റഷ്യയ്ക്ക് കുരുക്ക്; ഒറ്റപ്പെടുത്തുക ലക്ഷ്യം; വിസ, മാസ്റ്റര്‍ കാര്‍ഡ് സേവനങ്ങൾക്ക് പൂട്ടിട്ടു
മോസ്കോ: റഷ്യയിൽ വിസ, മാസ്റ്റർകാർഡ് എന്നിവയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. റഷ്യയുടെ യുക്രൈൻ അക്രമത്തെ തുടരുന്ന സാഹചര്യത്തിലാണ് നടപടി. അന്താരാഷ്ട്ര തലത്തിൽ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ഒറ്റപ്പെടുത്താനാണ് ഈ തീരുമാനം.
ഇനി പുതിയ അറിയിപ്പ് ലഭിക്കുന്ന വരെ വിസ ഇൻകോർപ്പറേറ്റും മാസ്റ്റർകാർഡ് ഇൻകോർപ്പറേറ്റും റഷ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുന്നുവെന്ന് ഔദ്ദ്യോഗികമായി അറിയിച്ചു.
റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് റഷ്യയ്ക്ക് പുറത്തും പണമിടപാടുകള്‍ നടത്താനാകില്ലെന്ന് ഇരു കമ്പികൾ അറിയിച്ചു.

റഷ്യയുടേത് പ്രകോപനകരമായ സംഭവങ്ങമാണെന്ന് വിസ ഇൻകോർപ്പറേറ്റ് വ്യക്തമാക്കി. അതേസമയം അതേസമയം , നിലവിലെ സംഘർഷം അത്ഭുതമാണെന്നും അപൂർവമായ സ്വഭാവമാണെന്നും മാസ്റ്റർകാർഡ് ഇൻകോർപ്പറേറ്റ് വ്യക്തമാക്കി. ഇത് അനിശ്ചിതമായ സാമ്പത്തിക അന്തരീക്ഷം ഉണ്ടാക്കുമെന്നും മാസ്റ്റർകാർഡ് പരാമർശിച്ചു.

റഷ്യയിലെ എല്ലാ ബിസിനസുകളും നിർത്തി വയ്ക്കാൻ യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് നിയമ നിർമ്മാതാക്കളുമായുള്ള വീഡിയോ കോളിനിടെയായിരുന്നു ഇക്കാര്യം സെലെൻസ്‌കി ആവിശ്യപ്പെട്ടത്. ഇതിന് പിന്നാലെ , മണിക്കൂറുകൾക്ക് ശേഷം നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

ഹൗസ് ഫിനാൻഷ്യൽ സർവീസസ് കമ്മിറ്റി അംഗവും കാലിഫോർണിയ ഡെമോക്രാറ്റുമായ പ്രതിനിധി ബ്രാഡ് ഷെർമാനാണ് ട്വീറ്റ് ചെയ്തത്. യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയോട് യോജിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. റഷ്യയിൽ വിസയും മാസ്റ്റർകാർഡും ഉപയോഗിച്ചുളള ഇടപാടുകൾ നിർത്തലാക്കി. ഇത് ഉപയോഗിച്ച് യാതൊരു തരത്തിലുളള ഇടപാടുകളും നടത്തില്ല. ഇത് റഷ്യയ്ക്ക് പുറത്ത് പ്രവർത്തിക്കില്ല. കാർഡുകൾ റഷ്യൻ വ്യാപാരികളിലോ എടിഎമ്മുകളിലോ പ്രവർത്തിക്കില്ലെന്നും നിർദ്ദേശം ഉണ്ട്.

അതേസമയം, റഷ്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയ്ക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. റഷ്യ - യുക്രൈൻ യുദ്ധ സാഹചര്യത്തിൽ വ്യാജ വാർത്തകൾ തടയുകയായിരുന്നു ലക്ഷ്യം. റഷ്യൻ കമ്പനികളോട് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിവേചനപരമായ മനോഭാവം സ്വീകരിക്കുന്നതായി റഷ്യ ആരോപിച്ചിരുന്നു. എന്നാൽ, റഷ്യൻ ജനതയുടെ വിശ്വസനീയമായ വിവരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ഫേസ്ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. 2020 ഒക്‌ടോബർ മുതൽ ഫെയ്‌സ്ബുക്കിന് എതിരെ 26 വിവേചന കേസുകൾ ഉണ്ടായിട്ടുണ്ട്. റഷ്യൻ സർക്കാരിന്റെ സെൻസർഷിപ്പ് ഏജൻസിയായ റോസ്‌കോംനാഡ്‌സോർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Recommended Video


അതേസമയം, റഷ്യയിലെ ബി.ബി.സിയുടെ പ്രവര്‍ത്തനം ഇന്നലെ താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. റഷ്യയ്ക്ക് പുറത്ത് നിന്ന് ബിബിസി ന്യൂസ് റഷ്യന്‍ ഭാഷയില്‍ തന്നെ സംപ്രേക്ഷണം ചെയ്യും. റഷ്യയില്‍ തുടരുന്ന മാധ്യമ പ്രവര്‍ത്തകരോട് പ്രവര്‍ത്തനം നിര്‍ത്താന്‍ അധികൃതർ നിര്‍ദേശം നല്‍കിയിരുന്നു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു തീരുമാനം. യുദ്ധ മേഖലയില്‍ ജോലി ചെയ്യാൻ കഴിയില്ല. ജീവനക്കാരെ അപകടത്തിലേക്ക് തള്ളിവിടാന്‍ തയ്യാറല്ലെന്ന് ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

എന്നാൽ, യുക്രൈൻ - റഷ്യ യുദ്ധം വീണ്ടും ശക്തമായിരിക്കുകയാണ്. നിലവിൽ തുറമുഖ നഗരമായ മരിയൂപോളിലാണ് ഷെല്ലാക്രമണം തുടരുന്നത്. താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ വീണ്ടും യുദ്ധം ആരംഭിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചു. ഇതോടെ റഷ്യൻ ആക്രമണം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം, ഹ്രസ്വ വെടിനിർത്തൽ മരിയൂപോളിൽ അടക്കം പ്രഖ്യാപിച്ചിരിന്നു. കുടുങ്ങി കിടക്കുന്ന ആളുകളെ ഒഴിപ്പിക്കാൻ വേണ്ടി ആയിരുന്നു റഷ്യയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ നിരവധി പേരെ യുക്രൈനിൽ നിന്നും ഒഴിപ്പിച്ചിരുന്നു. അപകടത്തിലായവരെ മോസ്‌കോ വഴിയാണ് ഒഴിപ്പിച്ചത്. യുക്രൈനിന്റെ തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഇന്നലെ ഒഴിപ്പിച്ചിരുന്നു.

അതേസമയം, യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. യുക്രൈന്റെ സുരക്ഷ, സാമ്പത്തിക പിന്തുണ എന്നിവയെ കുറിച്ച് സംസാരിച്ചിതായി സെലെൻസ്‌കി അറിയിച്ചു. തന്റെ ഭരണകൂടം യുക്രൈനിന് സുരക്ഷ, മാനുഷിക, സാമ്പത്തിക സഹായം എന്നിവ നൽകുമെന്നും അധിക ധനസഹായം നേടുന്നതിന് പ്രവർത്തിക്കുകയാണെന്നും പ്രസിഡന്റ് ബൈഡൻ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications