യുക്രൈന് സഹായവുമായി ജര്‍മനി, റഷ്യയെ നേരിടാന്‍ ആയുധങ്ങള്‍ നല്‍കും, 1000 ആന്റി ടാങ്ക് ആയുധമെത്തുന്നു
കീവ്: റഷ്യക്കെതിരെ നിര്‍ണായക നീക്കവുമായി ജര്‍മനി. യുക്രൈന് എല്ലാ വിധ സൈനിക സഹായവും നല്‍കാനാണ് ജര്‍മനി തീരുമാനിച്ചിരിക്കുന്നത്. നേരിട്ട് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുമെന്നാണ് ജര്‍മനി പ്രഖ്യാപിച്ചത്. നാറ്റോയുടെ ഭാഗമല്ലാത്തതിനാല്‍ സൈനിക സഹായങ്ങളൊന്നും ഇതുവരെ യുക്രൈന് ലഭിച്ചിരുന്നില്ല. റഷ്യക്കെതിരെ ഉപരോധങ്ങള്‍ക്കാണ് എല്ലാവരും ശ്രമിച്ചത്. സ്വിഫ്റ്റ് ബാങ്കിംഗ് സിസ്റ്റത്തിലെ നിയന്ത്രണം റഷ്യക്ക് മേല്‍ കൊണ്ടുവരുന്നത് ജര്‍മനി പിന്തുണയ്ക്കാനും തയ്യാറാണ്. ആയിരം ടാങ്ക് പ്രതിരോധ ആയുധങ്ങള്‍ ജര്‍മനി എത്രയും വേഗം യുക്രൈനിലെത്തിക്കും. റഷ്യ ടാങ്കറുകള്‍ ഉപയോഗിച്ച് കീവില്‍ അടക്കം വലിയ ആക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം. 500 സ്റ്റിംഗര്‍ എയര്‍ മിസൈലുകളും യുക്രൈനില്‍ എത്തിക്കുമെന്ന് ജര്‍മന്‍ ചാന്‍സലറി വ്യക്തമാക്കി.

ജര്‍മനിയില്‍ നിന്ന് ആയുധമെത്തുന്നത് യുദ്ധത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് ഉറപ്പാണ്. റഷ്യ പ്രഖ്യാപിച്ച യുദ്ധം ഒരു വഴിത്തിരിവാണ്. അത് ലോകത്തെ ഒന്നാകെ ഭീഷണിപ്പെടുത്തുന്നതാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷ്‌കോള്‍സ് പറഞ്ഞു. ഈ സമയത്ത് യുക്രൈനെ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്. നമ്മുടെ കെല്‍പ്പിന് അനുസരിച്ച് അവരെ സഹായിക്കണം. വ്‌ളാദിമിര്‍ പുടിന്റെ കടന്നുകയറ്റ സൈന്യത്തെ ശക്തമായി തന്നെ പ്രതിരോധിക്കണമെന്നും ഷ്‌കോള്‍ഫ് പറഞ്ഞു. നെതര്‍ലന്‍ഡ്‌സിന് ജര്‍മന്‍ നിര്‍മിത ടാങ്ക് പ്രതിരോധ ആയുധങ്ങള്‍ യുക്രൈനിലേക്ക് അയക്കാന്‍ അനുമതി നല്‍കുമെന്ന് ജര്‍മന്‍ സാമ്പത്തിക വകുപ്പ് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ജര്‍മന്‍ സര്‍ക്കാര്‍ എസ്‌തോനിയയില്‍ നിന്നുള്ള 9 ഡി 30 ഹൗവിസ്‌റ്റേഴ്‌സും യുക്രൈനിലേക്ക് അയക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജര്‍മനിക്ക് ദീര്‍ഘകാലമായി മാരകായുധങ്ങള്‍ യുദ്ധമേഖലയിലേക്ക് നല്‍കില്ലെന്ന നയമാണ് സ്വീകരിച്ച് വന്നിരുന്നത്. യുക്രൈനില്‍ അടക്കം ഈ നിലപാടായിരുന്നു സ്വീകരിച്ചത്. ഇതേ നയം തന്നെ പിന്തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചത്. എന്നാല്‍ അമ്പരപ്പിക്കുന്ന നയംമാറ്റമാണ് ജര്‍മനിയില്‍ നിന്നുണ്ടായിരിക്കുന്നത്. യൂറോപ്പ്യന്‍ യൂണിയനിലെ ഏറ്റവും അതിശക്തമായ സമ്പദ് ഘടനയുള്ള രാജ്യമാണ് ജര്‍മനി. ജര്‍മനിയുടെ പിന്തുണ യുക്രൈന് വലിയ ആശ്വാസമാണ്. യുക്രൈനില്‍ നിന്നും മറ്റ് സഖ്യകക്ഷികളില്‍ നിന്നും ജര്‍മനി വിമര്‍ശനവും നേരിട്ടിരുന്നു.
റഷ്യന്‍ ആക്രമണത്തെ സഹായിക്കാന്‍ ജര്‍മനി കാര്യമായി ഒന്നും ചെയ്തില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. നേരത്തെ യുക്രൈന്റെ പ്രതിരോധത്തിനായി അയ്യായിരം ഹെല്‍മെറ്റുകള്‍ ജര്‍മനി നല്‍കിയിരുന്നു. ഇത് വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‌സ്‌കി ജര്‍മന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ഷ്‌കോള്‍സിനെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിക്കുകയും ചെയ്തു. ജര്‍മന്‍ 14 ആയുധ സജ്ജമായ വാഹനങ്ങളും, പതിനായിരം ടണ്‍ ഇന്ധനവും യുക്രൈനിലേക്ക് അയക്കും. റഷ്യയുടെ നാണമില്ലാത്ത ആക്രമണത്തെ, യുക്രൈന്‍ ശക്തമായി പ്രതിരോധിക്കും. ജര്‍മന്‍ സര്‍ക്കാര്‍ അവര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലേന ബേയര്‍ബോക്ക് പറഞ്ഞു. റഷ്യയെ ലക്ഷ്യമിട്ടുള്ള സ്വിഫ്റ്റിലെ വിലക്കുകളെയും ജര്‍മനി പിന്തുണക്കുമെന്ന് ബേയര്‍ബോക്ക് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം അമേരിക്ക 350 മില്യണിന്റെ സഹായം യുക്രൈന് നല്‍കുമെന്ന് അറിയിച്ചിരുന്നു. ചെറിയ ആയുധങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയാണ് നല്‍കുകയെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി അറിയിച്ചു. ഘട്ടങ്ങളായി ജാവലില്‍ ടാങ്ക് പ്രതിരോധ ആയുധങ്ങള്‍ അടക്കം യുക്രൈന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇറ്റലിയും സൈനിക സഹായം യുക്രൈന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നോണ്‍ ലീതല്‍ സൈനിക ആയുധങ്ങള്‍, ഡീ മൈനിംഗ് എക്വിപ്‌മെന്റ്, സുരക്ഷാ ഡിവൈസുകള്‍ എന്നിവ ഇറ്റലി നല്‍കും. യുക്രൈന് ആയുധങ്ങള്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. നേരത്തെ നൂറ് മില്യണ്‍ യൂറോ ഫ്രാന്‍സ് യുക്രൈനായി നല്‍കിയിരുന്നു. മിസൈലുകള്‍ അടക്കം നല്‍കിയിരുന്നു.












Click it and Unblock the Notifications