കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈന്റെ അപ്രതീക്ഷിത നീക്കം, നാറ്റോ അംഗത്വം തേടി സെലെന്‍സ്‌കി; വേഗം വേണമെന്ന് അഭ്യര്‍ഥന

Google Oneindia Malayalam News

കീവ്: യുക്രൈനിലെ നാല് പ്രവിശ്യകള്‍ റഷ്യയില്‍ കൂട്ടിച്ചേര്‍ത്തിന് പിന്നാലെ ചടുല നീക്കവുമായി യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലെന്‍സ്‌കി. നാറ്റോ അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുകയാണ് യുക്രൈന്‍. വേഗത്തില്‍ നാറ്റോ അംഗത്വം വേണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സെലെന്‍സ്‌കി.നിര്‍ണായക നീക്കമാണിത്.

സൈനികമായി യുക്രൈന്‍ തിരിച്ചടിച്ച് തുടങ്ങിയ സമയത്ത് കൂടിയാണ് നാറ്റോ അംഗത്വത്തിന് യുക്രൈന്‍ അപേക്ഷിച്ചിരിക്കുന്നത്. നാറ്റോ സഖ്യത്തിന്റെ മാനദണ്ഡങ്ങളുമായി ഞങ്ങള്‍ പൊരുത്തപ്പെടുന്നുവെന്ന് ഇതിനകം തെളിയിച്ചതാണ്. നാറ്റോയില്‍ എത്രയും വേഗം അംഗത്വം നല്‍കുന്നതിനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയാണെന്നും സെലെന്‍സ്‌കി പറഞ്ഞു.

1

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അഭ്യര്‍ത്ഥനയും സെലെന്‍സ്‌കി തള്ളി. റഷ്യയുമായി ഒരിക്കലും ചര്‍ച്ചയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുടിന്‍ അധികാരത്തില്‍ ഉള്ളിടത്തോളം ചര്‍ച്ചകള്‍ നടക്കില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു. പുതിയൊരു പ്രസിഡന്റ് വന്നാല്‍ ചര്‍ച്ചകള്‍ നടത്താമെന്നും സെലെന്‍സ്‌കി പറഞ്ഞു.

സ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാംസ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാം

രക്തക്കൊതിയന്‍ എന്നാണ് പുടിനെ സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. ലുഹാന്‍സ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഹേഴ്‌സണ്‍, സാപൊറീഷ്യ എന്നീ പ്രവിശ്യകളാണ് റഷ്യ യുക്രൈനില്‍ നിന്ന് തങ്ങളുടെ ഭാഗമാക്കിയത്. പുടിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നാല് പ്രവിശ്യകളിലെയും റഷ്യന്‍ അനുകൂല നേതാക്കള്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചു.

നാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടിനാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടി

അതേസമയം റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച റഷ്യ ആരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ച്ചയാണ് പൂര്‍ത്തിയായത്. ലുഹാന്‍സ്‌കിലെ 98 ശതമാനവും, ഡൊണെറ്റ്‌സ്‌ക്, 99, ഹേഴ്‌സണ്‍ 87, സാപൊറീഷ്യ 93 ശതമാനം എന്നിങ്ങനെയാണ് ഹിതപരിശോധനയില്‍ ലഭിച്ച പിന്തുണയെന്നായിരുന്നു റഷ്യ അവകാശപ്പെട്ടത്.

എന്നാല്‍ യൂറോപ്പ്യന്‍ യൂണിയനും, യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും ഒരിക്കലും ഇവ അംഗീകരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. യുക്രൈന്റെ പതിനഞ്ച് ശതമാനത്തോളം വരുന്ന പ്രദേശങ്ങളാണിത്. റഷ്യന്‍ പാര്‍ലമെന്റില്‍ ഇതിന്റെ കരടുനിയമം തിങ്കളാഴ്ച്ച പാസാക്കും.

വ്യാപക വിമര്‍ശനമാണ് റഷ്യക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്നുയരുന്നത്. എന്നാല്‍ അവരുടെ നിയമങ്ങളൊക്കെ ആര് പാലിക്കാനാണെന്ന് പുടിന്‍ ചോദിച്ചു. അവര്‍ ഓരോ നിയമങ്ങള്‍ ഉണ്ടാക്കും. അതെല്ലാം വംശീയപരമാണെന്നും, റഷ്യന്‍ വിരുദ്ധത പ്രോത്സാഹിപ്പിക്കാനാണെന്നും പുടിന്‍ വിമര്‍ശിച്ചിരുന്നു.

ഹിതപരിശോധന തട്ടിപ്പാണെന്ന് യുക്രൈന് പിന്തുണ പ്രഖ്യാപിച്ച് യുഎസ്സും ജര്‍മനിയും അടക്കമുള്ളവര്‍ ആരോപിച്ചു. കൂട്ടിച്ചേര്‍ക്കുന്ന പ്രദേശങ്ങളെ ഒരിക്കലും റഷ്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നും ജി7 രാജ്യങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചു. അതേസമയം റഷ്യ പിടിച്ചെടുത്ത മേഖലകള്‍ ഓരോന്നായി യുക്രൈന്‍ പിടിച്ചെടുത്ത് കൊണ്ടിരിക്കുകയാണ്.

വൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തിവൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തി

English summary
ukraine requests for a nato membership after russia annexed four regions from them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X