സെലിന്‍സ്‌കി കൊലപ്പെട്ടാല്‍ യുക്രൈന്‍ എന്ത് ചെയ്യും? പ്ലാന്‍ തയ്യാറാണെന്ന് ബ്ലിങ്കന്‍
കീവ്: യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കിയെ വധിക്കാന്‍ കൊലയാളി സംഘം യുക്രൈനിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏത് നിമിഷവും അദ്ദേഹം വധിക്കപ്പെടാം എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് കൊല്ലപ്പെട്ടാലും യുക്രൈന് മറ്റ് മാര്‍ഗങ്ങളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. യുക്രൈന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടാലും പിടിച്ച് നില്‍ക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്ലിങ്കന്‍ പറയുന്നു. യുക്രൈനില്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ തുടരുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. നേരത്തെ സെലിന്‍സ്‌കി തന്നെ റഷ്യ തന്നെ വധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. നൂറുകണക്കിന് കൊലയാളിസംഘം കീവിലെത്തിയതായി യുക്രൈന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ബന്ധമുള്ള വാടക കൊലയാളികളാണ് യുക്രൈനില്‍ എത്തിയതെന്നാണ് സൂചന. റഷ്യ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ കീവില്‍ എത്തിയിരുന്നു. നിരവധി പേരാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ സര്‍ക്കാരിന്റെ നേതൃത്വം എടുത്ത് പറയേണ്ടതാണെന്ന് ബ്ലിങ്കന്‍ പറയുന്നു. റഷ്യന്‍ വിദേശ കാര്യ മന്ത്രിയുമായി താന്‍ സംസാരിച്ചു. അദ്ദേഹം പറയുന്നത് ഈ സര്‍ക്കാരിന്റെ തുടര്‍ ഭരണം ഉറപ്പാക്കാന്‍ വേണ്ട പദ്ധതികളുണ്ടെന്നാണെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. നേരത്തെ സെലിന്‍സ്‌കിക്ക് നേരത്തെ വധശ്രമമുണ്ടായിരുന്നു. ഇത് യുക്രൈന്‍ നേതൃത്വമാണ് തകര്‍ത്തത്. റഷ്യയിലെ സുരക്ഷാ ഏജന്‍സിയായ എഫ്എസ്ബി ഇതേ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ യുക്രൈന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
അതേസമയം റഷ്യ നാലോളം നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയായ കീവിന് പുറമേ മരിയോപോള്‍, കാര്‍ക്കീവ്, സുമി, എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വരും. ഈ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റാന്‍ റഷ്യന്‍ സൈന്യം വഴിയൊരുക്കും. പലയിടത്തും വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥയായിരുന്നു. ശനിയാഴ്ച്ച മരിയോപോളിലും വോള്‍നോവാക്കയിലും റഷ്യ കുറച്ച് നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ റഷ്യ ലംഘിച്ചതായി യുക്രൈന്‍ അധികൃതര്‍ പറഞ്ഞിരുന്നു.
റഷ്യ വീണ്ടും ഷെല്ലാക്രമണം ആരംഭിച്ചതോടെ ആളുകളെ ഒഴിപ്പിക്കുന്നത് തടസ്സപ്പെട്ടിരുന്നു. ശനിയാഴ്ച്ച മരിയോപോളിലും വോള്‍നോവാക്കയിലും ആളുകളെ ഒഴിപ്പിക്കുന്നത് വീണ്ടും തുടങ്ങിയിരുന്നു. അധികം വൈകാതെ തന്നെ ഗവര്‍ണര്‍ പാവ്‌ലോ കിരിലെങ്കോ റഷ്യ വീണ്ടും ഒഴിപ്പിക്കല്‍ തടസ്സപ്പെടുത്തിയതായി ആരോപിച്ചിരുന്നു. അതേസമയം യുദ്ധം ആരംഭിച്ച ശേഷം 38 കുട്ടികളാണ് യുക്രൈനില്‍ കൊല്ലപ്പെട്ടത്. 71 പേര്‍ക്ക് പരിക്കേറ്റു. 1.3 മില്യണ്‍ ആളുകളാണ് യുദ്ധത്തിന് ശേഷം രാജ്യം വിട്ടതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനുമായും യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കിയുമായും സംസാരിക്കും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടത്തുക.












Click it and Unblock the Notifications