റഷ്യ - യുക്രൈൻ പ്രതിസന്ധി; യുക്രൈൻ പൗരന്മാർക്ക് ജോലി ലഭിക്കും; മലയാളി സ്ഥാപനം രംഗത്ത്
ദുബായ്: സേവന ദാതാക്കളായ ഇ സി എച്ച് അർഹരായ യുക്രൈൻ പൗരന്മാർക്ക് ജോലി നൽകുമെന്ന് സി ഇ ഒ ഇഖ്ബാൽ മാർക്കോണി വ്യക്തമാക്കി. പ്രാരംഭ ഘട്ടത്തിൽ 55 പേർക്കാണ് ജോലി ലഭിക്കുക. യുക്രൈൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ സൗകര്യം ഉണ്ട്. 30 ലേറെ ഭാഷകൾ സംസാരിക്കുന്ന ഇരുപതോളം രാജ്യക്കാർ ജോലി ചെയ്യുന്ന ബിസിനസ്സ് സെറ്റപ് സ്ഥാപനമാണ് ഇസിഎച്ച്.
യുദ്ധ സാഹചര്യത്തിൽ നിരവധി യുക്രൈൻ സ്വദേശികൾ യു എ ഇയിൽ എത്തിയിയിട്ടുണ്ട്. ഇവർതക്ക് ആശ്വാസം പകരുകയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.

യുദ്ധത്തിൽ മാനസികമായി തകർന്ന ജനതയ്ക്ക് കൈത്താങ്ങ് നൽകുക , അവർക്ക് പുതിയ ജീവിതത്തിന്റെ പ്രതീക്ഷ പകരുക എന്നിവയും ലക്ഷ്യമിടുന്നു എന്നും ഇഖ്ബാൽ മാർക്കോണി പറഞ്ഞു. പുതുതായി ആരംഭിക്കുന്ന രണ്ട് ശാഖകളിലേയ്ക്ക് ആദ്യ ഘട്ടത്തിൽ ജോലി നിയമനം ഉണ്ടാകും.
അതേസമയം, യു എ ഇ തൊഴിൽ നിയമങ്ങളിൽ കാതലായ പരിഷ്‌കാരങ്ങൾ കൊണ്ടു വന്നിരുന്നു. ഇക്കാലത്ത്, 18 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കുള്ള തൊഴിൽ വർക്ക് പെർമിറ്റ് അഥവാ ടീൻ, ജുവനൈൽ വർക്ക് പെര്മിറ്റിൽ ആദ്യമായി വിദ്യാർഥികൾക്ക് അവസരം നൽകി.
തുടർന്ന് ജോലി നിയമനം നൽകിയിരുന്നു. ക്രിപ്റ്റോ ഇടപാടിലൂടെ സർക്കാർ സേവന മേഖലയിൽ ദുബായ് സാമ്പത്തിക വകുപ്പിന് കീഴിൽ ആദ്യമായി ബിസിനസ്സ് ലൈസൻസ് സ്വന്തമാക്കാൻ അവസരമൊരുക്കുകയും ചെയ്തു.
എമിറേറ്റ്സ് കമ്പനീസ് ഹൗസ് എന്ന ഇ സി എച്ച് നൂറ് ശതമാനവും തന്റെ ഉടമസ്ഥതയിലും നിക്ഷേപത്തിലും ഉള്ളതാണെന്നും സ്വദേശി സ്പോൺസറുമായുള്ള നിയമ തർക്കത്തെ തുടർന്ന് സ്ഥാപനത്തിന്റെ നടത്തിപ്പ് അവകാശം സംബന്ധിച്ച കേസ് കോടതിയിലാണ്. ഇതിന്റെ തീർപ്പിനു വേണ്ടി കാത്തിരിക്കുകയാണെന്നും ഇഖ്ബാൽ വ്യക്തമാക്കി. അഹമദ് സഈദ് അൽ ഹംറിയും വാർത്താ സമ്മേളനത്തിൽ എത്തിയിരുന്നു.












Click it and Unblock the Notifications