യുദ്ധത്തിന് തുടക്കമോ? അന്ത്യമോ?; റഷ്യ - യുക്രൈൻ മൂന്നാം ഘട്ട ചർച്ച; തീരുമാനം വിലപ്പെട്ടത്
കീവ്: റഷ്യ - യുക്രൈൻ മൂന്നാം ഘട്ട സമാധാന ചർച്ച ഉടൻ നടക്കും. ബെലാറൂസിലാണ് സമാധാന ചർച്ച നടക്കുന്നത് ഇതിന് വേണ്ടി യുക്രൈൻ പ്രതിനിധികൾ തിരിച്ചിട്ടുണ്ട്.
വൈകിട്ട് 7. 30 - നാണ് ചർച്ച നടക്കുന്നത് എന്നാണ് വിവരം. സമാധാന ചർച്ചയ്ക്കായി റഷ്യൻ പ്രതിനിധികൾ എത്തിയിട്ടുണ്ട്. റഷ്യയുടെ പൂർണ്ണമായ വെടിനിർത്തൽ അടക്കം ചർച്ചയിൽ വിഷയമാകും. യുക്രൈൻ സ്വയം കീഴടങ്ങണം എന്നാണ് റഷ്യയുടെ ആവശ്യം.

എന്നാൽ, യുക്രൈൻ അക്രമം അവസാനിപ്പിച്ചാൽ മാത്രം യുദ്ധം അവസാനിപ്പിക്കാം എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിൻ ഇന്ന് വ്യക്തമാക്കിയത്. അതേസമയം യുക്രൈൻ യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞിരുന്നു.
എന്നാൽ,രണ്ടാംഘട്ട ചർച്ചകൾ മൂന്ന് മണിക്കൂറാണ് നീണ്ടു നിന്നത്. പൂർണ്ണമായും ചർച്ച വിജയകരം ആയിരുന്നില്ലെന്നും പ്രതീക്ഷിച്ചതു പോലെ പോലെ നടന്നില്ലെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞിരുന്നു. നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് യുക്രൈന് മുകളിൽ ഏതെങ്കിലും നാറ്റോ രാജ്യം വന്നാൽ നാറ്റോയും റഷ്യയും തമ്മിൽ യുദ്ധം ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു.
യുക്രൈൻ തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിൽ റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം ഉണ്ടായത്.
യുക്രൈനിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാൻ വേണ്ടിയാണ് റഷ്യയുടെ ഈ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപനം. എന്നാൽ, ഇക്കഴിഞ്ഞ ദിവസവും മാരിയുപോളിൽ സമാനമായ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വെടി നിർത്തലിന് പിന്നാലെ റഷ്യൻ സൈന്യം വീണ്ടും യുദ്ധം തുടങ്ങിയിരുന്നു. ഈ യുദ്ധം രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വെടിനിർത്തലിന് പിന്നാലെ യുദ്ധം അതി ശക്തമായ രീതിയിൽ വ്യാപിക്കുകയായിരുന്നു. കീവിലും മറ്റ് നഗരങ്ങളിലും ഷെല്ലാക്രമണം നടന്നിരുന്നു. യുക്രൈനിന്റെ വടക്ക് മേഖലയായ ചെർനിഹിവ്, തെക്ക് മൈക്കോലൈവ്, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് എന്നിവടങ്ങളിൽ റഷ്യൻ സൈന്യം ബോംബെറിഞ്ഞു. നിലവിൽ യുദ്ധ പ്രതിസന്ധി 12-ാം ദിവസം എത്തി നിൽക്കുകയാണ്. മൂന്നാം വട്ട ചർച്ചകൾ ഇന്ന് ഉണ്ടായേക്കും എന്നാൻണ് റിപ്പോർട്ടുകൾ ഇതിന് പിന്നാലെയാണ് വെടി നിർത്തൽ പ്രഖ്യാപനം റഷ്യ നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications