റഷ്യ വാക്വം ബോംബുകൾ ഉപയോഗിച്ചെന്ന് യുക്രൈൻ; എന്താണ് വാക്വം ബോംബുകൾ?
വാഷിം ഗ്ടൺ: റഷ്യ യുക്രൈനെതിരെ ക്ലസ്റ്റർ ബോംബുകളും വാക്വം ബോംബുകളും പ്രയോഗിച്ചതായി യുഎസിലെ യുക്രെയിൻ അംബാസഡർ. ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര സംഘടനകൾ റഷ്യയുടെ ബോംബാക്രമണത്തെ അപലപിച്ച് രം ഗത്ത് വന്നു. റഷ്യൻ സൈന്യം വ്യാപകമായി നിരോധിക്കപ്പെട്ട ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി കാണപ്പെട്ടുവെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു.

വാക്വം ബോംബ് എന്നറിയപ്പെടുന്ന തെർമോബാറിക് ആയുധവും റഷ്യ ഉപയോ ഗിച്ചതായി റിപ്പോർട്ട് ഉണ്ട്. "അവർ ഇന്ന് വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ യുക്രൈനിൽ വരുത്താൻ ശ്രമിക്കുന്ന നാശം വളരെ വലുതാണ്," യുഎസിലെ യുക്രെയിൻ അംബാസഡർ ഒക്സാന മാർക്കറോപ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ യുക്രൈനിന്റെ അവകാശവാദങ്ങൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു. "ഈ അവകാശവാദം ശരിയാണെങ്കിൽ, അത് യുദ്ധക്കുറ്റമാകാൻ സാധ്യതയുണ്ട്." അത് വിലയിരുത്താൻ അന്താരാഷ്ട്ര സംഘടനകളും ഉണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

എന്താണ് വാക്വം ബോംബ്?
പുതിയ സാങ്കേതിക വിദ്യകൾ ഉപയോ ഗിച്ച് നിർമ്മിക്കുന്ന യുദ്ധോപകരണങ്ങളാണ് വാക്വം ബോംബുകൾ അധവാ തെർമോബാറിക് ബോംബുകൾ. അന്തരീക്ഷത്തിലെ താപനിലയെയും മർദ്ദത്തിന്റെയും തകിടം മറിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. ഈ ബോംബ് ഉയർന്ന ഊഷ്മാവിൽ സ്ഫോടനം സൃഷ്ടിക്കുന്നതിനായി ചുറ്റുമുള്ള വായുവിൽ നിന്ന് ഓക്സിജൻ വലിച്ചെടുക്കുന്നു, സാധാരണ നടക്കുന്ന സ്ഫോടത്തേക്കാൾ ദൈർഘ്യമുള്ള ഒരു സ്ഫോടന തരംഗം സൃഷ്ടിക്കാനും മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ പ്രവർത്തിക്കാനും ഈ ബോംബിന് സാധിക്കും.

വാക്വം ബോംബുകൾ എയറോസോൾ ബോംബ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സ്ഫോടനം നടക്കുമ്പോൾ ഒരു ഷോക്ക് തരംഗം സൃഷ്ടിച്ച് ഓക്സിജൻ വലിച്ചെടുക്കുകയും അതിന്റെ ലക്ഷ്യത്തിന് ചുറ്റും ഒരു വാക്വം ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു വാക്വം ബോംബിന്റെ സ്ഫോടന തരംഗം പരമ്പരാഗത സ്ഫോടക തരം ഗങ്ങളേക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാക്വം ബോംബ് പോലുള്ള യുദ്ധോപകരണങ്ങളുടെ ഉപയോ ഗം അന്താരാഷ്ട്ര മാനുഷിക നിയമം വിലക്കുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. സാധാരണക്കാരെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും അധികൃതർ പറഞ്ഞു. വാക്വം ബോംബുകൾ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിനോ മറ്റ് കെട്ടിടത്തിനോ നേരെ ഉപയോ ഗിച്ചാൽ അവ വളരെ വിനാശകരമായ ഫലം ഉണ്ടാക്കും എന്നും ഇവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications