Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിനിർത്തൽ പ്രഖ്യാപനത്തിൽ യുക്രൈനിന് എതിർപ്പ്: മൂന്നാം ഘട്ട സമാധാന ചർച്ച പുരോഗമിക്കുന്നു

കീവ്: റഷ്യ - യുക്രൈന്‍ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. ബെലാറൂസിലാണ് ചർച്ചകൾ നടക്കുന്നത്. യുദ്ധത്തിന്റെ 12-ാം ദിവസത്തിനിടയിലെ മൂന്നാമത്തെ ചർച്ചയാണ് നടക്കുന്നത്. റഷ്യൻ പ്രതിനിധികളും യുക്രൈൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുകയാണ്. യുദ്ധം അവസാനിപ്പിക്കണം എന്ന ആവിശ്യം ആണ് യുക്രൈൻ മുന്നോട്ട് വച്ചിരിക്കുന്നത്. വെടി നിർത്തൽ ശാശ്വതം അല്ലെന്നാണ് യുക്രൈനിന്റെ പ്രതികരണം.

റഷ്യയിലേക്കും ബെലാറസിലേക്കും മോസ്‌കോയുടെ മാനുഷിക ഇടനാഴി വാഗ്ദാനം യുക്രൈൻ നിരസിച്ചു. ഖാർകിവ്, കീവ്, മരിയുപോൾ, സുമി എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഒഴിപ്പിക്കാൻ ഈ മാർഗ്ഗം സ്വീകാര്യമല്ലെന്ന് യുക്രൈൻ പറഞ്ഞു. എന്നാൽ, കഴിഞ്ഞ രണ്ടു ദിവസവും റഷ്യ പ്രഖ്യാപിച്ച വെടിനിർത്തലുകളും ഫലം കണ്ടിരുന്നില്ല.

wae

ഇതിന് പിന്നാലെ വെടിനിർത്തലിൽ വീണ്ടും യുക്രൈൻ പ്രതികരിച്ചിരുന്നു. യുക്രൈനിലെ ഒഴിപ്പിക്കലിനായി തുറന്ന ആറ് ഇടനാഴികളും റഷ്യയിലേക്കാണ്. റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകുന്നവർക്ക് വേണ്ടി മാത്രമാണ് ഇടനാഴികൾ തുറന്നതെന്നും പൂർണ്ണമായും അസന്മാർഗിക നീക്കമാണിതെന്നും യുക്രൈൻ പ്രതികരിച്ചു. യുക്രൈനെ നിരന്തരം ആക്രമിക്കുന്ന ഇടങ്ങളിലേക്കുള്ള ഇടനാഴി അംഗീകരിക്കാനാകില്ലെന്നും യുക്രൈൻ വ്യക്തമാക്കി.

സാധാരണക്കാർക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈൻ നഗരങ്ങളായ കീവ് , കാർകീവ് , സുമി, മരിയോപോൾ എന്നിവിടങ്ങളിലാണ് റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചത്. സുരക്ഷിത ഇടനാഴികൾ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നാണ് റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചത്.

അതേസമയം, ഇർബിൻ നഗരത്തിൽ അടക്കം വെടിനിർത്തൽ വിശ്വസിച്ചു പുറത്തിറങ്ങിയ സാധാരണക്കാർ കൊല്ലപ്പെട്ട സാഹചര്യമുണ്ടായി . എന്നാൽ വെടിനിർത്തൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം യുക്രൈനാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ പൊള്ളയായ വെടിനിർത്തൽ പ്രഖ്യാപനമാണ് റഷ്യയുടേത് എന്നാണ് യുക്രൈൻ ഉയർത്തുന്ന വാദം. ഇന്നത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയിൽ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ കാണുന്നത്. സുമിയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ അടക്കം അറുനൂറോളം വിദ്യാർഥികളെ ഒഴിപ്പിച്ച് തുടങ്ങി. ആദ്യം പെൺകുട്ടികളുമായുള്ള ബസ് പുറപ്പെടുമെന്നാണ് വിദ്യാർത്ഥികൾ അറിയിച്ചത്.

അതേസമയം, റഷ്യയുടെ ആവശ്യങ്ങൾ നേടും വരെ യുക്രൈനെതിരായ പോരാട്ടം തുടരുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. യുക്രൈൻ പോരാട്ടം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയോട് പുടിൻ ആവശ്യപ്പെട്ടു. ഇതിനിടെ ഒഡെസ നഗരത്തിന് നേരെ ബോംബാക്രമണം നടത്താൻ റഷ്യ തയാറെടുക്കുന്നെന്ന് യുക്രൈൻ ആരോപിച്ച് രംഗത്ത് എത്തി. എയർക്രാഫ്റ്റുകൾ നൽകി സഹായിക്കണമെന്ന് വ്ലാദിമിർ സെലൻസ്കി അഭ്യർത്ഥിച്ചു. വ്യോമപാതാ നിരോധനം ഏർപ്പെടുത്തണമെന്ന് ലോകരാജ്യങ്ങളോട് സെലൻസ്കി ആവർത്തിച്ചു.

എന്നാൽ, റഷ്യക്കാരോട് യുദ്ധത്തിനെതിരെ പ്രതിഷേധിക്കണമെന്ന അഭ്യർത്ഥനയുമായി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി രംഗത്ത് എത്തിയിരുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ തെരുവുകളിൽ പ്രതിഷേധിക്കണം. ഈ പോരാട്ടം യുക്രൈന്റെ സമാധാനത്തിന് മാത്രമുള്ളതല്ല. നിങ്ങളുടെ രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഇപ്പോൾ നിശബ്ദരായാൽ നേരിടേണ്ടിവരിക അടിച്ചമർത്തലിനെയും ദാരിദ്ര്യത്തേയുമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ, റഷ്യ - യുക്രൈൻ പ്രതിസന്ധിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി ചർച്ച നടത്തി. ഒഴിപ്പിക്കൽ നടപടികളിൽ പിന്തുണ ആവശ്യപ്പെട്ടായിരുന്നു പ്രധാനമന്ത്രി ചർച്ച നടത്തിയത്. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. യുക്രൈൻ നഗരമായ സുമിയിൽ നൂറുകണക്കിന് ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

യുക്രൈൻ സർക്കാർ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് നൽകുന്ന പിന്തുണയിൽ പ്രധാനമന്ത്രി സെലന്‍സ്‌കിയോട് നന്ദി അറിയിച്ചു. അതിനൊപ്പം, യുക്രൈൻ ഉം റഷ്യയുമായി നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിച്ചു. ഉടൻ തന്നെ യുദ്ധം അവസാനിപ്പിക്കണമെന്നും യുക്രെയിനോട് ഫോണിലൂടെ അഭ്യർത്ഥിച്ചു. നിലവിലെ യുക്രൈൻ സാഹചര്യത്തിൽ സംഘർഷത്തെക്കുറിച്ചും ജനങ്ങളുടെ പ്രതിസന്ധിയെക്കുറിച്ചും പ്രധാനമന്ത്രി ഉത്കണ്ഠ പ്രകടിപ്പിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായും ചര്‍ച്ച നടത്തി. ഫോണിലൂടെ ആയിരുന്നു സംഭാഷണം നടത്തിയത്. ഇരുവരുടേയും 50 മിനിട്ട് നീണ്ടു നിന്നിരുന്നു. യുദ്ധ സാഹചര്യത്തിൽ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. അതേസമയം, വെടി നിർത്തൽ പ്രഖ്യാപിച്ചതിന് പുടിനോട് മോദി നന്ദി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുദ്ധ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാൻ ഇന്ത്യയ്ക്ക് വേണ്ട എല്ലാ സഹിയവും ചെയ്യുമെന്ന് പുടിൻ പ്രധാന മന്ത്രിയോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+