Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധത്തില്‍ സര്‍വതും തകര്‍ന്നു, അഭയാര്‍ത്ഥിയായി, യുക്രൈന്‍ പൗരന്റെ ജീവിതത്തില്‍ വെളിച്ചമായി ലോട്ടറി

ബ്രസ്സല്‍സ്: യുദ്ധം സര്‍വവും തകര്‍ത്ത യുക്രൈന്‍ പൗരനെ, പുതിയൊരു ജീവിതത്തില്‍ തേടിയെത്തിയത് മഹാഭാഗ്യം. യുദ്ധത്തെ തുടര്‍ന്ന് ഈ യുവാവ് എല്ലാം ഉപേക്ഷിച്ച് ബെല്‍ജിയത്തിലേക്ക് അഭയാര്‍ത്ഥിയായി പോവുകയായിരുന്നു. അവിടെ പുതിയൊരു ജീവിതം സ്വപ്‌നം കണ്ടിരിക്കുകയായിരുന്നു ഈ യുവാവ്.

ഇയാള്‍ക്ക് അടിച്ച തുക എല്ലാ യുക്രൈന്‍ അഭയാര്‍ഥികള്‍ക്കും പ്രതീക്ഷകള്‍ സമ്മാനിക്കുന്നതാണ്. അഞ്ച് ലക്ഷം യൂറോയാണ് യുക്രൈന്‍ അഭയാര്‍ത്ഥിക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. 4 കോടി 44 ലക്ഷം രൂപയില്‍ അധികം വരുന്ന മെഗാ സമ്മാനമാണിത്. ബെല്‍ജിയത്തില്‍ തന്റെ ജീവിതം തന്നെ മൊത്തം മാറുമെന്ന് യുവാവിന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

lottery money

താന്‍ ബെല്‍ജിയത്തില്‍ വെച്ച് സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയാണ് എടുത്തതെന്ന് ഇയാള്‍ വെളിപ്പെടുത്തി. ബെല്‍ജിയം നാഷണല്‍ ലോട്ടറിയുടെ ഭാഗമായ ടിക്കറ്റാണ് ഇയാള്‍ എടുത്തത്. വെറും അഞ്ച് യൂറോയാണ് ഇതിനായി മുടക്കിയതെന്നും യുവാവ് പറയുന്നു.

കഴിഞ്ഞ മാസം അടുത്തുള്ള ഒരു ഗ്യാസ് സ്റ്റേഷനിലേക്ക് താന്‍ പോയിരുന്നു. അവിടെ വെച്ചാണ് ഈ ടിക്കറ്റ് വാങ്ങിയത്. ഒരിക്കല്‍ പോലും ഇത് തനിക്ക് ഇത്ര വലിയൊരു സമ്മാനം നേടി തരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ' എന്നും യുവാവ് പറഞ്ഞു.

അതേസമയം യുക്രൈന്‍ അഭയാര്‍ത്ഥിയായ യുവാവ് തന്റെ വ്യക്തി വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ബെല്‍ജിയം ലോട്ടറി നിയമപ്രകാരം ജേതാക്കളുടെ വിവരങ്ങള്‍ പരസ്യമാക്കാറില്ല.

പതിനെട്ടിനും 24നും ഇടയില്‍ വയസ്സുണ്ട് ഈ യുവാവിന് എന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തോളമായി ഇയാള്‍ ബെല്‍ജിയത്തിലാണ് താമസിക്കുന്നത്. അതേസമയം ലോട്ടറിയടിച്ചിട്ടും ഇയാള്‍ക്ക് അതിനോട് സമ്മിശ്ര പ്രതികരണം മാത്രമാണ് ഉള്ളത്. കാരണം ആഘോഷിക്കാനുള്ള ഒരു സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് ഇയാളുടെ നിലപാട്.

നാട്ടില്‍ യുദ്ധം നടക്കുകയാണ്. ഒരു അഭയാര്‍ത്ഥി ജീവിതം നയിക്കുന്ന തനിക്ക് എങ്ങനെയാണ് സന്തോഷിക്കാന്‍ സാധിക്കുകയെന്നും യുവാവ് ചോദിക്കുന്നു. സന്തോഷിക്കാന്‍ അധികം സാധിക്കാത്ത കഠിനമായ കാലഘട്ടമാണിത്. കാരണം എന്റെ രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ എങ്ങനെയാണ് അഭിമാനിക്കാനും, സന്തോഷിക്കാനും സാധിക്കുകയെന്നും യുവാവ് ചോദിക്കുന്നു.

അതേസമയം ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഇയാള്‍ക്കുണ്ടായിരുന്നു. തന്നെ ബെല്‍ജിയത്തിലേക്ക് പോകാന്‍ സഹായിച്ച എല്ലാവര്‍ക്കുമായി വലിയൊരു പാര്‍ട്ടി നടത്താനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്.

അതേസമയം ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഇയാള്‍ക്കുണ്ടായിരുന്നു. തന്നെ ബെല്‍ജിയത്തിലേക്ക് പോകാന്‍ സഹായിച്ച എല്ലാവര്‍ക്കുമായി വലിയൊരു പാര്‍ട്ടി നടത്താനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഈ പണം കൊണ്ട് സ്വന്തം നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു ഈ യുവാവ്.

യുക്രൈന്‍ തലസ്ഥാന നഗരിയുടെ പുനര്‍ നിര്‍മാണം അടക്കം ഇയാളുടെ മനസ്സിലുണ്ട്. യുദ്ധത്തില്‍ എല്ലാം തകര്‍ന്നുപോയവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്തണമെന്നുണ്ട്. തന്നെ സഹായിച്ചത് പോലെ മറ്റുള്ളവരെയും നാട്ടിലേക്ക് എത്താന്‍ സഹായിക്കുമെന്നും യുവാവ് പറഞ്ഞു. ലോട്ടറി ആസ്ഥാനത്തെത്തിയാണ് തുക ഇയാള്‍ കൈപ്പറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+