തിരിച്ചടിച്ച് റിഷ്യ; യുക്രൈൻ സൈനിക താവളത്തിൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈൻ സൈനിക താവളത്തിൽ റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തി. അക്രമത്തിൽ 35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രൈനിലെ ലിവിവിനടുത്തുള്ള സൈനിക താവളത്തിലാണ് സൈന്യം അക്രമം നടത്തിയത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റഷ്യ ആക്രമത്തിന് പിന്നാലെ പ്രദേശത്ത് സൈറണുകൾ മുഴങ്ങി. പത്തൊൻപതോളം ആംബുലൻസുകൾ സാധാരണക്കാരെ രക്ഷിക്കുന്നതിലേക്കായി എത്തിയിരുന്നു. കടുത്ത രീതിയിലുളള അക്രമമാണ് റഷ്യ ഇവിടെ നടത്തിയത്.

അതേസമയം, റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചിച്ച് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. നിലവിൽ റഷ്യൻ വ്യോമാക്രമണങ്ങൾ കൂടുതൽ യുകൈനിന്റെ പടിഞ്ഞാറൻ മേഖലയിലാണ് റഷ്യ നടത്തുന്നത്.
റഷ്യ - യുക്രൈൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇന്ത്യക്കാരുടെ സുരക്ഷ അവലോകനം ചെയ്യുന്നതിനായിരുന്നു യോഗം ചേർന്നത്. യോഗത്തിൽ യുക്രൈനിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. യുക്രൈൻ - റഷ്യ യുദ്ധം ആരംഭിച്ച് പത്തൊമ്പതാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം ചേർന്നത്. ഇതിന് മുൻപും പ്രധാനമന്ത്രി വിഷയം ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നു.
ഇന്നത്തെ യോഗത്തിൽ യുക്രൈൻ സാഹചര്യം. യുദ്ധം ഉണ്ടാക്കിയ ആഗോള തകർച്ച, റഷ്യ - യുക്രൈൻ സേനകളുടെ സാഹചര്യത്തെ കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തൽ നടത്തി. നിലവിലെ സ്ഥിതി ഗതികൾ വീണ്ടും പ്രതികൂലം ആകുകയാണോ എന്ന ആശങ്കയും യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഗ്‌ല, പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇറാഖിലെ കുർദിസ്ഥാനിലെ യു എസ് കോൺസുലേറ്റിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സമുദ്ര, വ്യോമ പ്രതിരോധത്തോടൊപ്പം വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു.
യുക്രൈൻ - റഷ്യ പ്രതിസന്ധിയിൽ നിരവധി ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇന്ത്യയുടെ പ്രധാന പദ്ധതിയായ ഓപ്പറേഷൻ ഗംഗയിലൂടെയാണ് നാട്ടിലേക്ക് എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങളും പ്രധാനമന്ത്രി ഉന്നതതല യോഗത്തിൽ അറിയിച്ചു.
അതേസമയം, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 8- - ലധികം വിമാനങ്ങൾ യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് പാലായനം ചെയ്തതായി നരേന്ദ്രമോദി വ്യക്തമാക്കി. 20,000 - ലധികം ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും രക്ഷിച്ച് നാട്ടിലെത്തിക്കാൻ സാധിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിൽ ഓപ്പറേഷൻ ഗംഗയെ കുറിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ പ്രസ്താവന നടത്തും എന്നാണ് വിവരം. റഷ്യയും - യുക്രൈൻ തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും അദ്ദേഹം സംസാരിക്കും.












Click it and Unblock the Notifications