യുക്രൈൻ തല കുനിക്കട്ടെ; യുദ്ധം അവസാനിപ്പിക്കില്ല; ആവശ്യം അംഗീകരിക്കണമെന്ന് പുടിൻ
കീവ്: യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കില്ലെന്ന് വീണ്ടും ആവർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുദ്ധം നടക്കുന്നത് റഷ്യയുടെ പദ്ധതിയ്ക്ക് അനുസരിച്ചാണ്.
റഷ്യയുടെ ആവിശ്യങ്ങൾ അംഗീകരിക്കാൻ യുക്രൈൻ തയ്യാറകണം. കീവ് പോരാട്ടം അവസാനിപ്പിക്കുന്നത് വരെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും പുടിൻ വ്യക്തമാക്കി.
യുക്രൈൻ ആയുധം താഴെ വെയ്ക്കണം. കീഴടങ്ങണം. എന്നാൽ , യുദ്ധം അവസാനിപ്പിക്കുമെന്ന് പുടിൻ വ്യക്തമാക്കി. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, റഷ്യയോട് വെടിനിർത്തലിന് തുർക്കി പ്രസിഡന്റ് ആവിശ്യപ്പെട്ടു. യുക്രൈനുമായും വിദേശ പങ്കാളികളുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ എർദോഗനോട് വ്യക്തമാക്കി. ജനങ്ങളുടെ ആശങ്കകൾ ലഘൂകരിക്കണം. അതിനായാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്തതെന്ന് തുർക്കി അറിയിച്ചു. അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പുടിൻ ചർച്ച നടത്തിയിരുന്നു.

ചർച്ചയിൽ യുക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.രണ്ട് മണിക്കൂറോളം ഈ ചർച്ച നീണ്ടിരുന്നു. റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുക്രൈനിലെ ജനവാസ മേഖലകൾ അടക്കം യുക്രൈൻ ലക്ഷ്യ വെയ്ക്കുന്നതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹാര്‍കിവ്, ചെര്‍നിഹിവ്, മരിയുപോള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളിലെ ജനവാസമേഖലകളെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം.

എന്നാൽ, താൽക്കാലിക വെടിനിർത്തലിന് പിന്നാലെ റഷ്യയ്ക്ക് നേരെ വീണ്ടും അക്രമം തുടങ്ങിയിരുന്നു. 11-ാം ദിവസവും ശക്തമായി അക്രമം റഷ്യ അഴിച്ച് വിട്ടു. തുറമുഖ നഗരമായ മരിയൂപോളിൽ ഷെല്ലാക്രമണം നടത്തിയിരുന്നു. താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്. യുദ്ധ വേളയിൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചിരുന്നു. യുക്രൈന്റെ സുരക്ഷ, സാമ്പത്തിക പിന്തുണ എന്നിവയെ കുറിച്ച് സംസാരിച്ചിതായി സെലെൻസ്‌കി വ്യക്തമാക്കി.

തന്റെ ഭരണകൂടം യുക്രൈനിന് സുരക്ഷ, മാനുഷിക, സാമ്പത്തിക സഹായം എന്നിവ നൽകുമെന്നും അധിക ധനസഹായം നേടുന്നതിന് പ്രവർത്തിക്കുകയാണെന്നും പ്രസിഡന്റ് ബൈഡൻ ചൂണ്ടിക്കാട്ടിയിരുന്നു. യുക്രൈനിന്റെ ആണവ നിലയത്തിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ ജോ ബൈഡൻ ആശങ്ക വീണ്ടും പ്രകടിപ്പിച്ചു. എന്നാൽ, ഇന്ന് റഷ്യ - യുക്രൈൻ രണ്ടാം ഘട്ട ചർച്ചകൾ നടന്നേക്കുമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചയിൽ വെടിനിർത്തൽ ആവിശ്യം ഉന്നയിക്കും. അതേസമയം, കഴിഞ്ഞ ദിവസം യുക്രൈൻ റഷ്യ രണ്ടാംഘട്ട ചർച്ചകൾ നടന്നിരുന്നു.

എന്നാൽ, ഈ ചർച്ചയിൽ യുക്രൈനിൽ അകപ്പെട്ടു പോയ ആളുകളെ നാട്ടിലേക്ക് എത്തിക്കുന്നതിൽ തീരുമാനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കുടുങ്ങി കിടക്കുന്ന ആളുകളെ ഒഴിപ്പിക്കുന്നതിന് വേണ്ടി ആയിരുന്നു റഷ്യയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ നിരവധി പേരെ യുക്രൈനിൽ നിന്നും ഒഴിപ്പിച്ചിരുന്നു. യുക്രൈനിന്റെ തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്.

രണ്ടാംഘട്ട ചർച്ചകൾ മൂന്ന് മണിക്കൂറാണ് നീണ്ടു നിന്നത്. പൂർണ്ണമായും ചർച്ച വിജയകരം ആയിരുന്നില്ലെന്നും പ്രതീക്ഷിച്ചതു പോലെ പോലെ നടന്നില്ലെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞിരുന്നു. നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് യുക്രൈന് മുകളിൽ ഏതെങ്കിലും നാറ്റോ രാജ്യം വന്നാൽ നാറ്റോയും റഷ്യയും തമ്മിൽ യുദ്ധം ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. എന്നാൽ, നോ ഫ്ലൈ സോൺ എന്ന യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയിരുന്നു.












Click it and Unblock the Notifications