കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വന്‍ പരിഷ്‌കാരങ്ങള്‍; ഉംറ തീര്‍ഥാടകര്‍ക്ക് എവിടെയും യാത്ര ചെയ്യാം, കടകള്‍ 24 മണിക്കൂറും

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു. ഉംറ തീര്‍ഥാടനത്തിന് സൗദിയില്‍ എത്തുന്നവര്‍ക്ക് രാജ്യത്ത് എവിടെയും യാത്ര ചെയ്യാന്‍ മന്ത്രിസഭ അനുമതി നല്‍കി. നേരത്തെ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഉംറ തീര്‍ഥാടകര്‍ക്ക് യാത്രാ അനുമതിയുണ്ടായിരുന്നത്.

09

സൗദിയിലെ ടൂറിസവും സമ്പദ് വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഈ വര്‍ഷം 80 ലക്ഷത്തോളം പേരാണ് ഉംറ തീര്‍ഥാടനത്തിന് സൗദിയില്‍ വന്നത്. സൗദിയിലെ ചരിത്ര നഗരങ്ങള്‍, സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുന്നതിലൂടെ വന്‍ വരുമാനമുണ്ടാക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ വിപുലീകരിക്കും. കൂടുതല്‍ ഷോപ്പിങ് കേന്ദ്രങ്ങളും ഇവിടെ ആരംഭിക്കാനും ആലോചനയുണ്ട്. 2030 ആകുമ്പോഴേക്കും മൂന്ന് കോടി തീര്‍ഥാടകരെ പ്രതിവര്‍ഷം സൗദിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്.

വിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യതവിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത

അതേസമയം, സൗദിയില്‍ വ്യാപാര കേന്ദ്രങ്ങള്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെട്ടതാകാന്‍ സഹായിക്കുന്ന തീരുമാനമാണിതെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസ്സാബി പറഞ്ഞു.

English summary
Umrah pilgrims now free to move around Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X