ട്രംപിനെ അനുനയിപ്പിക്കാന്‍ സെലന്‍സ്കി; യു.എസിന്റെ പിന്തുണയ്ക്ക് നന്ദിപ്രകടനവുമായി വീഡിയോ
ലണ്ടന്‍: റഷ്യ-യുക്രൈന് യുദ്ധത്തില്‍ അമേരിക്ക നല്കിയ സഹായങ്ങള്‍ക്ക് നന്ദിപ്രകടനം നടത്തിയില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സെലന്‍സ്കി. യു.എസിന് നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്താണ് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി ട്രംപിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. 'അമേരിക്കയുടെ പ്രാധാന്യം ഞാന്‍ തിരിച്ചറിയുന്നു. റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ അമേരിക്കയില്‍ നിന്ന് ലഭിച്ച എല്ലാ പിന്തുണയ്ക്കും യുക്രൈന് എപ്പോഴും നന്ദിയോടെ നിലകൊള്ളും' - എന്നാണ് സെലന്‍സ്കി വീഡിയോയില്‍ പറഞ്ഞത്.
'അമേരിക്കയോട് നന്ദി തോന്നാത്ത ഒരു ദിവസവും ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല. ഞങ്ങളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിച്ചതിനുള്ള നന്ദിയാണിത്. യുക്രൈന്റെ പ്രതിരോധശേഷി എന്നത് നമ്മുടെ പങ്കാളികള്‍ നമുക്കു വേണ്ടി ചെയ്യുന്ന സഹായമാണ്' - സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ റഷ്യ-യുക്രൈന് യുദ്ധം സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് സെലന്‍സ്കി വീഡിയോ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും സെലന്‍സ്കിയെ രൂക്ഷമായി വിമര്‍ശിച്ചത്. മൂന്നു വര്‍ഷത്തെ യുദ്ധത്തില്‍ യുഎസ് നല്കിയ സൈനിക-സാമ്പത്തിക പിന്തുണയ്ക്ക് സെലന്‍സ്കി യാതൊരു നന്ദിയും പ്രകടിപ്പിക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം. യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സെലന്‍സ്കി വിസമ്മതിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചു.
ഓവല്‍ ഓഫീസില്‍ നടന്ന വാക്പോരിനെ തുടര്‍ന്ന് ട്രംപ് സെലന്‍സ്കിയോട് വൈറ്റ് ഹൗസില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയും പിന്നാലെ ഇരുവരും ഒരുമിച്ചുള്ള സംയുക്ത പത്രസമ്മേളനം റദ്ദാക്കുകയും ചെയ്തു. ട്രംപുമായുള്ള തര്‍ക്കത്തിന് പിന്നാലെ യു.എസ്-യുക്രൈന് ധാതുക്കരാര്‍ ഒപ്പുവെക്കാന്‍ തങ്ങള്‍ തയാറാണെന്ന് സെലന്‍സ്കി അറിയിച്ചിരുന്നു. ഇതിനു പിന്നലെയാണ് നന്ദി അറിയിച്ച് വീഡിയോയും പോസ്റ്റ് ചെയ്തത്. ട്രംപിനെ പിണക്കുന്നത് യുദ്ധം അവസാനിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാകും എന്ന ആശങ്കയാണ് സെലന്‍സ്കിയെ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നതാണ് റിപ്പോര്‍ട്ടുകള്‍.
യൂറോപ്പില്‍ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും സെലന്‍സ്കി വീഡിയോയില്‍ പറയുന്നുണ്ട്. സമാധാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഞങ്ങള്‍ക്ക് സുരക്ഷാ ഗ്യാരണ്ടികള്‍ ആവശ്യമാണ്. ഈ സുപ്രധാന വിഷയത്തില്‍ എല്ലാവരും ഐക്യത്തിലാണ്. യുകെയുടെയും യൂറോപ്യന്‍ യൂണിയന്റെയും തുര്‍ക്കിയുടെയും നിലപാട് ഇതാണ്.
യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറാണ് സുരക്ഷാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. ഫ്രാന്‍സിന്റെ ഇമ്മാനുവല്‍ മാക്രോണ്‍, കാനഡയുടെ ജസ്റ്റിന് ട്രൂഡോ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി ഉള്‍പ്പെടെ 18 ലോക നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications