കി പറഞ്ഞു. ഈ മാസത്തിൽ ഇത് രണ്ടാം തവണയാണ് മോദിയും സെലെൻസ്കിയും ഫോൺ സംഭാഷണം നടത്തുന്നത്.
അതേസമയം, ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ഇന്ന് ചൈനയില്‍ എത്തിയിട്ടുണ്ട്. ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. അമേരിക്കയുടെ 50% തീരുവ, പ്രത്യേകിച്ച് ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങലിന് 25% തീരുവ, എന്നിവയുടെ പശ്ചാത്തലത്തിൽ ഈ ഉച്ചകോടി ഇന്ത്യയ്ക്ക് വലിയ പ്രാധാന്യം അർഹിക്കുന്നു.












Click it and Unblock the Notifications