Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: ഉംറയ്ക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് 8 മരണം

മക്ക: അല്‍ തായീഫില്‍ നിന്നും ഉംറ തീര്‍ത്ഥാടനത്തിനായി പോയ കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. ഇതില്‍ ആറ് പേര്‍ ഒരു കുടുംബത്തിലുള്ളവരാണ് . റംസാന്‍ മാസത്തില്‍ ഉംറ കര്‍മ്മങ്ങള്‍ക്കായി പോയ അല്‍ തായീഫില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടത് . ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു .

അല്‍തായീഫില്‍ നിന്നും മക്കയിലേയ്ക്ക് വരികയായിരുന്നു കുടുംബം . ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗത്തില്‍ നിരതെറ്റി മറ്റൊരു വാഹനത്തില്‍ ഇടിയ്ക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ഉംറയ്ക്ക പോയ കുടുംബത്തിലെ ആറ് പേരും ഇവരുടെ കാര്‍ ഇടിച്ച് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചു .

Accident

മൂന്ന് സഹോദരിമാരും അമ്മയും ഭാര്യയും ഉള്‍പ്പെട്ട സംഘത്തെ ഉംറയ്ക്ക് കൊണ്ടു പോവുകയായിരുന്നു അല്‍ തായീഫുകാരനായ യുവാവ് . യുവാവ് സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത് . എട്ട് മൃതദേഹങ്ങളും അല്‍ തായീഫിലെ കിംഗ് ഫൈസല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിയ്ക്കുകയാണെന്ന് മക്ക റെഡ് ക്രെസന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+