Get Updates
Get notified of breaking news, exclusive insights, and must-see stories!

അധിനവേശ പ്രദേശങ്ങൾ റഷ്യയക്ക് വിട്ടുനൽകാൻ സെലൻസ്കി? നിർണായക നീക്കങ്ങൾ ഇങ്ങനെ

കീവ്: നാറ്റോ അം​ഗത്വത്തിന് പകരമായി അധിനവേശ പ്രദേശങ്ങളിലെ നിയന്ത്രണം റഷ്യയ്ക്ക് വിട്ടുനൽകാൻ തയ്യാറാണെന്ന സൂചനയുമായി ഉക്രൈൻ പ്രസിഡന്റ് വ്ലാദമിർ സെലൻസ്കി. കീവിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നാറ്റോ സുരക്ഷ ഉറപ്പ് നൽകുകയാണെങ്കിൽ അധിനവേശ പ്രദേശങ്ങളിൽ റഷ്യൻ നിയന്ത്രണം അം​ഗീകരിക്കാൻ തയ്യാറാണെന്ന് സെലൻസ്കി പറഞ്ഞതായാണ് റിപ്പോർട്ട്.

കൂടുതൽ പ്രദേശങ്ങൾ പുടിൻ പിടിച്ചെടുക്കാതിരിക്കാൻ വെടിനിർത്തൽ ആവശ്യമാണെന്നും സെലൻസ്കി പറഞ്ഞു. 2014 ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉൾപ്പെടെയുള്ള ഉക്രേനിയൻ പ്രദേശം വിട്ടുകൊടുക്കുന്നതിനെ നേരത്തെ സെലൻസ്കി ശക്തമായി എതിർത്തിരുന്നു.

Russia

മുൻനിലപാടിൽ നിന്നുമുള്ള സെലൻസ്കിയുടെ മാറ്റം മൂന്ന് വർഷമായി നീണ്ടുനിൽക്കുന്ന ഉക്രൈൻ- റഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുദ്ധത്തിന്റെ ചൂടേറിയ ഘട്ടം അവസാനിപ്പിക്കണമെങ്കിൽ ഞങ്ങളുടെ നിയന്ത്രണത്തിലുള്ള ഉക്രൈനിന്റെ പ്രദേശം നാറ്റോ കുഴക്കീഴിൽ വരേണ്ടതുണ്ടെന്ന് സെലൻസി പറഞ്ഞു. അത് വേ​ഗത്തിൽ ചെയ്യേണ്ടതുണ്ട്. തുടർന്ന് ഉക്രൈനിന്റെ അധിനിവേശ പ്രദേശത്ത്, ഉക്രൈനിന് അവരെ നയതന്ത്രപരമായി കൊണ്ടുവരാൻ കഴിയും, അദ്ദേഹം പറഞ്ഞു.

ഏത് ക്രമീകരണവും ഉക്രൈനിന്‌റെ അന്തർദേശീയമായി അം​ഗീകരിക്കപ്പെട്ട അതിർത്തികൾ അം​ഗീകരക്കണമെന്നും അധിനിവേശ പ്രദേശങ്ങൾ തത്വത്തിൽ ഉക്രൈനിന്റെ ഭാ​ഗമായി തുടരുമെന്നും സെലൻസ്കി പറഞ്ഞു, ഭാവിയിൽ റഷ്യൻ ആക്രമണം തടയുന്നതിന് നാറ്റോ പിന്തുണയുള്ള വെടിനിർത്തൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈൻ കടുത്ത പ്രതിരോധം തീർത്തിട്ടും റഷ്യൻ സൈന്യം കിഴക്കൻ പ്രദേശങ്ങളിൽ വൻകുതിപ്പ് നടത്തിയ. ഡൊനെറ്റ്സ്ക്, ലുഹാൻസ്ര്, കെർസൺ, സപ്പോരിജിയ എന്നിവയുൾപ്പെടെയുള്ള ഉക്രൈനിന്റെ ഏകദേശം 20 ശതമാനം റഷ്യയുടെ നിയന്ത്രണത്തിലായി.

അതേ സമയം നിയുക്ത പ്രസിഡന്റ് ട്രംപിന്റെ കീഴിൽ യു എസ് നയത്തിൽ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സെലൻസ്കിയുടെ പ്രതികരണം ഉണ്ടായത്. ട്രംപുമായി സഹകരിക്കാനുള്ള സന്നദ്ധത സെലൻ‌സ്കി പ്രകടിപ്പിച്ചു. ട്രംപുമായി ആശയങ്ങൾ പങ്കിടാനും അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കാനും ആ​ഗ്രഹിക്കുന്നതായി സെലൻസ്കി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+