റഷ്യക്കാരെ ചെറുക്കും: യുക്രൈനിന് കൂടുതൽ സഹായം; മിസൈലുകൾ തയ്യാറാക്കി യുകെ
കീവ്: റഷ്യക്കാരെ ചെറുക്കാൻ യുക്രൈനിന് കൂടുതൽ മിസൈലുകൾ ഒരുക്കി യുകെ. റഷ്യൻ ടാങ്കുകളും വിമാനങ്ങളും നശിപ്പിക്കാൻ യുക്രൈനെ സഹായിക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ, ഈ തയ്യാറെടുപ്പ് കൂടുതൽ സംഘർഷത്തലേക്ക് കടന്നേക്കാം എന്ന വാദത്തെ യുകെ എതിർത്തു.
യുകെ ഇതുവരെ 3,615 നെക്സ്റ്റ് ജനറേഷൻ ലൈറ്റ് ടാങ്ക് വിരുദ്ധ ആയുധങ്ങൾ (എൻഎൽഎഡബ്ല്യു) വിതരണം യുക്രൈനായി വിതരണം ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ ആയുധങ്ങൾ യുക്രൈനായി വിതരണം ചെയ്യും എന്നും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. യുക്രൈന് വേണ്ടി ഉടൻ തന്നെ ടാങ്ക് വേധ ജാവലിൻ മിസൈലുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. യുക്രൈനിന്റെ അഭ്യർത്ഥനകൾ അനുസരിച്ചാണ് ഈ തീരുമാനം.

അതേസമയം, റഷ്യ - യുക്രൈൻ പ്രതിസന്ധി ഇന്ന് 14-ാം ദിവസം എത്തി നിൽക്കുകയാണ്. ആക്രമണങ്ങള്‍ തുടരുമ്പോള്‍ റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ് ലക്ഷ്യമിട്ട് അമേരിക്ക രംഗത്ത് എത്തിയിരുന്നു. യുക്രൈനിലെ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണ, വാതക ഇറക്കുമതിക്ക് യുഎസ് നിരോധനം ഏര്‍പ്പെടുത്തുന്നതായി ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.
'ഇന്ന്, റഷ്യയുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്രോതസ്സ് അമേരിക്ക ലക്ഷ്യമിടുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു' പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. 'റഷ്യന്‍ എണ്ണയുടെയും വാതക ഊര്‍ജത്തിന്റെയും എല്ലാ ഇറക്കുമതികളും ഞങ്ങള്‍ നിരോധിക്കുകയാണ്. അതിനര്‍ത്ഥം റഷ്യന്‍ എണ്ണ ഇനി യു.എസ്. തുറമുഖങ്ങളില്‍ സ്വീകരിക്കില്ല. പുതിന്റെ നടപടികള്‍ക്കുമേല്‍ അമേരിക്കന്‍ ജനത ശക്തമായ പ്രഹരം ഏല്‍പ്പിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുക്രൈന് യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്‍റെ തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക രംഗത്ത്. റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈന്‍ നിരന്തരം ലോക സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇതിന് പ്രതികരണമായാണ് അയല്‍ക്കാരായ പോളണ്ട് മിഗ് 25 വിമാനങ്ങള്‍ നല്‍കാന്‍ തീരുമാനം എടുത്തത്. റഷ്യന്‍ നിര്‍മ്മിത മിഗ് 25 വിമാനങ്ങള്‍ ജര്‍മ്മനിയിലെ യുഎസ് എയര്‍ബേസ് വഴി യുക്രൈനില്‍ എത്തിക്കാനായിരുന്നു പോളണ്ട് തീരുമാനം. എന്നാല്‍ ഇത് സമ്മതിക്കാന്‍ കഴിയില്ലെന്നാണ് യുഎസ് പറയുന്നത്.
യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്‍റഗണിന്റെ വക്താവ് ജോണ്‍ കിര്‍ബി പോളിഷ് നീക്കം തള്ളി. ഇത്തരത്തില്‍ ഒരു നീക്കം പോളണ്ട് നടത്തിയാല്‍ അത് നാറ്റോ സഖ്യത്തില്‍ ആശങ്കയുണ്ടാക്കും എന്നാണ് യുഎസ് നിലപാട്. യുഎസ് നാറ്റോ വ്യോമതാവളത്തില്‍ നിന്നും യുക്രൈന് സഹായകരമായി യുദ്ധവിമാനങ്ങള്‍ പറക്കുന്നത് ഗുരുതരമായ ആശയക്കുഴപ്പവും പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് പെന്‍റഗണ്‍ വക്താവ് അറിയിച്ചു.












Click it and Unblock the Notifications