യൂറോ കപ്പിനിടയില്‍ ആക്രമണത്തിനു പദ്ധതി;ഫ്രഞ്ച് പൗരന്‍ അറസ്റ്റില്‍
കീവ്:യൂറോ കപ്പ് ഫുട്ബാളിനിടയില്‍ ആക്രമണത്തിനു പദ്ധതിയിട്ട ഫ്രഞ്ച് പൗരനെ ഉക്രൈന്‍ സുരക്ഷാ സേന അറസ്റ്റു ചെയ്തു. 25 കാരനായ ഗ്രിഗോയിര്‍ ആണ് അറസ്റ്റിലായത്. സംശയാസ്പദാമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തുവരികയായിരുന്നു. ഇയാള്‍ യൂറോകപ്പിനിടയില്‍ വന്‍ ആക്രമങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇയാളുടെ പക്കല്‍ നിന്ന് മാരകായുധങ്ങളും തോക്കുകളും സ്‌ഫോടക ശേഷിയുളള വസ്തുക്കളും കണ്ടെടുത്തിട്ടുണ്. ജൂത മുസ്ലീം ആരാധനാകേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ലക്ഷ്യമാക്കിയായിരുന്നു ഇയാളുടെ ആക്രമണ പദ്ധതി. വിവിധ ദിവസങ്ങളിലായി ഏകദേശം 15 ഓളം ആക്രമണങ്ങള്‍ക്ക് ഇയാള്‍ പദ്ധതിയിട്ടിരുന്നു. മെയ് 21 നാണ് യുവാവിനെ
സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications