യുക്രെയിനിലെ ഇന്റലിജന്‍സ് പരാജയം: രഹസ്യാന്വേഷണ ഏജന്‍സി മേധാവികളെ വീട്ടുതടങ്കലിലാക്കി പുടിന്‍
മോസ്‌കോ: യുക്രെയ്നിലെ ചില മേഖലകളില്‍ നാണംകെട്ട തോല്‍വികള്‍ സമ്മാനിച്ചെന്നും തന്റെ സൈന്യത്തെ ഇന്റലിജന്‍സ് പരാജയങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എഫ്എസ്ബിയുടെ വിദേശ സേവന മേധാവിയെയും ഡെപ്യൂട്ടിയെയും വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്.
പുടിന്റെ ഉത്തരവനുസരിച്ച് ഏജന്‍സിയുടെ വിദേശ സേവന മേധാവി സെര്‍ജി ബെസെഡയെ ( 68 ) അറസ്റ്റ് ചെയ്തതായി എഫ്എസ്ബിയിലെ വൃത്തങ്ങള്‍ തന്നോട് പറഞ്ഞതായി റഷ്യന്‍ രഹസ്യ സേവനങ്ങളിലെ പ്രധാനി ആന്‍ഡ്രി സോള്‍ഡറ്റോവ് പറഞ്ഞു. കൂടാതെ, ബെസെഡയുടെ ഡെപ്യൂട്ടി അനറ്റോലി ബൊല്യുഖും അറസ്റ്റിലായിട്ടുണ്ടെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .

അധിനിവേശത്തിന്റെ തലേന്ന് യുക്രെയ്‌നിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പുടിന് രഹസ്യാന്വേഷണം നല്‍കിയതിന്റെ ഉത്തരവാദിത്തം ഈ ഏജന്‍സിക്കായിരുന്നു. ഈ ഏജന്‍സി പുടിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബെസെഡയും അദ്ദേഹത്തിന്റെ സ്റ്റാഫും - ഔദ്യോഗികമായി സര്‍വീസ് ഓഫ് ഓപ്പറേറ്റീവ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ടൈകള്‍ എന്നറിയപ്പെടുന്നു. അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ പങ്കാളികളുമായുള്ള ബന്ധങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ഇവരാണ് .
അതേസമയം, യുക്രെയിനിലെ റഷ്യന്‍ അധിനിവേശം തുടരുകയാണ്. കഴിഞ്ഞ ദിവസം യുക്രെയിനിലെ മെലിറ്റോപോള്‍ നഗരത്തിന്റെ മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പത്തംഗ സംഘമാണ് ഇവാന്‍ ഫെഡ്‌റോവിനെ തട്ടിക്കൊണ്ടു പോയതെന്ന് യുക്രെയിന്‍ പാര്‍ലമെന്റി ട്വീറ്ററില്‍ അറിയിച്ചു . സൈന്യവുമായി സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട് .
ഇതിനിടെ, യുക്രെയിന്‍ പ്രസിഡന്റ് അമേരിക്കന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു . 49 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും പുതിയ നടപടികളും ചര്‍ച്ച ചെയ്‌തെന്ന് സെലന്‍സ്‌കി അറിയിച്ചു. യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തല്‍ ബെഡന് നല്‍കിയതായും സോഷ്യല്‍ മീഡിയയിലൂടെ സെലന്‍സ്‌കി അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രെയിന്‍ തലസ്ഥാനമായ കീവിന്റെ സമീപ നഗരങ്ങളിലെ പലതും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട് . വടക്കുള്ള ചെര്‍ണീവ്, തെക്കുള്ള മൈക്കലോവ് തുടങ്ങിയ നഗരങ്ങള്‍ പിടിക്കാന്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ , നാല് ലക്ഷം പേര്‍ മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട് . ഇവരെ ഒഴിപ്പിക്കാനപള്ള ആവശ്യം റഷ്യന്‍ വിദേശകാര്യ മന്ത്രി തള്ളിയെന്നാണ് യുക്രെയിന്‍ അറിയിക്കുന്നത് .












Click it and Unblock the Notifications