റഷ്യ പോരാട്ടം അവസാനിക്കുന്നില്ല; മധ്യ യുക്രൈനിലും അധിനിവേശം ; ഇനി തകർക്കാൻ എവിടേക്ക്?
കീവ്: റഷ്യ - യുക്രൈൻ യുദ്ധം തുടരുകയാണ്. മധ്യ യുക്രൈനിലെ ഡിനിപ്രോയിൽ ഇന്ന് റഷ്യൻ സൈന്യം അക്രമം അഴിച്ച് വിട്ടിരുന്നു. ഡിനിപ്രോയിലെ കെട്ടിടങ്ങളിലേക്ക് മൂന്ന് മിസൈലുകൾ ഉപയോഗിച്ച് അക്രമം നടത്തി.
റഷ്യയുടെ അധിനിവേശത്തിൽ ഇന്ന് യുക്രൈനിലെ ഷൂ ഫാക്ടറി നശിപ്പിക്കുകയും നശിപ്പിക്കുകയും ഒരു സുരക്ഷാ ഗാർഡ് കൊല്ലപ്പെടുകയും ചെയ്തു.
നോവോകോഡാറ്റ്‌സ്‌കി ജില്ലയിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലും മൈഗ്രേഷൻ ഓഫീസിലും കൗൺസിൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടത്തിലുമാണ് റഷ്യ മൂന്ന് മിസൈലുകൾ ഉപയോഗിച്ച് കുരിതികളം ആക്കി തീർത്തത്.

യുക്രൈൻ പ്രദേശത്ത് സൈനിക സൗകര്യങ്ങൾ ഒന്നും തന്നെ സജ്ജമായിരുന്നില്ല. അതിനാൽ തന്നെ റഷ്യയുടെ അക്രമത്തെ പ്രദേശത്ത് യുക്രൈന് പ്രതിരോധിക്കാനും കഴിഞ്ഞിരുന്നില്ല. റഷ്യയുടെ അധിനിവേശത്തിൽ ഇന്ന് ഒരു സെക്യൂരിറ്റി ഗാർഡ് കൊല്ലപ്പെട്ടതായി റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷന്റെ പബ്ലിക് അഫയേഴ്സ് ഓഫീസർ വാലന്റൈൻ യെർമോലെങ്കോ വ്യക്തമാക്കി.

അതേസമയം, ജില്ലാ പ്രോസിക്യൂട്ടർ യുദ്ധ നിയമങ്ങളുടെ ലംഘനത്തിന് സാധ്യതയുള്ള ആക്രമണത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ആദ്യത്തെ സ്ഫോടനം രാവിലെ 6:00 ന് മുമ്പും യുക്രൈനിൽ ഇന്ന് നടന്നിരുന്നു. എന്നാൽ, രണ്ടാമത്തെ സ്ഫോടനം രാവിലെ 6:10 നും കേട്ടതായി ഷൂ ഫാക്ടറിക്ക് സമീപമുള്ള താമസക്കാർ പറഞ്ഞു. എന്നാൽ, ഇവയ്ക്ക് പിന്നാലെ റഷ്യ വീണ്ടും അക്രമം അഴിച്ചു വിട്ടിരുന്നു.

റഷ്യൻ അക്രമത്തെ കുറിച്ച് സ്വെറ്റ്‌ലാന കലനെചെക്കോ പറയുന്നത് ഇങ്ങനെ ;-
"ഞങ്ങൾ യുക്രൈനിൽ ആദ്യ സ്‌ഫോടനത്തിൽ വലിയ ശബ്ദം കേട്ടിരുന്നു. ആ സ്‌ഫോടനത്തിൽ ജനാലകൾ തകർന്നു. കെട്ടിടത്തിന്റെ കഷണങ്ങൾ വീണിരുന്നു. രണ്ടാമതും സ്ഫോടനം ഉണ്ടായി. ഈ സമയത്ത് ഞങ്ങൾ മെട്രോയിൽ അഭയം പ്രാപിക്കാൻ ഓടുകയായിരുന്നു. പക്ഷേ, മെട്രോയുടെ പ്രവേശന കവാടത്തിലും കേടുപാടുകൾ സംഭവിച്ചിരുന്നു. - സ്വെറ്റ്‌ലാന കലനെചെക്കോ പറഞ്ഞു. യുക്രൈനിൽ ഒരു ക്ലിനിക്കിൽ ജോലി ചെയ്യുകയാണ് സ്വെറ്റ്‌ലാന കലനെചെക്കോ.

അതേസമയം, യുക്രൈനിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്നും നഗരത്തിൽ റഷ്യൻ സൈനികരില്ലെന്നും മേയർ ബോറിസ് ഫിലാറ്റിവിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 24 - ന് റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചത്. എന്നാൽ, ഇന്ന് ആക്രമണങ്ങൾ നേരിട്ട ഡിനിപ്രോ യുക്രൈനിലെ ഒരു സുരക്ഷിത താവളമായിരുന്നു. ഈ സുരക്ഷിത താവളത്തിന് നേരെയാണ് റഷ്യ ഇന്ന് അക്രമം അഴിച്ചു വിട്ടത്.

ഈ അക്രമത്തിന്റെ ഫലമായി ആളുകൾ സുരക്ഷിത ഇടമായ ഇവിടെ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നിരുന്നു. യുക്രൈനിന്റെ കിഴക്ക് ഭാഗത്തേയ്ക്കാണ് ഇന്ന് യുക്രൈൻ ജനത കൂടുതൽ പാലായനം ചെയ്തത്. ഡിനിപ്രോയിൽ റഷ്യ നടത്തിയ അക്രമത്തിന് പിന്നാലെ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചിരുന്നു. അധിനിവേശം രൂക്ഷമാകുന്ന സാഹചര്യത്തിൽ എയർ റെയ്ഡ് സൈറണുകൾ പലതവണ മുഴങ്ങിയിരുന്നു. യുക്രൈനിലെ ഡിനിപ്രോ ജനങ്ങളോട് അടുത്തുള്ള മെട്രോ സ്റ്റേഷനിൽ അഭയം തേടാൻ നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, റഷ്യ യുക്രൈനിന് നേരെയുള്ള അധിനിവേശം ശക്തമാകുന്ന സാഹചര്യത്തിൽ അമേരിക്ക പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. റഷ്യയുമായി അമേരിക്ക നേരിട്ട് യുദ്ധത്തിന് ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

എന്നാൽ, റഷ്യയെ വ്യാപാര സൗഹൃദ രാജ്യ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതായി അമേരിക്ക ഇന്ന് വ്യക്തമാക്കി. വോഡ്ക, വജ്രം, സീ ഫുഡ് തുടങ്ങിയ വിഭവങ്ങൾ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടതില്ലെന്നും അമേരിക്ക അറിയിച്ചു. റഷ്യയുടെ സമ്പദ് വ്യവസ്ഥയെ പ്രതിരോധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നിലവിൽ അമേരിക്കൻ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ നീക്കങ്ങളൊന്നും റഷ്യയ്ക്ക് നേരെയുള്ള അവസാന നീക്കം അല്ലെന്നും അമേരിക്കൻ പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications