• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തര കൊറിയന്‍ അമേരിക്കന്‍ പോര്; ഗുണമായത് ദക്ഷിണ കൊറിയയ്ക്ക്‌; പ്രതിരോധരംഗം ഭദ്രം

  • By Ankitha

വാഷിങ്ടണ്‍: ഉത്തരകൊറിയുടെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് ദക്ഷിണകൊറിയയുമായുള്ള ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയയ്ക്ക് കോടിക്കണക്കിനു ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിനുള്ള ത്വത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അംഗീകാരം നല്‍കി.

ബ്ലൂവെയിലില്‍ കുരുങ്ങി ഒരു ജീവന്‍കൂടി; സ്‌നേഹം മാത്രം, യുവാവിന്റെ ഫേസ്ബുക്ക് ലൈവ്

കഴിഞ്ഞ ദിവസം ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തി ഉത്തരകൊറിയ പ്രകോപനം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നീക്കവുമായി യുഎസ് മുന്നിട്ടിറങ്ങിയത്. ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തിന് ഉചിതമായ മറുപടിക്കുള്ള വിവിധ സാധ്യതകള്‍ പരിഗണിച്ചു വരികയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയ്ക്കെതിരെ യുഎസ് സൈനിക നടപടിക്കു മുതിര്‍ന്നേക്കുമെന്ന തരത്തില്‍ ഇതിനു വ്യാഖ്യാനങ്ങള്‍ വരികയും ചെയ്തു.

രണ്ടും കല്‍പിച്ച് അമേരിക്ക

രണ്ടും കല്‍പിച്ച് അമേരിക്ക

ഉത്തര കൊറിയയുടെ വെല്ലുവിളികളേയും ആണവ പരീക്ഷണങ്ങളേയും ശക്തമായി നേരിടാനൊരുങ്ങുകയാണ് അമേരിക്ക. ഇതിനായി ദക്ഷിണ കൊറിയയുമായുള്ള ബന്ധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്.

സൈനിക ഉപകരണങ്ങള്‍

സൈനിക ഉപകരണങ്ങള്‍

ഉത്തര കൊറിയയുടെ ഇടക്കിടെയുള്ള ആണവപരീക്ഷണത്തിന് തിരിച്ചടി കൊടുക്കാനായി ദക്ഷിണ കൊറിയയ്ക്ക യുഎസ് കോടിക്കണക്കിന് രൂപയുടെ സൈനിക ഉപകരണങ്ങളാണ് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട തത്വത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരം നല്‍കിയിട്ടുണ്ട്.

 ഉത്തര കൊറിക്കെതിരെ സാമ്പത്തിക ഉപരോധം

ഉത്തര കൊറിക്കെതിരെ സാമ്പത്തിക ഉപരോധം

ദക്ഷിണകൊറിയന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച ട്രംപ്, മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഉത്തരകൊറിയയ്ക്കതിരെ യോജിച്ചു നീങ്ങുന്ന കാര്യം ചര്‍ച്ച ചെയ്തു. ഉത്തരകൊറിയയ്ക്കെതിരായ സാമ്പത്തിക, നയതന്ത്ര ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും ഇരുവരും തീരുമാനിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി

പ്രതിരോധ സംവിധാനം

പ്രതിരോധ സംവിധാനം

ഉത്തരകൊറിയയ്ക്കെതിരായ സാമ്പത്തിക, നയതന്ത്ര ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും ഇരുവരും തീരുമാനിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.ഉത്തരകൊറിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ദക്ഷിണകൊറിയയുടെ പ്രതിരോധ സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കും. അതിനായി കോടിക്കണക്കിനു ഡോളര്‍ ചെലവു വരുന്ന ആയുധങ്ങള്‍ യുഎസ് ദക്ഷിണകൊറിയയ്ക്കു നല്‍കും.

ജപ്പാന്റെ തലക്കു മീതെയഉള്ള പരീക്ഷണം

ജപ്പാന്റെ തലക്കു മീതെയഉള്ള പരീക്ഷണം

അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ഥനകള്‍ കാറ്റില്‍ പറത്തി ഉത്തര കൊറിയ ജപ്പാന്റെ തലക്കുമീതെ മീസൈല്‍ വിക്ഷേപിച്ചിരുന്നു. ഇതു അന്താരാഷ്ട്ര രാജ്യങ്ങള്‍ക്കിയില്‍ അഭിപ്രായഭിന്നതക്കും മറ്റൊരു പ്രശ്നത്തിനും വഴിയൊരുക്കിയിട്ടുണ്ട്. ജപ്പാനിലെ ഹോക്കോയ്ഡോ ദ്വീപിനും മുകളിലൂടെ പറന്ന ഉത്തര കൊറിയയുടെ മിസൈല്‍ പസഫിക് സമുദ്രത്തിന്റെ വടക്കന്‍ മേഖലയിലാണ് പതിച്ചത്.

ഹൈഡ്രജന്‍ ബോംബ്

ഹൈഡ്രജന്‍ ബോംബ്

അമേരിക്കയേയും ദക്ഷിണ കൊറിയയേയും വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഉത്തര കെറിയ.

ജപ്പാന്റെ തലക്കു മീതെയഉള്ള പരീക്ഷണം അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ഥനകള്‍ കാറ്റില്‍ പറത്തി ഉത്തര കൊറിയ ജപ്പാന്റെ തലക്കുമീതെ മീസൈല്‍ വിക്ഷേപിച്ചിരുന്നു. ഇതു അന്താരാഷ്ട്ര രാജ്യങ്ങള്‍ക്കിയില്‍ അഭിപ്രായഭിന്നതക്കും മറ്റൊരു പ്രശ്നത്തിനും വഴിയൊരുക്കിയിട്ടുണ്ട്. ജപ്പാനിലെ ഹോക്കോയ്ഡോ ദ്വീപിനും മുകളിലൂടെ പറന്ന ഉത്തര കൊറിയയുടെ മിസൈല്‍ പസഫിക് സമുദ്രത്തിന്റെ വടക്കന്‍ മേഖലയിലാണ് പതിച്ചത്.

English summary
President Trump has instructed advisers to prepare to withdraw the United States from a free-trade agreement with South Korea, several people close to the process said, a move that would stoke economic tensions with the U.S. ally as both countries confront a crisis over North Korea’s nuclear weapons program.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more