Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭീകര രാഷ്ട്രം'... 'നഷ്ടപെട്ട ഓരോ ജീവനും മറുപടി', മിസൈൽ ആക്രമണത്തിന് പിന്നാലെ റഷ്യയോട് സെലൻസ്കി

റഷ്യയെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. സൊപൊറീഷ്യയിൽ റഷ്യ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സെലെൻസ്‌കിയുടെ പ്രതികരണം. റഷ്യ രക്ത ദാഹികളായ മാലിന്യമാണെന്നും സെലൻസ്കി പറഞ്ഞു.

സൊപൊറീഷ്യ റഷ്യ നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 25 പേർ കൊല്ലപ്പെട്ടിരുന്നു. 50 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
യുദ്ധത്തിൽ തിരിച്ചടി നേരിട്ടിട്ടും കൂടുതൽ സൈന്യത്തെ വിന്യസിച്ച് യുദ്ധം കടുപ്പിക്കാനുള്ള പുടിന്റെ തീരുമാനം വന്നതിന് പിന്നാലെയാണ് സെലസ്കിയുടെ പ്രതികരണം.

Volodymyr Zelenskyy

പൂർണമായും തീവ്രവാദികർക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാവുകയുള്ളുവെന്നാണ് തെക്കൻ സൊപൊറീഷ്യയിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തെകുറിച്ച് സെലസ്കി പ്രതികരിച്ചത്. നഷ്ടപ്പെട്ട ഓരോ യുക്രൈനിയന്റെ ജീവിതത്തിനും പകരം ചോദിക്കുവെന്നും സെലൻസ്കി പറഞ്ഞു. യുക്രൈനിലെ കിഴക്കൻ, തെക്കൻ മേഖലയിലെ 4 പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർക്കാൻ നീക്കം നടക്കുന്നതിനിടെയാണ് യുക്രൈനിൽ മിസൈൽ ആക്രമണം ഉണ്ടായത്.

റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങളിലെ ആളുകൾക്ക് സഹായവുമായി പോയ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. റഷ്യൻ അധിനിവേശ പ്രദേശത്ത് കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിനും ഇവിടേക്ക് വാഹനങ്ങൾ പോയിരുന്നു. മൂന്നു മിസൈലുകൾ പതിച്ചുവെന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടവർ പറഞ്ഞു. വാഹനങ്ങൾ പൂർണമായും തകർന്നു. അതേസമയം ആക്രമണത്തിന് പിന്നിൽ യുക്രൈനാണെന്ന് റഷ്യ ആരോപിച്ചു.

നിലവിൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ ആരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ച പൂർത്തിയായി. ലുഹാൻസ്ക് (98%), ഡോണെറ്റ്സ്ക്, കേഴ്സൻ , സാപൊറീഷ്യ എന്നീ പ്രവിശ്യകളിലെ ജനങ്ങൾ തങ്ങളുടെ ഭാഗമാകാൻ ഹിതപരിശോധനയിൽ സമ്മതമറിയിച്ചെന്നാണു റഷ്യയുടെ അവകാശവാദം.മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിധ്യത്തിൽ ഇന്നു നടക്കുന്ന ചടങ്ങിൽ 4 പ്രവിശ്യകളിലെയും റഷ്യൻ അനുകൂല നേതാക്കൾ ഉടമ്പടി ഒപ്പുവയ്ക്കും. ഇതുമായി ബന്ധപ്പെട്ട കരടുനിയമം വരുന്ന തിങ്കളാഴ്ച റഷ്യൻ പാർലമെന്റ് പാസാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+