യുഎസ് മിസൈലിൽ തിരിച്ചടിച്ച് യുക്രൈൻ; 300 വെടിയുതിർത്തപ്പോൾ തകർന്നത് 280 റഷ്യൻ ടാങ്കുകൾ
വാഷിം ഗ്ടൺ; റഷ്യൻ സൈന്യത്തിനെതിരെ പ്രതിരോധം ശക്തമാക്കി യുക്രൈൻ. യുഎസ് നിർമ്മിത മിസൈലുകൾ കൊണ്ട് യുക്രൈന് മികച്ച പ്രതിരോധം സാധ്യമായതായി യുദ്ധം നിരീക്ഷിക്കുന്ന യുഎസ് മാധ്യമപ്രവർത്തകൻ പറഞ്ഞു. നൂറുകണക്കിന് റഷ്യൻ ടാങ്കുകളെയും കവചിത വാഹനങ്ങളെയും യുക്രൈൻ നശിപ്പിച്ചു.
"അമേരിക്കൻ ജാവലിൻ മിസൈലിൽ നിന്ന് യുക്രൈൻ 300 വെടിയുതിർത്തപ്പോൾ 280 റഷ്യൻ ടാങ്കുകൾക്ക് തകർന്നതായി സ്ഥിരികരിച്ചു. അതായത് 93 ശതമാനം മരണനിരക്ക്." യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രപ്രവർത്തകൻ ജാക്ക് മർഫി ഒരു ലേഖനത്തിൽ പറഞ്ഞു. പർവ്വത നിരകളുടെ മുകളിൽ നിലയുറിപ്പിച്ച യുക്രൈൻ സൈന്യത്തിന് താഴെ നിന്ന് നീങ്ങുന്ന റഷ്യൻ ടാങ്കറുകളുടെ മുകൾ ഭാ ഗം ലക്ഷ്യമാക്കി മിസൈൽ ഉപയോ ഗിക്കാൻ സാധിച്ചു. സാധാരണ ടാങ്ക് വാഹനങ്ങളുടെ വശങ്ങൾ കട്ടിയുള്ളതാണെങ്കിലും മുകൾ ഭാ ഗം ദുർബലം ആയിരിക്കും. ഇത് മുതലെടുത്തായിരുന്നു യുക്രൈന്റെ ആക്രമണം.

ജാവലിൻ ആക്രമണം തിരിച്ചറിഞ്ഞതോടെ റഷ്യൻ സൈനം ടാങ്കറുകൾ വഴിയുള്ള ആക്രമണത്തിന്റെ ശക്തി കുറച്ചു. നിലവിൽ ജാവലിൻ അക്രമണം നടക്കുന്ന പാതയിലൂടെ ന ഗരത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് റഷ്യൻ സൈന്യം. പ്രദേശത്തെ ആക്രമണത്തിൽ നിന്ന് റഷ്യ പതിയെ പിൻതിരിഞ്ഞതായും റിപ്പോർട്ട് ഉണ്ട്. "എന്നിരുന്നാലും, ജാവലിൻ ആക്രമണത്തിൽ റഷ്യക്ക് വന്ന നാശനഷ്ടത്തിന്റെ കണക്ക് ക്രത്യമായി എടുക്കാൻ സാധിക്കില്ല. വാർത്തകളിൽ കണക്കുകൾ പ്രത്യക്ഷപ്പെടുമ്പോൾ സംഖ്യകൾ യുക്രൈനിയക്കാർ പെരുപ്പിച്ചു കാണിക്കുകയും റഷ്യക്കാർ കുറച്ചുകാണിക്കുകയും ചെയ്യും. "മിസ്റ്റർ മർഫി കൂട്ടിച്ചേർത്തു.
2018ലാണ് അമേരിക്കൻ ജാവലിന്റെ ആദ്യ ഇറക്കുമതി യുക്രൈനിലെത്തുന്നത്. 75 മില്യൺ ഡോളറാണ് അന്ന് യുക്രൈൻ അമേരിക്കക്ക് നൽകിയത്. ഒരു ജാവലിൻ മിലൈൽ പ്രവർത്തിപ്പിക്കാൻ ഒരു സൈനികൻ മാത്രം മതിയാകും. എന്നാൽ തുടരെ തുടരെ ആക്രമണം വരുമ്പോൾ ലാർജ് ട്യൂബ് മിസൈൽ ഇതിലൂടെ പ്രവർത്തിപ്പിക്കണമെങ്കിൽ ഒന്നിലധികം സൈനികർ ആവിശ്യമാണ്. അതേസമയം യുക്രൈയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷം, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് യുഎസ് സ്റ്റോക്കുകളിൽ നിന്ന് 350 മില്യൺ ഡോളർ വിലമതിക്കുന്ന ആയുധങ്ങൾ ഉക്രെയ്നിന് വിട്ടുനൽകാൻ നിർദ്ദേശം നൽകിയിരുന്നു.












Click it and Unblock the Notifications