അടങ്ങാതെ റഷ്യ... മരിയുപോളിനെ അടിച്ചു തകർത്തു; ഷെല്ലാക്രമണം രൂക്ഷം; യുക്രൈൻ പ്രതിരോധം എത്ര നാൾ
കീവ്: യുക്രൈനിന്റെ തുറമുഖ നഗരമായ മരിയുപോൾ റഷ്യ അതിരൂക്ഷമായ അക്രമം നടത്തി. റഷ്യൻ സൈന്യം കനത്ത രീതിയിലുളള ഷെല്ലാക്രമണം നടത്തുകയാണ് മരിയുപോളിൽ.
റഷ്യൻ സ്‌ഫോടനങ്ങൾ പൊട്ടി പുറപ്പെട്ടതിന് പിന്നാലെ പ്രദേശ വാസികൾ മറ്റ് നഗരങ്ങളിലേക്കും പള്ളികളിലും മറ്റിടങ്ങളിലേക്കും അഭയം തേടി. റഷ്യയുടെ കടുത്ത രീതിയിലുളള ഷെല്ലാക്രമണത്തിന് പിന്നാലെ മരിയുപോളിൽ 1,500-ലധികം ആളുകൾ മരണപ്പെട്ടിരുന്നു.
മരിച്ച സാധാരണക്കാരുടെ മൃതദേഹങ്ങൾ ദഹിക്കുന്ന ചടങ്ങുകൾ പോലും അക്രമ സാഹചര്യത്തിൽ തടസ്സപ്പെട്ടു. യുക്രൈൻ മേയറുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, 4,30,000 ജനങ്ങളാണ് മരിയുപോളിൽ താമസിക്കുന്നത്. റഷ്യയുടെ കനത്ത അക്രമ സാഹചര്യത്തിൽ നഗരത്തിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കുന്നതിനും സാധാരണക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും തടസ്സം നേടിട്ടു. മരിയുപോളിൽ എത്താൻ ശ്രമിച്ച മാനുഷിക വാഹന വ്യൂഹത്തെ റഷ്യൻ സൈന്യം ആക്രമിക്കുകയും തടയുകയും ചെയ്തു. തന്ത്ര പ്രധാനമായ തുറമുഖത്തിന്റെ ഉപരോധം ശക്തമാക്കി റഷ്യൻ സൈന്യം മാരിയുപോളിന്റെ കിഴക്കൻ പ്രദേശങ്ങൾ പിടിച്ചെടുത്തതായി യുക്രെയ്ൻ സൈന്യം അറിയിച്ചു.

റഷ്യൻ സൈന്യം മരിയുപോളിൽ 24 മണിക്കൂറും ബോംബെറിഞ്ഞു. പ്രദേശത്ത് ശക്തമായ മിസൈലുകൾ വിക്ഷേപിച്ചു. സാധാരണക്കാരുടെ കുട്ടികളെ പോലും റഷ്യ വെറുതെ വിട്ടില്ല. റഷ്യയോട് വെറുപ്പാണ് തോന്നുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കി. വീഡിയോ പ്രസംഗത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

അതേസമയം, റഷ്യ - യുക്രൈൻ പ്രതിസന്ധി ഇന്ന് 19 ാം ദിവസം എത്തി നിൽക്കുകയാണ്. രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിൽ റഷ്യ ബോംബാക്രമണം തുടർന്നു കൊണ്ടിരിക്കുകയാണ്. യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ റഷ്യ പോരാട്ടം രൂക്ഷമാക്കിയിരുന്നു. അഭയാർഥികളുടെ വാഹന വ്യൂഹത്തിന് നേരെ റഷ്യ ഷെല്ലാക്രമണം നടത്തി. അഭയാർഥികളോട് തിരികെ പോകാൻ റഷ്യ നിർബന്ധിച്ചു. കനത്ത അക്രമത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴ് സാധാരണക്കാർ മരണപ്പെട്ടു. യുക്രൈൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

യുദ്ധ സാഹചര്യത്തിൽ കീവിൽ നിന്ന് 20 കിലോമീറ്റർ അകലെ പെരെമോഹ എന്ന ഗ്രാമത്തിൽ ആളുകൾ പാലായനം ചെയ്യുകയാണ്. ഇതിനിടെയാണ് 7 പേർ കൊല്ലപ്പെട്ടത്. ഷെല്ലാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷ മേഖലകളിൽ നിന്ന് ആളുകൾക്ക് രക്ഷ നേടാൻ മാനുഷിക ഇടനാഴികൾ സ്ഥാപിക്കുമെന്ന് മോസ്കോ വ്യക്തമാക്കിയിരുന്നു. എന്നാൽ, റഷ്യ ഈ പാതകൾ തടസ്സപ്പെടുത്തുകയും സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതായി യുക്രൈൻ ഉദ്യോഗസ്ഥർ ആരോപിച്ചു.

ആളുകൾക്ക് രക്ഷ നേടുന്നതിന്റെ ഭാഗമായി 14 ഇടനാഴികളിൽ തുറന്നത്. എന്നാൽ, ഇന്നലെ 9 ഇടനാഴികളിൽ മാത്രമായിരുന്നു തുറന്നത്. ഇത് ആളുകളുടെ രക്ഷാ മാർഗ്ഗത്തിൽ തടസ്സം നേരിട്ടു. എന്നിരുന്നാലും 13,000 പേരെ ഇന്നലെ രക്ഷിക്കാൻ കഴിഞ്ഞു. യുക്രൈൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് വ്യക്തമാക്കിയത്.

എന്നാൽ, റഷ്യ - യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലും ശക്തമാണ്. റഷ്യയുടെ അതിർത്തികളായ ലാത്വിയ, എസ്തോണിയ, ലിത്വാനിയ, റൊമാനിയ തുടങ്ങിയവയിൽ 20,000 അമേരിക്കൻ സൈനികരെ വിന്യസിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് പുറമെ, റഷ്യയ്ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പും നൽകി. യുഎസ് സൈനികമായി ഇടപെട്ടാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് അത് നയിക്കുമെന്നാണ് ബൈഡൻ മുന്നറിയിപ്പ് നൽകിയത്.

അതേസമയം, മാർച്ച് 12 ന് രാത്രിയിൽ കീവിൽ നിരവധി സ്ഫോടനങ്ങൾ കേട്ടിരുന്നതായാണ് റിപ്പോർട്ട്. മധ്യ യുക്രൈനിലെ ഡിനിപ്രോയിലും റഷ്യൻ സൈന്യം അക്രമം അഴിച്ച് വിട്ടിരുന്നു. ഡിനിപ്രോയിലെ കെട്ടിടങ്ങളിലേക്ക് മൂന്ന് മിസൈലുകൾ ഉപയോഗിച്ച് അക്രമം നടത്തിയത്. റഷ്യയുടെ അധിനിവേശത്തിൽ ഇന്നലെ യുക്രൈനിലെ ഷൂ ഫാക്ടറി നശിപ്പിക്കുകയും ഒരു സുരക്ഷാ ഗാർഡ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. നോവോകോഡാറ്റ്‌സ്‌കി ജില്ലയിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലും മൈഗ്രേഷൻ ഓഫീസിലും കൗൺസിൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടത്തിലുമാണ് റഷ്യ മൂന്ന് മിസൈലുകൾ ഉപയോഗിച്ച് കുരിതികളം ആക്കി തീർത്തത്.












Click it and Unblock the Notifications